ഗുജറാത്തിൽ ബിപാർജോയ്' ചുഴലിക്കാറ്റ് വലിയ രീതിയിൽ നാശം വിതച്ച ഇടം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഗുജറാത്തിൽ ബിപാർജോയ്' ചുഴലിക്കാറ്റ് വലിയ രീതിയിൽ നാശം വിതച്ചിരുന്നു. കഴിഞ്ഞ ദിവസം മേഖലകളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ചിരുന്നു. മന്ത്രി കച്ച് ജില്ലയിലെ ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു . ഇതേ തുടർന്ന് ചുഴലിക്കാറ്റ് നാശം വിതച്ച മാണ്ഡ്‌വിയിലെ കഠ്ഡ ഗ്രാമത്തിലെ ജനങ്ങളുമായി സംസാരിച്ചു . സിവിൽ ആശുപത്രിയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു.
ജാഖൗ ഗ്രാമത്തിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചിരുന്നു . നേരത്തെ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി . മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു . കാറ്റ് നാശം വിതച്ച സ്ഥലങ്ങളിലെ പുനഃരധിവാസത്തിനാണ് ഇനി മുൻഗണന. അവർക്കുള്ള പാക്കേജ് ഗുജറാത്ത് പ്രഖ്യാപിക്കുമെന്നും ഗുജറാത്തിൽ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അമിത് ഷാ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha





















