Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം

01 JULY 2026 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

ലോകകപ്പ് ഫുട്ബോൾ വലിയ ആവേശത്തിലാണ്. സ്വീഡിഷ് പ്രതിരോധക്കോട്ട നിലംപരിശാക്കി ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് ഫ്രാൻസിന്റെ രാജകീയ പ്രവേശനം. സ്വീഡനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ ആധികാരിക ജയമാണ് ഫ്രാൻസ് സ്വന്തമാക്കിയത്. കിലിയൻ എംബപെയും (45', 74') ബ്രാഡ്‌ലി ബാർകോളയും (53') ആണ് സ്വീഡിഷ് വല നിറച്ചത്. ഇതോടെ ഈ ലോകകപ്പിൽ മെസ്സിക്കും എംബപെയ്‌ക്കും ആറു വീതം ഗോളുകളായി. 18 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയ 27 കാരനായ എംബപെ, മുൻ ജർമൻ താരം മിറോസ്ലാവ് ക്ലോസെയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി. 29 മത്സരങ്ങളിൽ നിന്ന് 19 ഗോൾ നേടിയ ലയണൽ മെസ്സിയാണ് ഒന്നാമൻ.

45 ാം മിനിറ്റിലാണ് എംബപെ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത്. കോർണറിൽ നിന്ന് ഫ്രഞ്ച് ഫോർവേഡ് ഉസ്മാൻ ഡെംബലെയും ഒലിസെയും പാസ് ചെയ്ത് എംബപെയ്‌ക്ക് നൽകിയ പന്ത് അദ്ദേഹം ഗ്യോകെറസിനെ കബളിപ്പിച്ച് മുന്നോട്ടു കയറി സ്വീഡൻ ഗോൾകീപ്പർ സെറ്റർസ്ട്രോമിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. 53 ാം മിനിറ്റിലാണ് ബ്രാഡ്‌ലി ബാർകോള ഫ്രാൻസിന്റെ ലീഡുയർത്തിയത്. ബോക്സിനു പുറത്തുനിന്ന് പന്ത് കൈക്കലാക്കി ഒലിസെ നൽകിയ പാസ് സ്വീകരിച്ച് പിഴവ് കൂടാതെ ബാർക്കോള വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. എംബപെയുടെ ഡബിൾ 74 ാം മിനിറ്റിലായിരുന്നു. ഒലിസെയുടെ മറ്റൊരു അസിസ്റ്റിൽ സ്വീഡിഷ് പ്രതിരോധനിരയെ പിളർത്തി ഓടിക്കയറാൻ പാകത്തിൽ എംബപെക്ക് നൽകിയ മനോഹരമായ പാസ് വലയുടെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഇതോടെ, ഫ്രാൻസിന്റെ കളി മെനഞ്ഞ മിഖായേൽ ഒലിസെ (5), ബ്രസീൽ മിഡ്‌ഫീൽഡർ ബ്രൂണോ ഗിമാറസിനെ (4) മറികടന്ന് ഈ ലോകകപ്പിൽ ഏറ്റവുമധികം അസിസ്റ്റുകൾ നടത്തിയതിന്റെ റെക്കോർഡ് സ്വന്തമാക്കി.

ഗോൾലൈൻ സേവ്, അമാദിന്റെ സമനില ഗോൾ; പക്ഷേ ഹാളണ്ടിനെ തടയാതെ എങ്ങനെ നോർവേയെ കീഴടക്കും? ‘വൈക്കിങ്സ്’ തുടരും
ആദ്യ മിനിറ്റുകളിൽ ഫ്രഞ്ച് പ്രതിരോധ മേഖലയിലേക്ക് അലക്സാണ്ടർ ഇസാക്കിന്റെ നേതൃത്വത്തിൽ സ്വീഡിഷ് പട തുടർച്ചയായി റെയ്ഡ് നടത്തി. മൂന്നാം മിനിറ്റിൽ വിക്ടർ ഗ്യോകെറസ് ഫ്രാൻസിന്റെ പ്രതിരോധനിരയെ മറികടന്ന് അലക്സാണ്ടർ ഇസാക്കിനായി പന്ത് പിന്നോട്ട് കൈമാറി. എന്നാൽ ഇസാക്കിന്റെ സൈഡ് ഫൂട്ടഡ് ഷോട്ട് മൈക്ക് മെയ്ഗ്നൻ അനായാസം കൈയിലൊതുക്കി. 15 ാം മിനിറ്റിൽ കോർണറിൽ നിന്ന് ലഭിച്ച പന്ത് കൈക്കലാക്കിയ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിഗ്നെ, വലത് താഴ്ഭാഗത്തെ മൂലയിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും സ്വീഡിഷ് ഗോൾകീപ്പർ തടുത്തു.

അതേസമയം മെസ്സിയോളമെത്തി കിലിയൻ എംബപെ, ‌ഡബിൾ അടിച്ച് സ്വീ‍ഡനെ തകർത്തെറിഞ്ഞു, ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?
ഇതിനിടെ ഫ്രാൻസ് മധ്യവരയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് നൽകിയ പാസ് സ്വീകരിച്ച് കിലിയൻ എംബപെ അതിവേഗം കുതിച്ച് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങി. മിനിറ്റുകൾക്കുള്ളിൽ എംബപെയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് പോസ്റ്റിൽ തട്ടിയകന്നു. പിന്നാലെ മൈക്കിൾ ഒലിസെ പെനാൽറ്റി ബോക്സിനകത്ത് നിന്ന് തൊടുത്ത അതിമനോഹരമായ ബൈസൈക്കിൾ കിക്ക് പോസ്റ്റിൽ ഇടിച്ച് തെറിച്ചു. റീബൗണ്ടിൽ ഉസ്മാൻ ഡെംബലെ വീണ്ടും ഗോൾവല ലക്ഷ്യമാക്കി ഷോട്ടെടുത്തെങ്കിലും ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി.

ആദ്യ പകുതിയിൽ ആറ് ഓൺടാർജറ്റ് ഷോട്ടുകൾ ഫ്രാൻസ് ഉതിർത്തപ്പോൾ ഒന്ന് മാത്രമായിരുന്നു സ്വീഡന്റെ മറുപടി. പെനാൽറ്റി ഏരിയയിൽ നിന്നുള്ള 8 ഷോട്ടുകൾ ഉൾപ്പെടെ ആകെ 15 ഗോളവസരങ്ങളാണ് ആദ്യപകുതിയിൽ ഫ്രാൻസ് സൃഷ്ടിച്ചത്. ഫ്രഞ്ച് പട നിരന്തരം ആക്രമിച്ച് കയറിയതോടെ നിറംമങ്ങിപ്പോയ സ്വീഡന് ആകെ മൂന്ന് ഗോളവസരങ്ങൾ മാത്രമാണ് ലഭിച്ചത്. മത്സരത്തിലാകെ 12 ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ 25 ഗോളവസരങ്ങളാണ് ഫ്രാൻസിന് ലഭിച്ചത്. ഇതിൽ 16 എണ്ണം പെനാൽറ്റി ഏരിയയ്‌ക്കുള്ളിൽ നിന്നായിരുന്നു. അതേസമയം രണ്ട് ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ ആകെ 6 ഗോളവസരങ്ങൾ മാത്രമാണ് സ്വീഡന് ലഭിച്ചത്.

2026 ലോകകപ്പിൽ അർജന്റീനയുടെ ഇതിഹാസ താരം മെസ്സി ഇതുവരെ നേടിയത് ആറു ഗോളുകൾ. സ്വീഡനെതിരായ ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിലെ ഇരട്ട ഗോൾ നേട്ടത്തോടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെയ്ക്കും ഈ ലോകകപ്പിൽ ആറു ഗോളുകളായി. ഒടുവിൽ അതു സംഭവിക്കുകയാണ്, മെസ്സിയും എംബപെയും നേർക്കുനേർ. ഒരാൾ കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിൽ മറ്റൊരാൾ തുടങ്ങിയിട്ടേയുള്ളൂ. ലോകകപ്പിലെ ആറ് എഡിഷനുകളിൽനിന്ന് 19 ഗോളുകൾ അടിച്ചുകൂട്ടിയ മെസ്സിയാണ് ടോപ് സ്കോറർ. പക്ഷേ വെറും മൂന്ന് ലോകകപ്പുകളിൽനിന്ന് ടോപ് സ്കോറർമാരുടെ പട്ടികയിൽ നാലാമതെത്താൻ എംബപെയ്ക്കു സാധിച്ചു. എംബപെ ഇതുവരെ അടിച്ചുകൂട്ടിയത് 18 ഗോളുകൾ. ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനെന്ന റെക്കോർഡ് എംബപെയുടെ പേരിലാകാൻ ഇനി എത്ര മത്സരം കൂടി വേണം? അതാണ് അറിയേണ്ടത്.

ഫിഫ റാങ്കിങിൽ മെസി രണ്ടാമത്, എംബപെ മൂന്നാമത്; റൊണാൾഡോ അടുത്തെങ്ങുമില്ല: ഒന്നാമൻ ‘സർപ്രൈസ്’ താരം
ലോകകപ്പ് നോക്കൗട്ടിൽ സ്വീഡനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തുവിട്ടത്. കിലിയൻ എംബപെയുടെ ഇരട്ട ഗോളുകളും (45, 74), ബ്രാഡ്‍ലി ബാർകോള (53)യുടെ ഗോളുമാണ് ഫ്രാൻസിനു വമ്പൻ വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്വീഡനും ഫ്രാൻസിനൊപ്പം ശക്തമായ പോരാട്ടം നടത്തിയെങ്കിൽ, രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. ഗോളടിക്കാനുള്ള ഏതാനും അവസരങ്ങൾ മാത്രം രണ്ടാം പകുതിയിൽ സ്വീഡനും ലഭിച്ചു. പക്ഷേ അതെല്ലാം പാഴായി. മത്സരത്തിൽ ഫ്രാൻസ് 25 ഗോളവസരങ്ങളും 12 ഓൺടാർഗറ്റ് ഷോട്ടുകളും പായിച്ചപ്പോൾ, സ്വീഡന് രണ്ട് ഓൺടാർഗറ്റ് ഷോട്ടുകൾ മാത്രമാണ് അവകാശപ്പെടാനുള്ളത്.

സ്വീഡിഷ് താരം അലക്സാണ്ടർ ഇസാക്കിന്റെ ആക്രമണത്തോടെയാണു മത്സരത്തിനു തുടക്കമായത്. ആദ്യ 15 മിനിറ്റുകളിൽ ഇതല്ലാതെ മറ്റ് കാര്യമായ ആക്രമണങ്ങൾ ഇരു ടീമുകളിൽനിന്നും ഉണ്ടായില്ല. പക്ഷേ പിന്നീട് സ്റ്റേഡിയം സാക്ഷിയായത് ഫ്രാൻസിന്റെ തുടർച്ചയായ മുന്നേറ്റങ്ങൾക്കാണ്. 16–ാം മിനിറ്റിൽ ഫ്രഞ്ച് താരം ലുകാസ് ഡിഗ്നെയുടെ ഷോട്ട് സ്വീഡിഷ് ഗോളി ജേക്കബ് വിദൽ സെറ്റർസ്ട്രോം തട്ടിയകറ്റി. 19–ാം മിനിറ്റിൽ സ്വീഡന്റെ പകുതിയിൽനിന്നു പന്തെടുത്ത ഫ്രഞ്ച് താരം ബ്രാഡ്‍ലി ബർകോള പെനാൽറ്റി ഏരിയ വരെ എത്തിയെങ്കിലും അവസാന നീക്കം പാളി. 20–ാം മിനിറ്റിൽ സ്വീഡ‍ിഷ് ഗോളിയെ മറികടന്ന് കിലിംയൻ എംബപെ സ്കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും താരത്തിനെതിരെ ഓഫ് സൈഡ് വിളിച്ചതു തിരിച്ചടിയായി. 27–ാം മിനിറ്റിൽ ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ടിന്റെ ഫൗളിൽ സ്വീഡന് അനുകൂലമായ ഫ്രീകിക്ക്. എന്നാൽ ഈ അവസരം ഉപയോഗിക്കാൻ സ്വീഡനു കഴിഞ്ഞില്ല. തുടർന്ന് റാബിയോട്ടും എംബപെയും ഡെംബലെയും പന്തുമായി തുടർച്ചയായി സ്വീഡിഷ് ഗോൾമുഖത്തെത്തി. 32–ാം മിനിറ്റിൽ ജൂൾസ് കുണ്ടെയിൽനിന്ന് കിലയൻ എംബപെയിലേക്കു പന്തെത്തി. എംബപെ ഫസ്റ്റ് ടൈം ഷോട്ടിനു ശ്രമിച്ചപ്പോൾ പന്ത് പുറത്തേക്കുപോയി. 35–ാം മിനിറ്റിൽ സ്വീഡിഷ് ബോക്സിൽനിന്നു പന്തു ലഭിച്ച ഫ്രഞ്ച് താരം മൈക്കൽ ഒലിസെ തകർപ്പനൊരു ബൈസിക്കിൾ കിക്കെടുത്തെങ്കിലും പന്ത് പോസ്റ്റിൽ തട്ടിത്തെറിച്ചു. റീബൗണ്ടിൽ ഉസ്മാൻ ഡെംബലെയുടെ ഫസ്റ്റ് ടൈം ഷോട്ട് പുറത്തേക്കുപോയി. 42–ാം മിനിറ്റിൽ പന്തുമായി കുതിച്ച ഒലിസെ ബോക്സിനു വെളിയിൽനിന്ന് സ്വീഡിഷ് പോസ്റ്റിലേക്കു ലക്ഷ്യമിട്ടെങ്കിലും ഷോട്ട് ഫലം കണ്ടില്ല. ആദ്യ പകുതിയുടെ 45–ാം മിനിറ്റിൽ എംബപെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ഡെംബലെയുടെ അസിസ്റ്റിൽനിന്നാണ് എംബപെ 2026 ലോകകപ്പിലെ അഞ്ചാം ഗോൾ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഇലിയറ്റ് സ്ട്രൗഡിലൂടെ സ്വീഡൻ ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യ പകുതിയിൽ 1–0ന് ഫ്രാൻസ് മുന്നിൽ.

ഫ്രഞ്ച് താരം ഒറേലിയൻ ചൊവേമേനിയുടെ ഗോൾ ശ്രമത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. തുടർച്ചയായ സമ്മർദങ്ങൾക്കൊടുവിൽ 53–ാം മിനിറ്റിൽ ബ്രാഡ്‍ലി ബാർകൊള ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് തുടങ്ങിയ നീക്കത്തിനൊടുവിൽ മൈക്കൽ ഒലിസെ ബോക്സിനു പുറത്തുനിന്നും ബ്രാഡ്‍ലി ബാർകോളയ്ക്കു പാസ് നൽകി. തകർപ്പനൊരു ഷോട്ടിലൂടെ ബ്രാഡ്‍ലി പന്ത് വലയിലെത്തിച്ചു. സ്കോർ ഫ്രാൻസ് 2, സ്വീഡൻ 0. മത്സരം 60 മിനിറ്റിലേക്ക് എത്തുമ്പോൾ കളിയുടെ നിയന്ത്രണമെല്ലാം ഫ്രാൻസിന്റെ കയ്യിലായിക്കഴിഞ്ഞിരുന്നു. 65–ാം മിനിറ്റിൽ ഫ്രാൻസിന്റെ കൗണ്ടർ ആക്രമണത്തിൽ പന്തു വീണ്ടും സ്വീഡിഷ് ബോക്സിലെത്തി. എന്നാൽ മൈക്കൽ ഒലിസെയുടെ ഷോട്ട് പോസ്റ്റിനു ഭീഷണിയാകാതെ പുറത്തേക്കാണു പോയത്. ഗോൾ പിടിക്കുക ലക്ഷ്യമിട്ട് രണ്ടാം പകുതിയിൽ ടാഹ അലിയെയും ബെസ്ഫോർട്ട് സെനെലിയെയും സ്വീഡൻ ഇറക്കി നോക്കി. എന്നാൽ ഫ്രാൻസിന്റെ തുടർ ആക്രമണങ്ങളിൽ സ്വീഡന്റെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു

71–ാം മിനിറ്റിൽ ഫ്രഞ്ച് താരം മൈക്കൽ ഒലിസെയുടെ ഷോട്ട് സ്വിസ് ഗോൾ കീപ്പർ പ്രതിരോധിച്ചു. എന്നാൽ 74–ാം മിനിറ്റിൽ എംബപെയുടെ പാസിൽ പന്തു വാങ്ങിയ ഒലീസെ, ബോക്സിലേക്ക് ഓടിക്കയറിയ എംബപെയ്ക്കു തന്നെ പന്തു നൽകി. സ്വീഡിഷ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്തു ലഭിച്ച എംബപെ ഗോളി മാത്രം മുന്നിൽ നിൽക്കെ വീണ്ടും ലക്ഷ്യം കണ്ടു. ഫ്രാൻസ് മൂന്നു ഗോളുകൾക്കു മുന്നിൽ. ഇതോടെ ഈ ലോകകപ്പിലെ ഗോൾ വേട്ടക്കാരുടെ എണ്ണത്തിൽ എംബപെ മെസ്സിക്കൊപ്പമെത്തി. ഇരുവരും ആറു ഗോളുകൾ വീതമാണ് ഇതുവരെ അടിച്ചുകൂട്ടിയത്. അസിസ്റ്റുകളുടെ എണ്ണവും കൂട്ടിയാൽ എംബപെയാണ് മെസ്സിക്കും മുന്നിലുള്ളത്. ലോകകപ്പിൽ കൂടുതൽ അസിസ്റ്റുകൾ നൽകിയ താരങ്ങളിൽ മൈക്കൽ ഒലീസെ ഒന്നാമതുണ്ട്. അഞ്ച് ഗോളുകൾക്കാണ് താരം വഴിയൊരുക്കിയത്.

മൂന്നു ഗോളുകളുടെ ആധിപത്യമുണ്ടായിട്ടും മത്സരത്തിന്റെ ശേഷിക്കുന്ന നിമിഷങ്ങളിലും ആക്രമണം തന്നെയായിരുന്നു ഫ്രാൻസിന്റെ ആയുധം. രണ്ടാം പകുതിയിൽ നാലു മിനിറ്റാണ് ഇൻജറി ടൈമായി റഫറി അനുവദിച്ചത്. ഇൻ‍ജറി ടൈമിൽ സ്വീഡനായി ഒരു ഗോളെങ്കിലും നേടാൻ മതിയാസ് സ്വാൻബെർഗ് ശ്രമിച്ചെങ്കിലും, ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നാൻ അതും തടഞ്ഞിട്ടു. ഇതോടെ 3–0ന് വിജയിച്ച് ഫ്രാൻസ് പ്രീക്വാർട്ടറിൽ കടന്നു. അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ പാരഗ്വായാണ് ഫ്രാൻസിന്റെ എതിരാളികൾ.

അതേസമയം തണുപ്പൻ തുടക്കത്തിനു പിന്നാലെ മൂന്നു ഗോളുകൾ പിറന്ന മത്സരത്തിൽ ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേയുടെ ജയം. അന്റോണിയോ നൂസയുടെ ലോങ് റേഞ്ചർ ഗോളിന് അമദ് ഡിയാലോയിലൂടെ ഐവറി കോസ്റ്റ് മറുപടി നൽകി. എന്നാൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ നിർണായക ഗോളിൽ സമനില ഭേദിച്ച നോർവേ പ്രീക്വാർട്ടർ ഉറപ്പിച്ചു. പ്രീക്വാർട്ടറിൽ മുൻ ലോകചാംപ്യന്മാരായ ബ്രസീലാണ് നോർവേയുടെ എതിരാളികൾ.

ഫിഫ റാങ്കിങിൽ മെസി രണ്ടാമത്, എംബപെ മൂന്നാമത്; റൊണാൾഡോ അടുത്തെങ്ങുമില്ല: ഒന്നാമൻ ‘സർപ്രൈസ്’ താരം
നോർവെ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ നീക്കത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. പെനാൽറ്റി സ്പോട്ടിന് തൊട്ടരികിൽ നിന്നുള്ള ഹാളണ്ടിന്റെ ഹെഡർ ഗോൾ കീപ്പർ തടുത്തു. പിന്നാലെ എട്ടാം മിനിറ്റിൽ ഐവറി കോസ്റ്റ് താരം യാൻ ഡിയൊമാൻഡെയുടെ ഗോൾശ്രമവും വിഫലമായി. വിങ്ങുകളിലൂടെ മുന്നേറ്റം നടത്തിയ ഐവറി കോസ്റ്റിനെ ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം കൂടുതൽ ഒത്തിണക്കത്തോടെ നോർവേ നേരിട്ടു. 29 ാം മിനിറ്റിൽ മികച്ചൊരു ഗോളവസരം ഐവറി കോസ്റ്റ് സൃഷ്ടിച്ചെങ്കിലും പിഴച്ചു. ബോക്‌സിലേക്ക് ഉയർത്തി നൽകിയ ക്രോസ് സ്വീകരിച്ച് ഗോൾവരയ്ക്ക് കുറുകെ നിക്കോളാസ് പെപ്പെ പാസ് നൽകിയെങ്കിലും നോർവേ പ്രതിരോധനിര അപകടം ഒഴിവാക്കി. തുടർന്ന് നാല് കോർണർ കിക്കുകളുമായി ഐവറി കോസ്റ്റ് നോർവെയ്‌ക്ക് ഭീഷണിയുയർത്തിയെങ്കിലും ഫലം കണ്ടില്ല.

39 ാം മിനിറ്റിലാണ് അന്റോണിയോ നൂസയുടെ ലോങ് റേഞ്ചർ ഗോൾ പിറന്നത്. ബോക്സിൽ നിന്നുള്ള നൂസയുടെ ഷോട്ട് ഡൈവ് ചെയ്ത് തടുക്കാനുള്ള ഗോൾ കീപ്പർ യാഹിയ ഫൊഫാനയുടെ ശ്രമം വിഫലമായി. ലോകകപ്പിൽ നോർവേയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററാണ് അന്റോണിയോ നൂസ. ഗോളിന് പിന്നാലെ അതേവരെ മന്ദഗതിയിലായിരുന്ന കളിക്ക് ജീവൻവച്ചു. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞു. 42 ാം മിനിറ്റിൽ ഗോൾമുഖത്ത് നിന്ന് നോർവെ സ്ട്രൈക്കർ എർലിങ് ഹാളണ്ട് ഷൂട്ട് ചെയ്ത പന്ത് ഗോൾ കീപ്പർ തടഞ്ഞു. ആദ്യ പകുതിയുടെ അധികസമയത്ത് നോർവീജിയൻ ഗോൾമുഖത്ത് എമ്മാനുവേൽ അഗ്ബാഡൂവിന്റെ ഹെഡർ പുറത്തേക്ക്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് നോർവേ മുന്നിൽ.

ഗോൾലൈൻ സേവ്, അമാദിന്റെ സമനില ഗോൾ; പക്ഷേ ഹാളണ്ടിനെ തടയാതെ എങ്ങനെ നോർവേയെ കീഴടക്കും? ‘വൈക്കിങ്സ്’ തുടരും
ആക്രമണതന്ത്രം പുറത്തെടുത്താണ് ഐവറി കോസ്റ്റ് രണ്ടാം പകുതിയിൽ ഇറങ്ങിയത്. തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും നോർവേയുടെ പ്രതിരോധക്കോട്ട ഭേദിക്കാൻ കഴിഞ്ഞില്ല. മുപ്പത് വാര അകലെനിന്ന് സംഗാരെ ഉതിർത്ത ലോങ് റേഞ്ച് ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. മറ്റൊരു നീക്കത്തിൽ പെപ്പെയുടെ കാലുകളിലേക്ക് ലഭിച്ച പന്ത് ഗോൾവല ലക്ഷ്യമാക്കി തൊടുത്തെങ്കിലും നോർവേ പ്രതിരോധത്തെ തട്ടിത്തെറിച്ചു. റീബൗണ്ട് ലഭിച്ച പന്ത് പെപ്പെ വീണ്ടും പോസ്റ്റിലേക്ക് ഷൂട്ട് ചെയ്തെങ്കിലും ഗോൾ കീപ്പർ ഓർജൻ നൈലാൻഡിന്റെ തകർപ്പൻ സേവ്. 66 ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച അവസരം നോർവേ നഷ്ടമാക്കി. ഒഡെഗാർഡിന്റെ കോർണർ കിക്ക് ഹെഗ്ഗമിന്റെ കാലിൽ എത്തിയെങ്കിലും ഗോൾവരയിൽ നിന്ന് അമദ് ഡിയാലോയുടെ ഗംഭീര ക്ലിയറൻസ്.‌

പിന്നാലെ 74 ാം മിനിറ്റിൽ പെപ്പെയുമായി പാസ് കൈമാറി ബോക്സിലേക്ക് കുതിച്ച് രണ്ട് നോർവേ പ്രതിരോധക്കാരെ മറികടന്ന് ഉള്ളിലേക്ക് കയറി ഗോൾ കീപ്പർ നൈലാൻഡിനെ കാഴ്ചക്കാരനാക്കി അമദ് ഡിയാലോയുടെ ഗംഭീര സമനില ഗോൾ. ഐവറി കോസ്റ്റിന്റെ ആഘോഷത്തിന് അൽപായുസായിരുന്നു. 86 ാം മിനിറ്റിൽ ഓസ്കാർ ബോബ് പ്രതിരോധനിരയെ ഭേദിച്ച് നൽകിയ ക്രോസ് പാട്രിക് ബെർഗിലേക്ക്. ബെർഗ് സ്ക്വയർ പാസായി മറിച്ചുനൽകിയ പന്ത് ഗോൾമുഖത്ത് കാത്തുനിന്ന എർലിങ് ഹാളണ്ട് അനായാസം വലയിലെത്തിച്ചു. മത്സരം അവസാനിക്കുംമുൻപ് ഹാളണ്ടിന് വീണ്ടും ഒരവസരം കൂടി ലഭിച്ചെങ്കിലും ഗോളായില്ല. അധിക സമയത്ത് (90+6') 25 യാർഡ് അകലെ നിന്ന് അമദ് ഡിയാലോ ഉതിർത്ത ഫ്രീകിക്ക് ഗോൾ കീപ്പർ നൈലാൻഡ് മിന്നൽ വേഗത്തിൽ കുതിച്ചുയർന്ന് വിരൽത്തുമ്പ് കൊണ്ട് തട്ടിയകറ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends