Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മുഖ്യമന്ത്രി പാവങ്ങള്‍ക്ക് ലൈഫില്‍ കൊടുത്തത് പാഴ്‌വാക്ക്;കൂര ചോര്‍ന്നൊലിയ്ക്കുന്നു പിണറായി,കോട്ടയത്തെ ലൈഫ് മിഷന്‍ ഭവനങ്ങള്‍ തട്ടിപ്പ്,ഒറ്റമഴ കൊണ്ട് തന്നെ ചോര്‍ന്നൊലിയ്ക്കുന്നു,ഇതാണോ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി

19 JUNE 2023 09:12 PM IST
മലയാളി വാര്‍ത്ത

More Stories...

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കൊട്ടിഘോഷിച്ച സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി ചോര്‍ന്നൊലിക്കുന്നു. ഇനി ചോരുന്ന കൂരയില്ലെന്ന, ലൈഫ് മിഷനിലെ സര്‍ക്കാര്‍ തള്ള് ദേ പൊളിഞ്ഞു. കോട്ടയത്തെ ലൈഫ് ഫഌറ്റുകള്‍ ചോര്‍ന്നൊലിച്ച് താമസക്കാര്‍ ദുരിതത്തില്‍. ഇവിടെ തട്ടിക്കൂട്ട് പണിയാണ് നടന്നത്. ഇതില്‍ പരാതി വന്നിട്ടും വേണ്ട നടപടി സ്വീകരിക്കാതെ വീണ്ടും തട്ടിക്കൂട്ട് പണി തന്നെ നടത്തി ഫഌറ്റ് ഒപ്പിച്ചു. എന്നാല്‍ മഴ ഒരു റൗണ്ട് ശക്തമായ് പെയ്തതോടെ പിണറായി കൊടുത്ത ഉറപ്പെല്ലാം ഒലിച്ചു പോയി. സ്വപ്‌ന പദ്ധതിയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ മറ്റ് പദ്ധതികളേക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഈ സര്‍ക്കാര്‍ എന്ത് പദ്ധതി കൊണ്ടുവന്നാലും ഇതാണ് അവസ്ഥ. കുറേ പാവങ്ങള്‍ക്ക് വീട് വെച്ച് കൊടുക്കുന്ന ബൃഹത്തായ സംരംഭം എന്നാല്‍ അത് തുടങ്ങിയ കാലം തൊട്ട് വിവാദമാണ്. ഒരു പദ്ധതി കരാറുകാരെ ഏല്‍പ്പിച്ചാല്‍ മാത്രം പോര അത് കൃത്യമായ് നടപ്പാകുന്നുണ്ടോ എന്ന് കൂടി അന്വേഷിക്കുക. അല്ലെങ്കില്‍ ഇതുപോലെ നിന്ന് നാണംകെടേണ്ടി വരും.

കോട്ടയം വിജയപുരത്ത് രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ലൈഫ് ഫഌറ്റുകള്‍ ചോര്‍ന്നൊലിക്കുന്നത്. ചോര്‍ച്ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ തന്നെ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കലക്ടറുടെ ഇടപെടലിന് ശേഷം തട്ടിക്കൂട്ട് പണി നടത്തി ലൈഫ് മിഷന്‍ അധികൃതര്‍ മടങ്ങിയതിന് പിന്നാലെ പെയ്ത ആദ്യ മഴയില്‍ തന്നെ വീണ്ടും ഫഌറ്റുകള്‍ ചോരുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 8 ന് സംസ്ഥാനമെമ്പാടുമായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു നല്‍കിയ നാല് ലൈഫ് ഫഌറ്റ് സമുച്ചയങ്ങളിലൊന്നാണ് കോട്ടയം വിജയപുരത്തേത്. ആകെയുളള 42 ഫഌറ്റുകളില്‍ 28 എണ്ണത്തില്‍ ആളുകള്‍ താമസം തുടങ്ങിയതിന് പിന്നാലെയാണ് ചോര്‍ച്ചയും തുടങ്ങിയത്. മൂന്നും നാലും നിലകളിലെ വീടുകളിലാണ് മഴ വെളളം ഒലിച്ചിറങ്ങി താമസം ദുഷ്‌കരമായത്. ഒരാഴ്ച മുമ്പ് തന്നെ പ്രശ്‌നം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി മടങ്ങുകയും ചെയ്തു. എന്നിട്ടും ചോര്‍ച്ച മാറിയിട്ടില്ലെന്ന് ഫ്‌ലാറ്റിലെ താമസക്കാര്‍ പറയുന്നു. വീടുകളുടെ നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തിലും താമസക്കാര്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിനിടെ ഫഌറ്റിലെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

ഒരു പദ്ധതി പ്രഖ്യാപിച്ചു സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്നൊക്കെ പറഞ്ഞതല്ലാതെ അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊന്നും സര്‍ക്കാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ശ്രദ്ധ പുലര്‍ത്തുന്നില്ല. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കാശടിച്ച് മാറ്റുന്നു ബാക്കി വരുന്ന തുകയ്ക്ക് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. സര്‍ക്കാരിനും കമ്മീഷനടിക്കാനുള്ള ഉപാധി ആയിരുന്നു ലൈഫ് മിഷന്‍. അതുകൊണ്ട് സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിച്ചത്. കോട്ടയത്തെ ഫഌറ്റുകള്‍ക്ക് മാത്രമല്ല മിക്കയിടത്തും പണി പൂര്‍ത്തിയായ ലൈഫ് വീടുകളുടെ അവസ്ഥ ഇതാണ്. ചോര്‍ന്നൊലിക്കുന്നു, ചുവരുകളില്‍ വീഴുന്നു തറയിലെ ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞ് പോകുന്നു. പണിപൂര്‍ത്തിയായവ കാടുമൂടി കിടക്കുന്നു. ഇതോടെ അറ്റകുറ്റ പണി നടത്താന്‍ വീണ്ടും കാശ് ചെലവാക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. കോടികളാണ് ഇങ്ങനെ അധികച്ചെലവ്. 2021ല്‍ ഇടുക്കി അടിമാലി മച്ചിപ്ലാവില്‍ നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയം അറ്റകുറ്റപ്പണിയില്ലാതെ നാശത്തിന്റെ വക്കിലെന്ന വിവരം പുറത്ത് വവ്‌നത് സര്‍ക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു.

2018ല്‍ 26 കോടി രൂപ മുടക്കി അടിമാലി മച്ചിപ്ലാവില്‍ ഫ്‌ലാറ്റ് സമുച്ചയം നിര്‍മിച്ചത്. 216 ഫ്‌ലാറ്റുകളാണ് ഇവിടെ ഉള്ളത്. പക്ഷേ പലതിലും സീലിങ് പൊളിഞ്ഞ് വെള്ളം ചോരുന്നു. ഗ്രില്ലുകള്‍ തുരുമ്പെടുത്ത് പലയിടങ്ങളിലും അടര്‍ന്ന് പോയി. കെട്ടിടത്തിന്റെ വരാന്തകളിലും മുറികളിലുമായി വിരിച്ച ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു. 15 ലക്ഷം രൂപ മുടക്കി നിര്‍മിച്ച സെപ്ടിക് ടാങ്ക് പൊട്ടിയൊലിക്കുന്നു. പതിനഞ്ച് ലക്ഷം മുടക്കി കിണറും അനുബന്ധ സംവിധാനങ്ങളുമുണ്ടാക്കി. കണക്ഷന്‍ നല്‍കാത്തതിനാല്‍ മുകള്‍ നിലകളിലേക്ക് വെള്ളം തലച്ചുമടായി കൊണ്ടുപോകണം. ലിഫ്റ്റുണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണ്. പരിഹാരംതേടി അടിമാലി ഗ്രാമപഞ്ചായത്തില്‍ പരാതികള്‍ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. മാനുഷിക പരിഗണന നല്‍കി പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഈ മനുഷ്യര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കിയില്ല. ഒടുവില്‍ വാര്‍ത്ത പുറത്തായി വിവാദമായപ്പോള്‍ അറ്റകുറ്റ പണി നടത്തി.

ഇനി വടക്കാഞ്ചേരി ലൈഫ് ഫഌറ്റുകളുടെ അവസ്ഥ കൂടി പരിശോധിക്കണം. അവിടാരുന്നല്ലോ സര്‍ക്കാരിന്റെയും ശിവശങ്കറിന്റേയുമൊക്കെ സ്വപ്‌ന പദ്ധതി. വടക്കാഞ്ചേരി നഗരസഭയുടെ രണ്ടേമുക്കാല്‍ ഏക്കറില്‍ നിര്‍മിച്ച 140 വീടുകള്‍ ഉള്‍ക്കൊള്ളുന്ന സമുച്ചയം ഇനി തൊണ്ടിമുതലാണ്. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി കേരളസര്‍ക്കാര്‍ നിര്‍മാണത്തിന് നല്‍കിയ വടക്കാഞ്ചേരി ഫ്‌ലാറ്റ് സമുച്ചയത്തില്‍ നാലുകോടിയോളം രൂപയുടെ അഴിമതി നടന്നെന്ന റിപ്പോര്‍ട്ടാണ് ഇ.ഡി.കോടതിയില്‍ നല്‍കിയത്. കേസില്‍ തൊണ്ടിമുതലാണ് ഫ്‌ലാറ്റ് സമുച്ചയം. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത യൂണിടാക് കമ്പനിയുടെ എം.ഡി. സന്തോഷ് ഈപ്പന്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങി. നിര്‍മാണക്കരാര്‍ കിട്ടാനായി സന്തോഷ് ഈപ്പന്‍ നാലുകോടിയോളം കൈക്കൂലി നല്‍കിയെന്ന പേരില്‍ ഇ.ഡി. പിടികൂടിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയിലിലാണ്. ശിവശങ്കറിന് സി.പി.എമ്മിലും മുഖ്യമന്ത്രിയിലും സ്വാധീനമുണ്ടെന്ന ഹൈക്കോടതിയുെട പരാമര്‍ശവും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തീകരണത്തിന് തിരിച്ചടിയായി.

ആഗോള സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് അനുവദിച്ച 19 കോടി വിനിയോഗിച്ചാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി നിര്‍മാണം തുടങ്ങിയത്. യു.എ.ഇ. കോണ്‍സലേറ്റ് വഴി ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് അനുവദിച്ച തുകയോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ 19 കോടി ബജറ്റില്‍ വീണ്ടും ഉള്‍പ്പെടുത്തിയിരുന്നു. ഇതുപയോഗപ്പെടുത്തി ഫഌറ്റ് സമുച്ചയം പൂര്‍ത്തീകരിക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍, ഇ.ഡി. കുറ്റപത്രം നല്‍കിയതോടെ തട്ടിപ്പിന്റെയും കൈക്കൂലിയുടെയും വ്യാപ്തി കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍, ഫഌറ്റ് സമുച്ചയത്തിന്റെ പൂര്‍ത്തീകരണം നടത്താനാകില്ല. മുക്കാല്‍പ്പങ്ക് നിര്‍മാണവും പൂര്‍ത്തിയാക്കിയ വടക്കാഞ്ചേരി ചരല്‍ക്കുന്നിലെ 140 ഭവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് സമുച്ചയങ്ങളും അതിന്റെ ഭാഗമായ ആശുപത്രിക്കെട്ടിടവും ആര്‍ക്കും ഉപകരിക്കാനാകാതെ കിടക്കാന്‍ തുടങ്ങിയിട്ട് മൂന്നരവര്‍ഷമായി. കെട്ടിടങ്ങള്‍ കാടുകയറി. പണി പൂര്‍ത്തിയാക്കാത്തവ മഴയും വെയിലുമേറ്റ് നശിക്കാനും തുടങ്ങി. അങ്ങനെ അതിന് പൊടിച്ച കോടികള്‍ സ്വാഹ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

Malayali Vartha Recommends