വര്‍ക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് 50 അടിയോളം താഴ്ചയിലേക്ക് വീണു, ഫയര്‍ഫോഴ്‌സും പോലീസും എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി, അപകടത്തില്‍ സതീശന് നട്ടെല്ലിനടക്കം ഗുരുതര പരുക്ക്

വര്‍ക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് താഴേക്ക് വീണു. തമിഴ്‌നാട് സ്വദേശിയായ വിനോദസഞ്ചാരി സതീഷ് (30) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്.
50 അടിയോളം താഴ്ചയിലേക്കാണ് സതീഷ് വീണത്. ഫയര്‍ഫോഴ്‌സും പോലീസും എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ സതീശന് നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സതീഷിനെ ഇവിടെ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























