ശബരിമല വിമാനത്താവള നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ശബരിമല വിമാനത്താവള നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേന്ദ്രാനുമതി ലഭിച്ചതോടെ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാകും ശബരിമല വിമാനത്താവളവും പൂര്‍ത്തിയാക്കുക.
കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തെ മറ്റു നാല്പതോളം നഗരങ്ങളില്‍ നടപ്പാക്കാനായി കഴിയുന്ന മികച്ച മാതൃകയാണ്. സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ വലിയ മാറ്റമാണുണ്ടായിരിക്കുന്നതെന്ന് റോഡ്ജലഗതാഗത മേഖലയിലെ നവീനപദ്ധതികള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha





















