Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിദ്യ എന്താ സുകുമാര കുറുപ്പോ? പോലീസിന് കിട്ടാതിരിക്കാന്‍;പാര്‍ട്ടിയും പോലീസും ചേര്‍ന്ന് ജനങ്ങളെ പൊട്ടരാക്കുന്നു,ഏമാന്മാര്‍ കാക്കി ഊരിവെച്ച് വേറെ വല്ല പണിക്ക് പോ,പാര്‍ട്ടി ഓഫീസില്‍ കേറിയാല്‍ ആളെക്കിട്ടും,എസ്എഫ്‌ഐക്കാരെ തൊടാന്‍ പോലീസിന് പേടി

18 JUNE 2023 07:41 PM IST
മലയാളി വാര്‍ത്ത

പോലീസും പാര്‍ട്ടിയും ചേര്‍ന്ന് ആരെയാണ് പൊട്ടരാക്കാന്‍ നോക്കുന്നത് ജനങ്ങളെയോ. 13 ദിവസമായിട്ടും വിദ്യയെ കണ്ടെത്താനായില്ലെന്ന്. വിദ്യ എന്താ സുകുമാര കുറുപ്പോ. പാര്‍ട്ടി ആപ്പീസില്‍ കയറ്റി ഒളിപ്പിച്ചിട്ട് വിദ്യയെ കാണ്‍മാനില്ല ഒളിവിലെന്ന്. നല്ല ഫ്രെഷ് ന്യായീകരണം. വിദ്യയെ ഇപ്പോള്‍ കിട്ടും നാടുമുഴുവന്‍ വലവിരിച്ചെന്ന് പോലീസ്. പോലീസ് ഏമാന്മാര്‍ കാക്കി ഊരിവെച്ചിട്ട് പാര്‍ട്ടി ആപ്പീസില്‍ അടിമപ്പണിക്ക് പോകുന്നതാണ് നല്ലത്. പിടികിട്ടാപ്പുള്ളി വിദ്യ ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തു ഒരു ചാനലിന് ഇന്റര്‍വ്യൂ കൊടുത്തു പക്ഷെ പോലീസിന് ഇതുവരെ ആളെ കിട്ടിയിട്ടില്ല. ആരെ ബോധിപ്പിക്കാനാണ് ഈ പ്രഹസനം. പോലീസും പാര്‍ട്ടിയും ചേര്‍ന്നുള്ള ഒത്തുകളി മനസ്സിലാകാതിരിക്കാന്‍ മാത്രം പൊട്ടരല്ല മലയാളികള്‍.

എനിക്ക് കല്യാണം കഴിക്കാനുള്ളതാണ് ജാമ്യം അനുവദിക്കണമെന്നൊക്കെ കോടതിയോട് താഴ്മയായ് അപേക്ഷിച്ച വിദ്യ ഉടനെ ഒന്നും പുറത്ത് വരില്ല. മുന്‍കൂര്‍ ജാമ്യം കിട്ടിക്കഴിയുമ്പോള്‍ പാര്‍ട്ടി ആപ്പീസിന്റെ വാതില്‍ തുറന്ന് പുറത്ത് വരും. പോലീസിന്റെ പ്രഹസനമാണ് സഹിക്കാന്‍ പറ്റാത്തത്. വിദ്യ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതിനിടെ വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ ഹൈക്കോടതി പരിഗണിക്കും. വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താന്‍ വിദ്യയെ കസ്റ്റഡിയിലെടുക്കണമെന്നും ജാമ്യം അനുവധിക്കരുതെന്നും അഗളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. പൊലീസ് തിരയുന്നതിനിടെ വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അഗളി പൊലീസും നീലേശ്വരം പൊലീസും മഹാരാജാസ് കോളേജിലടക്കം എത്തി തെളിവുകള്‍ ശേഖരിച്ചെങ്കിലും വിദ്യയെ കണ്ടെത്താന്‍ കാര്യമായ ശ്രമം നടത്തിയില്ല. നീലേശ്വരം പൊലീസ് സംഘം ഒരു ദിവസം തൃക്കരിപ്പൂരിലെ വിദ്യയുടെ വീട്ടില്‍ പോയതൊഴിച്ചാല്‍ വിദ്യയെ കണ്ടെത്താന്‍ യാതൊരു നീക്കവും നടത്തിയില്ല. വിദ്യയെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പിടികൂടേണ്ടെന്ന നിലപാടിലുമാണ് അന്വേഷണ സംഘം എന്നാണ് വിവരം.

അഗളി പൊലീസ് കെ വിദ്യക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിദ്യ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് അധ്യാപന ജോലിക്ക് ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. പാലക്കാട് അട്ടപ്പാടി കോളേജിനെ മുന്‍നിര്‍ത്തിയുള്ളതാണ് റിപ്പോര്‍ട്ട്. വിദ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഓഹ് അന്വേഷണ സംഘത്തിന്റെ ഒത്തുകളിയില്‍ ആര്‍ക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ. ഒളിപ്പിച്ചിരിക്കുന്നത് പാര്‍ട്ടി ആകുമ്പോള്‍ പോലീസ് എങ്ങനെ വിദ്യയെ പൊക്കും. പാര്‍ട്ടി ആപ്പീസില്‍ കേറാന്‍ പോലീസിന് ധൈര്യവും ഇല്ല. അങ്ങനെ വിദ്യ വിഷയത്തില്‍ ആകെമൊത്തം എയറില്‍ നില്‍ക്കുന്നത് പോലീസ്. വിദ്യ എവിടെ വിദ്യ എവിടെ കിട്ടിയോ കിട്ടിയോ എന്നും ചോദിച്ച് പ്രതിപക്ഷം വാരിയലക്കുന്നുണ്ട്. ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസാണ്. ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്. എന്നിട്ടും കുറ്റക്കാരിയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ധാര്‍മ്മകത ലവലേശമില്ലാത്തൊരു പാര്‍ട്ടി. ആദ്യം വിദ്യയെ തള്ളിപ്പറയുന്നു പിന്നെ വിദ്യയ്‌ക്കെതിരെയും ഗൂഡാലോചനയെന്ന് പാര്‍ട്ടി സെക്രട്ടറി. അപ്പോഴേ നമുക്ക് മനസ്സിലായ് വിദ്യ ആരുടെ സംരക്ഷണത്തിലാണെന്ന്. വിദ്യ തട്ടിപ്പ് നടത്തിയതിന്റെ തെളിവടക്കമാണ് പുറത്തുവന്നത്. എന്നിട്ടും താങ്ങാന്‍ ഉളുപ്പ് ഉണ്ടോ. ഈ നെറികെട്ട കൂട്ടത്തെയൊക്കെ കേരളം സഹിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാണ്. അര്‍ഹതപ്പെട്ടവരുടെ ജോലിയാണ് ഇതുപോലെ പിപ്പിടി വിദ്യ കാണിച്ച് ഈ കൂട്ടര്‍ തട്ടിയെടുക്കുന്നത്.

ഇപ്പോള്‍ വേറൊരു എസ്എഫ്‌ഐ നേതാവിന്റെ തട്ടിപ്പും പുറത്ത് വന്നതോടെ പാര്‍ട്ടി എയറിലാണ്. നിഖില്‍ തോമസ് ബി.കോം ജയിക്കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എം.എസ്.എം. കോളേജില്‍ എം. കോമിന് ചേര്‍ന്ന സംഭവം പാര്‍ട്ടിക്ക് തലവേദനയാകുന്നു.
നിഖില്‍ തോമസ് പ്രവേശനം നേടിയത് രാഷ്ട്രീയ ശുപാര്‍ശയിലാണ്. കോളേജ് മേനജരുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് കുരുക്കാകുന്നു.
സര്‍വകലാശാല യോഗ്യതയുണ്ടോയെന്ന് മാത്രമാണ് നോക്കിയതെന്ന് മാനേജര്‍ പറഞ്ഞു. ആരാണ് നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മാനേജര്‍ ഹിലാല്‍ ബാബു തയാറായില്ല. പൊളിറ്റിക്കലായിട്ടുള്ള, വേറെ ചില ആളുകളുടെ ശുപാര്‍ശയില്‍ അഡ്മിഷന്‍ കൊടുത്തതാണ്. സര്‍വകലാശാല യോഗ്യതയുണ്ടോയെന്ന് നോക്കി. ശുപാര്‍ശ ചെയ്തത് ആരാണെന്ന് ഞാന്‍ പറയുന്നത് എങ്ങനെയാ?', ഹിലാല്‍ ബാബു പറഞ്ഞു. നിഖിലിന്റെ ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്.എഫ്.ഐ. ജില്ലാക്കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനിയായിരുന്നു രംഗത്തെത്തിയത്. മൂന്ന് മാസം മുമ്പ് തന്നെ ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഏരിയാ സമ്മേളത്തില്‍ സി.പി.എം. നേതൃത്വം ഇടപെട്ടാണ് നിഖിലിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. വെള്ളിയാഴ്ച ആലപ്പുഴയില്‍ തുടങ്ങിയ ജില്ലാ സമ്മേളനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതിനുമുന്നോടിയായി സി.പി.എം. ഫ്രാക്ഷന്‍ യോഗം ചേര്‍ന്നപ്പോള്‍ വിഷയം ചര്‍ച്ചയ്ക്കുവന്നെന്നാണ് സൂചന. 2017 20 കാലഘട്ടത്തിലാണ് നിഖില്‍ എം.എസ്.എം. കോളേജില്‍ ബി.കോമിനു പഠിച്ചത്. 2019ല്‍ എസ്.എഫ്.ഐ. യുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായും 2020ല്‍ കേരള സര്‍വകലാശാലാ യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അതേ കാലയളവിലുള്ള ബിരുദസര്‍ട്ടിഫിക്കറ്റാണു കലിംഗ സര്‍വകലാശാലയുടെതായി ഹാജരാക്കിയത്. എം.എസ്.എം. കോളേജില്‍ത്തന്നെ 2021 2023 ബാച്ചിലാണ് എം.കോമിന് ചേര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (24 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends