ബിജെപി കേരളം പിടിക്കും കേന്ദ്രഭരണ പ്രദേശമാക്കും;ഭയത്തിലാണ് സിപിഎം,തോമസ് ഐസക്കിന്റെ ചില വെളിപ്പെടുത്തല്‍ കേട്ട് ആകെ ഞെട്ടല്‍,ആകെയുള്ള അക്കൗണ്ട് പൂട്ടിച്ചിട്ടും ബിജെപിയെ ഭയം,സ്വന്തം പിടിപ്പുകേടിന് കേരളം കൊണ്ട് തൊലയ്ക്കുമോ?

ഉണ്ടായിരുന്ന ഒരു അക്കൗണ്ട് പൂട്ടിച്ച് മൂലയില്‍ ഇരുത്തിയിട്ടും ബിജെപിയെ ഭയക്കുകയാണ് സിപിഎം. സംഘപരിവാര്‍ കേരളത്തെ വെട്ടിമുറിയ്ക്കും, കേരളം കേന്ദ്ര ഭരണപ്രദേശമാക്കും. ബിജെപിയില്‍ ഗൂഡാലോചന ആരംഭിച്ചെന്ന് തോമസ് ഐസക്കിന്റെ വേവലാതി. പതിനെട്ടടവും പയറ്റിയിട്ടും സംഘപരിവാറിന് കേരള നിയമസഭയില്‍ പച്ചതൊടാനായിട്ടില്ല. മണിപ്പൂര്‍ പള്ളിതകര്‍ക്കലിനും കൂട്ടക്കൊലയ്ക്കും ശേഷം ക്രിസംഘികളിലൂടെ ക്രിസ്ത്യന്‍ സമുദായത്തിലേക്കു കയറാമെന്ന മോഹവും അവസാനിച്ചു. ഇതോടെയാണ് കേന്ദ്ര ഭരണ പ്രദേശമെന്ന ചിന്ത ബിജെപി ആരംഭിച്ചതെന്നും തോമസ് ഐസക്. ജനാധിപത്യ രീതിയില്‍ ഭരണം പിടിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ കാവിവല്‍ക്കരണത്തിന് കുറുക്കുവഴി തേടുന്നത് സംഘപരിവാറിന്റെ തൊട്ടിത്തരം തന്നെയാണ് സമ്മതിയ്ക്കുന്നു. പക്ഷെ ജനപക്ഷ സര്‍ക്കാരായി നിലകൊണ്ടാല്‍ സിപിഎം അല്ല കോണ്‍ഗ്രസായാലും എന്നും ഈ മണ്ണിലും ജനങ്ങളുടെ മനസ്സിലും ഉണ്ടാകും.
എന്നാല്‍ എന്താണിന്ന് പിണറായി സര്‍ക്കാര്‍ ഈ കേരളത്തില്‍ കാണിച്ച് കൂട്ടിക്കൊണ്ടിരിക്കുന്നതെന്ന് തിരികെ ചോദിക്കുകയാണ്. ജനങ്ങളെ വെറുപ്പിച്ച് ഏകാധിപത്യ ഭരണമാണ് നടത്തുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആ പാര്‍ട്ടിയിലുള്ളവര്‍ തന്നെ വെറുത്തു തുടങ്ങി. പിണറായി എന്ന ഒറ്റ മനുഷ്യനാണ് കമ്യൂണിസത്തിന്റെ അടിവേര് തോണ്ടിയത്. ആദ്യം സ്വയം നന്നായിട്ട് പോരെ മറ്റുള്ളവരുടെ മേല്‍ പഴിചാരല്‍. അപ്പോഴും സ്വയം നന്നാകാന്‍ വയ്യ. ബിജെപി കേരളത്തെ ഏതുവിധേനയും തട്ടിയെടുക്കുമോ എന്നൊരു ഭയം സിപിഎമ്മിന് വന്നു തുടങ്ങിയിട്ടുണ്ട്. കാരണം ആകെ പച്ചതൊട്ട് നില്‍ക്കുന്ന സംസ്ഥാനം ചെങ്കൊടി കുത്താനുള്ള ഒരുതരി മണ്ണ് കേരളത്തില്‍ മാത്രമാണുള്ളത.് തും കൂടി പോയാല്‍ തീര്‍ന്ന്. അതിന്റെ പേടി സിപിഎമ്മുകാര്‍ക്കുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ ഒരു അക്കൗണ്ട് ഇല്ലെങ്കിലും സിപിഎം ബിജെപി ഭയക്കുന്നത്. ഏതായാലും തോമസ് ഐസക് പങ്കുവെക്കുന്ന ഇതേ വേവലാതി എല്ലാ നേതാക്കന്മാര്‍ക്കും ഉണ്ട്.
തോമസ് ഐസക് പറഞ്ഞത് നോക്കാം...
പതിനെട്ടടവും പയറ്റിയിട്ടും സംഘപരിവാറിന് കേരള നിയമസഭയില്‍ പച്ചതൊടാനായിട്ടില്ല. മണിപ്പൂര്‍ പള്ളിതകര്‍ക്കലിനും കൂട്ടക്കൊലയ്ക്കും ശേഷം ക്രിസംഘികളിലൂടെ ക്രിസ്ത്യന്‍ സമുദായത്തിലേക്കു കയറാമെന്ന പൂതിയും അവസാനിച്ചിരിക്കുകയാണ്. അപ്പോള്‍ പിന്നെ എന്തു മാര്‍ഗ്ഗം? കശ്മീരിനെപ്പോലെ കേരളത്തെയും കേന്ദ്രഭരണ പ്രദേശമായി മാറ്റുന്നതിനുള്ള ഗൂഡാലോചന തുടങ്ങിയിരിക്കുകയാണ്. നിയമസഭ പിരിച്ചുവിടുക, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുക, സംസ്ഥാനത്തിനുവേണ്ടി ഗവര്‍ണ്ണര്‍ കേന്ദ്രത്തിന്റെ ഇംഗിതത്തിനു സമ്മതംമൂളുക, കേരളത്തെ രണ്ടോ മൂന്നോ ആയി വിഭജിക്കുക, മാഹി പോലെ കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുക.
ഈ ബിജെപിക്കാര്‍ക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. അത് വള്ളത്തോള്‍ പാടിയതാണ്:
'ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍'
ഞാന്‍ ഇന്ത്യന്‍ പൗരന്‍ എന്ന പോലെ മലയാളിയുമാണ്. ഐക്യകേരള രൂപീകരണത്തില്‍ ഒരു പങ്കുമില്ലാത്ത ബിജെപിക്ക് ഇതു മനസിലാകില്ല. അതുകൊണ്ട് കേരളത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കാന്‍ വരുന്നവര്‍ക്ക് തക്കസമ്മാനം മലയാളികള്‍ നല്‍കും. സി.ആര്‍. രവീന്ദ്രനാഥ് എന്ന പേരില്‍ ഒരാള്‍ ന്യൂസ് 18 ഇംഗ്‌ളീഷ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒപ്പീനിയന്‍ പേജിലെ ലേഖനത്തില്‍ സംഘപരിവാര്‍ അകത്തളങ്ങളിലെ ഈ ഭാവന ഒരു നിര്‍ദ്ദേശമായി ഔപചാരികമായി അവതരിപ്പിച്ചിരിക്കുകയാണ്. കേരളം അഭിവൃദ്ധിപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം പരിമിതമായ സ്വയംഭരണം മാത്രമുള്ള കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുക എന്നതാണ്. എന്താണ് കേരളീയര്‍ക്ക് നല്‍കുന്ന പ്രലോഭനം? കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായപ്പോള്‍ പശ്ചാത്തലസൗകര്യങ്ങളുടെ നിര്‍മ്മാണത്തിന് പണം വാരിക്കോരി കൊടുത്തത്രേ. ബിജെപി ആയാല്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം ലഭിക്കൂവെന്ന ഡബിള്‍ എഞ്ചിന്‍ വികസന ദര്‍ശനം ദേശവിരുദ്ധമാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നാല്‍ മതി. കിഫ്ബിയെ അട്ടിമറിക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ പശ്ചാത്തലസൗകര്യ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയുമെന്നത് നമ്മുടെ അനുഭവമാണല്ലോ.
ഇപ്പോള്‍ എന്താ കേരളത്തിലെ പ്രശ്‌നം? ഏഷ്യാനെറ്റ് അടക്കമുള്ള കേരളവിരുദ്ധ മാദ്ധ്യമങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങളൊക്കെ നല്ല ഇംഗ്ലീഷ് ഭാഷയില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
• കേരളത്തിന്റെ വരുമാനമാര്‍ഗ്ഗം ലോട്ടറിയും കള്ളുകച്ചവടവുമാണ്.
• പെട്രോളിയത്തിനും വാഹനങ്ങള്‍ക്കും ഭൂമിക്കും ഏറ്റവും കൂടുതല്‍ നികുതി പിരിക്കുന്ന സംസ്ഥാനം.
• അതേ ശ്വാസത്തില്‍തന്നെ സ്വന്തമായി നികുതി പിരിക്കാത്ത സംസ്ഥാനമെന്ന ശാപവും.
• കടം വാങ്ങി എത്ര കാലം കഴിയും?
• ഒരു പശ്ചാത്തല വികസനത്തിനു കാശില്ല.
• പിള്ളേരൊന്നും ഇവിടെ നിക്കുന്നില്ല, നാടു വിടുകയാണ്.
കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യക്ഷേമ നിലയെക്കുറിച്ച് അംഗീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലല്ലോ. പക്ഷേ, അതല്ല പ്രധാനമെന്നാണ് ലേഖനത്തിലെ വാദം. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ 40 ശതമാനത്തിലേറെ ഉയര്‍ന്നതാണെന്ന വസ്തുതയും തമസ്‌കരിക്കാനാവില്ല. എന്നാല്‍ ഗള്‍ഫ് പണവരുമാനം ഇല്ലാതായാല്‍ ഈ നേട്ടം തകരും. അപ്പോള്‍ പിന്നെ കേരളത്തിന് ഏകരക്ഷാമാര്‍ഗ്ഗം കേന്ദ്രഭരണപ്രദേശമായി മാറുകയാണത്രേ. ലേഖകന്‍ പറയുന്നതല്ലാതെ കേരളത്തിനു വേറെ മാര്‍ഗ്ഗമുണ്ട്. അതാണ് നവകേരള പരിപാടിയിലൂടെ കേരളീയരുടെ മുന്നില്‍വച്ചിരിക്കുന്നത്. അതിന് കേരളജനത കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കീഴ്വഴക്കങ്ങള്‍ മാറ്റിവച്ച് അംഗീകാരവും നല്‍കിയിട്ടുണ്ട്.
പക്ഷേ, ഇതൊന്നും സംഘികള്‍ക്ക് ബാധകമല്ല. കേരള സംസ്ഥാനത്തെത്തന്നെ ഇല്ലാതാക്കി കേരളീയരെ രക്ഷിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. ഇംഗ്ലീഷില്‍ എഴുതിയ ലേഖനം ഇപ്പോള്‍ കേരളത്തെക്കുറിച്ച് സാമൂഹ്യമാദ്ധ്യമ ഫ്‌ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവിടെക്കൊണ്ടുപോയി സംഘികള്‍ പതിക്കുന്നുമുണ്ട്. ഈ കേരള വിരുദ്ധര്‍ക്കെതിരെ 'തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍'.
https://www.facebook.com/Malayalivartha





















