പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം, ഈ SFI ക്കാർക്ക് ഒരു വ്യാജ സർവ്വകലാശാല തുടങ്ങിക്കൂടെ ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം....പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയതെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു....

ഉടായിപ്പ് നടത്തി അനുഭവ പരിചയമുള്ള നിരവധി അദ്ധ്യാപകർ, റിസർച്ച് ഹോൾഡേഴ്‌സ്, വര്ഷങ്ങളായി റിസർച്ച് നടത്തികൊണ്ടിരിക്കുന്ന നവ
ബുദ്ധി ജിവി വർഗം ഡോക്ടറേറ്റ്, വഴക്കുല മുതൽ തലയിൽ വീട് ചുമന്നു നടക്കുന്നവർ. തുടങ്ങി എല്ലാ തസ്തികക്കും പിന്നാമ്പുറം നിയമനം നടത്താൻ പറ്റിയ ഉരുപ്പടികൾ ആവോളം ഉണ്ടല്ലോ.. ഇനി ഒട്ടും താമസിക്കേണ്ട..ലോക മണ്ടൻ സഭയുടെ നേതൃത്വത്തിൽ വിദേശക്യാമ്പസുകൾ തുടങ്ങണം...അങ്ങനെ സാമ്രാജ്വത്വ തുലക്കണം....ഇപ്പോഴത്തെ കേരളത്തിലെ വിദ്യഭ്യാസ സമ്പർദായത്തിലെ അവസ്ഥ കാണുമ്പൊൾ ഇത് പറയാതെ ഇരിക്കാനും സാധിക്കില്ല...സാക്ഷരതയിൽ മുൻപിൽ നില്കുന്നു എന്ന വളരെ അഭിമാനത്തോട് കൂടി പറയുന്ന നമ്മുടെ നാട്ടിലാണ് ഇന്ന് പുസ്തകത്തിലെ ഒരു വാരി പോലും എഴുതാൻ അറിയാത്തവന് പിജി അഡ്മിഷനും , പ്രൊഫസർ ആവാനും എല്ലാം അവസരം ഉണ്ടായി കൊണ്ട് ഇരിക്കുന്നത്. എസ്എഫ്ഐ നേതാക്കളുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
പല കോളജുകളിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം, എസ്എഫ്ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടേയെന്ന് രാഹുൽ ചോദിച്ചു. അതിന് ‘പിണറായി വ്യാജകലാശാല’ എന്നു പേരുമിടാമെന്ന് രാഹുൽ പരിഹസിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവച്ച ലഘു കുറിപ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം.‘‘പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം ഈ എസ്എഫ്ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടേ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം.’ – രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയതെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമാവുകയും അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും കേരള സർവകലാശാല വൈസ് ചാൻസലർക്കും പരാതി ലഭിക്കുകയും ചെയ്തതോടെ, ഇന്നലെ സമാപിച്ച എസ്എഫ്ഐ ജില്ലാ സമ്മേളനത്തിൽ രൂപീകരിച്ച ജില്ലാ കമ്മിറ്റിയിൽ നിഖിലിനെ ഉൾപ്പെടുത്തിയില്ല.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉൾപ്പെട്ട വിവാദവും മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഉൾപ്പെട്ട വിവാദവും കത്തിനിൽക്കുന്നതിനിടെയാണ് പുതിയ വിവാദം.
ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം.ഡിഗ്രി പാസാവാതെ എസ് എഫ് ഐ നേതാവ് നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി പിജിക്ക് പ്രവേശനം നേടിയെന്ന വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി വിദ്യാർത്ഥി സംഘടനകളായ കെ എസ്‍ യു വും എം എസ് എഫും രംഗത്തെത്തുന്നുണ്ട്.നിഖിൽ എംകോമിന് പ്രവേശനം നേടിയത് മാനേജ്മെന്റ് സീറ്റിലാണെന്നും കോളേജ് മാനേജ്മെന്റ് വിവരങ്ങൾ മറച്ചുവച്ചുവെന്നുമാണ് ഇവരുടെ പ്രധാന ആരോപണം. നിഖിലിന്റെ ബിരുദ വിവരങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചെങ്കിലും അത് ലഭിച്ചില്ലെന്നും ഇവർ പറയുന്നു. കോളേജിൽ ബികോം പഠിച്ച സമയത്ത് തന്നെ മറ്റൊരു ഡിഗ്രി നേടിയതായുള്ള സർട്ടിഫിക്കറ്റ് കൊണ്ടുവന്നിട്ടും മാനേജ്മെന്റ് അറിഞ്ഞില്ലെന്നതിൽ ദുരൂഹതയുണ്ടെന്നും സംഘടനകൾ ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















