പിണറായി കേരളത്തില്‍ കാലുകുത്തുന്നത് ഒരുലോഡ് പ്രശ്‌നങ്ങള്‍ക്ക് നടുവിലേക്ക്;ഗോവിന്ദന്‍ നല്ല ഒന്നാന്തരം പണിവെച്ചു,മാധ്യമങ്ങള്‍ മുഖ്യനെ വളയും,വന്നപാടെ മുഖ്യന്‍ ക്ലിഫ് ഹൗസില്‍ കയറി ഒളിയ്ക്കും,പിണറായിക്ക് ഒരു പൂക്കാലം കൊടുത്ത് ഗോവിന്ദന്

മുഖ്യമന്ത്രി വരുന്നതിന് മുന്‍പ് മാധ്യമങ്ങളുമായുള്ള പോര് ഒത്തുതീര്‍പ്പാക്കണം. അല്ലെങ്കില്‍ കേരളത്തില്‍ കാലുകുത്തുന്ന മുഖ്യനെ എടുത്ത് പൊരിയ്ക്കും മാധ്യമങ്ങള്‍. ഇതോടെ മീഡിയയെ ചൊടുപ്പിച്ച ഗോവിന്ദന് പണി കിട്ടും. പ്രശ്‌നം എങ്ങനെയും ഒതുക്കാന്‍ ഗോവിന്ദന്റെ നെട്ടോട്ടം. സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നുവെന്ന് പ്രതിപക്ഷം സംഭവം ഏറ്റെടുത്തു. മോദിയും പിണറായിയും ഒന്ന് എന്ന പ്രതിപക്ഷ വാദത്തിന്റെ മുനയൊടിക്കാന്‍ സൈബര്‍ ടീമിനെ നാലുപാടും ഇറക്കിവിട്ടിരിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി. മൈക്ക് കിട്ടുന്നിടത്തൊക്കെ കയറി സി.പി.എം. മാധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന് ഗോവിന്ദന്‍ മാഷിന്റെ പ്രഭാഷണം.
'മാധ്യമവേട്ട' പ്രചാരണം പൊളിക്കാന്‍ തുനിഞ്ഞിറങ്ങി സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ക്കു രൂപംനല്‍കി. മുന്‍കാലങ്ങളില്‍ സംസ്ഥാനത്തു മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നേരേ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയാണ് അതിലൊന്ന്. ഇതിനായി ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങള്‍ ശേഖരിക്കാനാണ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമവേട്ട എന്ന പേരില്‍ കേന്ദ്രസഹമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ നടത്തുന്ന പ്രചാരണങ്ങളെ കേന്ദ്രത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി നേരിടാനാണ് തീരുമാനം. കേന്ദ്രം മാധ്യമപ്രവര്‍ത്തകരെയും മാധ്യമങ്ങളെയും കൂച്ചുവിലങ്ങിടുന്നെന്ന ആരോപണം സി.പി.എമ്മിനുണ്ട്. അടുത്തിടെ ട്വിറ്റര്‍ മുന്‍ സി.ഇ.ഒ. നടത്തിയ വെളിപ്പെടുത്തല്‍ കൂടി ഉപയോഗിച്ച് ഈ പ്രചാരണം ശക്തമാക്കും. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വിഷയങ്ങളെ വസ്തുതകള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കണമെന്നാണ് സൈബര്‍ ടീമിന് നല്‍കിയ നിര്‍ദേശം.
അപ്പോഴും മുന്നണിക്കുള്ളില്‍ നിന്നു ചില എതിര്‍ശബ്ദങ്ങള്‍ ഉയരുന്നത് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എം.വി. ശ്രേയാംസ്‌കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് തലവേദനയായത്. മുന്നണിയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഇത്തരം പ്രസ്താവനകള്‍ ഘടകകക്ഷികളില്‍നിന്നു പാടില്ലെന്നതാണ് ഇക്കാര്യത്തില്‍ സി.പി.എം നിലപാട്. ഘടകകക്ഷി നേതാവ് എന്ന നിലയിലല്ല, മാധ്യമസ്ഥാപനത്തിന്റെ മേധാവി എന്ന നിലയിലാണ് ശ്രേയാംസ്‌കുമാറിന്റെ പ്രതികരണമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ പ്രതികരണം. അതിനു മുന്നണിയുമായി ബന്ധമില്ല. മാധ്യമപ്രവര്‍ത്തകരായാലും ആരായാലും നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സി.പി.എം. അഭിപ്രായപ്പെടുന്നു.
മാധ്യമസ്വാതന്ത്ര്യം കേരളത്തില്‍ നല്ലപോലെ കിട്ടുന്നുണ്ട്. ബി.ബി.സിയുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് പാര്‍ട്ടി സ്വീകിരിച്ചത്. എസ്.എഫ്.ഐക്ക് ഇതില്‍ യാതൊരു കാര്യവുമില്ല. അതുമായി ചേര്‍ത്തുകെട്ടേണ്ടതില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധതയും വലതുപക്ഷ ആശയവും ചേര്‍ത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന്റെ കേന്ദ്രഭൂമിയാണ് കേരളം. ലോകത്ത് ഇതുപോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും വലതുപക്ഷ ആശയവും ഉത്പാദിപ്പിക്കുന്ന മാധ്യമശൃംഖല വേറെ എവിടെയുമില്ല. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസിന്റെ ഭാഗമായി എഫ്.ഐ.ആര്‍. ഇട്ടിരിക്കുന്നു, അതില്‍ എന്താണ് പ്രശ്‌നമെന്നും ഗോവിന്ദന്റെ ചോദ്യം ഇപ്പോഴും ഗൂഡാലോചന വാദത്തില്‍ തൂങ്ങിക്കിടക്കുകയാണ് മൂപ്പര്. എന്നാല്‍ അതിന്റെ തെളിവ് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുന്നു. ഞാന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. സര്‍ക്കാരിനും എസ്.എഫ്.ഐക്കുമെതിരേ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ല. തെറ്റായ പ്രചാരണമാണ് നടത്തിയത്. കുറ്റകൃത്യത്തിന്റെ ഭാഗമായവര്‍ ആരാണെങ്കിലും അവര്‍ക്കെതിരേ കേസെടുക്കണമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഞാന്‍ പറഞ്ഞത് വളരേ കൃത്യമാണ്. ഗോവിന്ദന്റെ മെഴുകല്‍ ഇനിയും തീര്‍ന്നിട്ടില്ല. 'മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഉല്‍പ്പന്നത്തിന്റെ പ്രതികരണമാണ് ജസ്റ്റിസ് കെമാല്‍ പാഷയുടേത്. നിയമവിരുദ്ധമായ നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ഇനിയും കേസെടുക്കും. റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ക്രമിനല്‍ ഗൂഢാലോചന കേസിന്റെ ഭാഗമായി പ്രതിയാവുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് പറഞ്ഞത്. എന്റെ വാക്കിന്റെ അവസാനത്തെ സെന്റന്‍സ് അടര്‍ത്തിയെടുത്ത് വാര്‍ത്ത സൃഷ്ടിച്ചുവെന്ന് പാര്‍ട്ടി സെക്രട്ടറിയുടെ രോദനം.
ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ ധാര്‍ഷ്ട്യത്തിന് കുറവില്ല. മാധ്യമസ്വാതന്ത്ര്യം കേരളത്തില്‍ നല്ലപോലെ കിട്ടുന്നുണ്ടെന്ന് പോലും. അത് മാധ്യമങ്ങളുടെ അവകാശവും സ്വാതന്ത്ര്യവുമാണ്. അല്ലാതെ സിപിഎം തരേണ്ടതല്ലെന്നും മാധ്യമങ്ങളുടെ സ്വാതന്ത്ര്യം എകെജി ഭവനിലല്ല ഇരിക്കുന്നതെന്നും ഈ ഗോവിന്ദന്‍ മാഷിനോട് ആരേലും ഒന്ന് പറഞ്ഞ് കൊടുക്കുമോ. മാപ്രകളെന്ന് സൈബറിടത്തില്‍ ആളെ ഇറക്കി വിളിപ്പിക്കുന്നതും ഇവര്‍ ഇവിടെ മാധ്യമ സ്വാതന്ത്ര്യം ഉണ്ടെന്ന് മൈക്ക് വെച്ച് പറയുന്നതും നിങ്ങള്‍. ഗോവിന്ദനാകെ പണി പാള്‌പ്പോയ്ിരിക്കുകയാണ്. മൂപ്പര് എന്തോ മാവോ സെ തൂങ്ങോ ഷീ ചിന്‍ പിങ്ങോ ഒക്കെ ആണെന്ന ദാരണയില്‍ കേറി മാധ്യമങ്ങളെ വിരട്ടി പക്ഷെ മാധ്യമങ്ങല്‍ കേറി മേഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെയുക്കുമെന്ന് പറയാന്‍ ഗോവിന്ദനാരാണ് എന്ന ചോദ്യം വന്നപ്പോഴേ മൂപ്പരുടെ ഗ്യാസ് പോയതാണ്. പിണരായി തിരികെ വരുമ്പോള്‍ മാധ്യമങ്ങലെ കേറി വളയും ഗോവിന്ദന്‍ കാണിച്ച് കൂട്ടിയതിനൊക്കെ ചോദ്യം പിണറായിയോട് പോകും. അല്ലെങ്കില്‍ തന്നെ വിവാദങ്ങളില്‍ വാ തുറക്കാത്ത മുഖ്യമന്ത്രി ഇതിന് വാ തുറക്കുമോ എവിടുന്ന് ക്ലിഫ് ഹൗസില്‍ കേറി ഒളിക്കും. മുഖ്യന്‍ തിരികെ കേരളത്തില്‍ കാലുകുത്തുന്നത് ഒരു ലോഡ് പ്രശ്‌നങ്ങള്‍ക്ക് നടുവിലേക്കാണ്. ഇനിയും മാധ്യമങ്ങളെ ചൊടിപ്പിക്കാനും പറ്റില്ല. സിപിഎം കേന്ദ്ര നേതൃത്വം പോലും മാധ്യമ വിഷയത്തില്‍ മിണ്ടാട്ടം മുട്ടി നില്‍ക്കുകയാണ്. പ്രകാശ് കാരാട്ടും യെച്ചൂരിയും ഉത്തരംമുട്ടി നില്‍ക്കുന്നു. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നേന് വടക്കോട്ട് നോക്കി കരഞ്ഞാല്‍ മാത്രം സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ഇങ്ങ് തെക്കും ഇതൊക്കെ തന്നെ നടക്കുന്നത്. ചെലവിന് തരുന്നത് പിണറായി ആയത് കൊണ്ട് പഞ്ചപുച്ഛം അടച്ച് നില്‍ക്കേണ്ടി വരുന്നുവെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന് പരിഹാസം. ഏതായാലും പിണരായിക്കുള്‌ല എട്ടിന്റെ പണി ഗോവിന്ദന്‍ വെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















