Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മിണ്ടാട്ടം മുട്ടി കോണ്‍ഗ്രസ്... കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ 'മുണ്ട് മോദി' എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിളിച്ചതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; ഇനി വിളിച്ചാല്‍ കളി മാറും

25 JUNE 2023 08:01 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ ഐക്യം നടന്നപ്പോഴാണ് കേരളത്തില്‍ സുധാകരന്റെ അറസ്റ്റും മുണ്ടു മോദിയെന്ന പരാമര്‍ശവും വന്നത്. ബിഹാറിലെ പട്‌നയില്‍ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം, മണിപ്പുര്‍ കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) യോഗത്തില്‍ വിമര്‍ശനം. പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തിലെ വിശദാംശങ്ങള്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വിശദീകരിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ 'മുണ്ട് മോദി' എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിളിച്ചതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അമര്‍ഷമുണ്ട്. സംസ്ഥാന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത് പ്രതിപക്ഷ ഐക്യത്തിനു ഭൂഷണമല്ല എന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേ പേര് വിളിച്ച് പിണറായിയെ മുന്‍പും ജയറാം രമേശ് വിമര്‍ശിച്ചിട്ടുണ്ട്.

ഇന്നു കൂടി നടക്കുന്ന പിബി യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നില്ല. കേരളത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം ആരെങ്കിലും കള്ളക്കേസ് എടുത്താല്‍ രാജി വയ്ക്കാനുള്ളതല്ല കെപിസിസി പ്രസിഡന്റ് സ്ഥാനമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. വ്യാജ പുരാവസ്തു കേസില്‍ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വേണമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനും തയാറാണെന്ന് സുധാകരന്‍ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍.

പിണറായിയും സിപിഎമ്മും നടത്തുന്ന വേട്ടയ്ക്കിരയാകാന്‍ സുധാകരനെ കിട്ടില്ല. കെ.സുധാകരനെതിരെയുള്ള കേസിനെ, സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ കെ.സുധാകരന്‍ നടത്തുന്ന പോരാട്ടങ്ങളോടുള്ള പകപോക്കലായാണ് കോണ്‍ഗ്രസ് കാണുന്നത്. പട്‌നയില്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്ന ദിവസം തന്നെ സുധാകരനെ അറസ്റ്റ് ചെയ്യിച്ചത് മോദിയെ പ്രീതിപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. മണിപ്പുര്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ കെസി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

കെ.സുധാകരന് എതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയില്‍ എത്തുമ്പോള്‍ തള്ളിപ്പോകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ആ ഘട്ടത്തില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെല്ലാം വല്ലാതെ കഷ്ടപ്പെടും. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങുമെന്നും അദ്ദേഹം ഇന്ദിരാഭവനില്‍ പറഞ്ഞു.

കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷപദവിയില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു. കെ.സുധാകരനെ മാറ്റിനിര്‍ത്തുന്നത് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. സുധാകരന്‍ മാറാന്‍ തയാറായാല്‍പോലും സമ്മതിക്കില്ല. സുധാകരനെ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍നിന്ന് കുത്തില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ കൂട്ടുപ്രതി ഐജി: ജി.ലക്ഷ്മണിനെ ചോദ്യം ചെയ്യുന്നത് അടുത്തമാസം. കേസിലെ മൂന്നാംപ്രതിയാണ് ലക്ഷ്മണ്‍. കെ.സുധാകരന്‍ രണ്ടാം പ്രതിയും. കേസില്‍ സുധാകരനു ലഭിച്ചതിനു സമാനമായ ഇടക്കാല ജാമ്യമാണു ലക്ഷ്മണിനും ലഭിച്ചിട്ടുള്ളത്. ഈ സമയപരിധിയില്‍ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കിയാല്‍ ലക്ഷ്മണിനും ജാമ്യം നല്‍കേണ്ടിവരും.

തട്ടിപ്പില്‍ ലക്ഷ്മണിന്റെ പങ്കാളിത്തം സുധാകരനെക്കാള്‍ ഗൗരവമുള്ളതാണ്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഐജി ലക്ഷ്മണ്‍ എന്നിവര്‍ക്കു മോന്‍സനോടുണ്ടായിരുന്ന അടുപ്പമാണു തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചതെന്നാണു സുധാകരന്റെ മൊഴി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (7 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (16 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (50 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends