Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്ത ഊഴം സതീശന്... ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ. സുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍; സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കില്ല; സുധാകരന്‍ തയ്യാറായാലും പാര്‍ട്ടി അനുവദിക്കില്ല

25 JUNE 2023 07:46 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ഒരു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമായി. കര്‍ണാടകയില്‍ മിന്നും വിജയം നേടി അടത്തത് കേരളം പിടിക്കാനുള്ള മോഹത്തിലായിരുന്നു കോണ്‍ഗ്രസ്. അതിനിടയിലാണ് സുധാകരന്റെ അറസ്റ്റ്. ഇനി പ്രതിപക്ഷ നേതാവിന്റെ കേസ് എന്താണെന്ന് കണ്ടറിയാം.

അതേസമയം മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെസുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. കെപിസിസി പ്രസിഡന്റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ടു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട.

നേരത്തെ മോണ്‍സന്റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോള്‍ കിട്ടിയത്. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയില്‍ സുധാകരനെതിരെ കേസ് എടുത്തു. ആര് മൊഴി നല്‍കിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നല്‍കിയ മൊഴിയില്‍ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കില്ല. സുധാകരന്‍ തയ്യാറായാലും പാര്‍ട്ടി അനുവദിക്കില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നിട്ടില്ല.നടക്കുന്നില്ല. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍ നിന്നും കുത്തില്ല. ചങ്കു കൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ്. അന്വേഷണം നേരിടും, ഭയമില്ല നൂറു ശതമാനം നിരപരാധിയെന്ന വിശ്വാസമുണ്ട്. കോടതിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്നലെ സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിച്ചു. ബൂത്ത് തലം മുതല്‍ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികള്‍ നടന്നു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി. ദേശീയതലത്തില്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമ്പോള്‍ പിണറായി മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് പറഞ്ഞു. സുധാകരന്റെ അറസ്റ്റ് കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ അറസ്റ്റ് ഏകാധിപത്യ നടപടിയാണെന്ന് എഐസിസി ട്വീറ്റ് ചെയ്തു. അറസ്റ്റിലൂടെ നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കത്തെ ഭയപ്പെടില്ല. സിപിഎമ്മിന്റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

അതേസമയം പണം കൈമാറിയ ദിവസം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ താന്‍ ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്‍കി സുധാകരന്‍. പണം ഇടപാടിനെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് സുധാകരന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. പരാതിക്കാരെ ഓണ്‍ലൈനില്‍ വിളിപ്പിച്ചപ്പോള്‍ കണ്ട് പരിചയമുണ്ടെന്ന് സമ്മതിച്ച സുധാകരന്‍, പരാതിക്കാരില്‍ ഒരാളായ അനൂപ് അഹമ്മദിനോട് സംസാരിക്കാനും തയ്യാറായില്ലെന്നാണ് വിവരം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (11 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (16 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (47 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

Malayali Vartha Recommends