Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മഅദനിയുടെ സന്ദർശനത്തിന് പിന്നിൽ ആ ലക്ഷ്യം, കേരളത്തിൽ അരിച്ചുപെറുക്കി കർണാടക പോലീസ്, മഅദനിയുടെ കുടുംബ വീട്ടിന് പുറമേ എറണാകുളം കല്ലൂരിലുള്ള വീട്ടിലും സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര....ആന്റി ടെററിസ്റ്റ് സെൽ എ.സി.പി അമിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി...!

25 JUNE 2023 12:22 PM IST
മലയാളി വാര്‍ത്ത

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേയ്ക്ക്. മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കി ബംഗളൂരു കമ്മീഷണര്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കുടുംബം അറിയിച്ചു. നേരത്തെ ബംഗളുരു സ്ഫോടനക്കേസിൽ ബംഗളുരുവിൽ തുടരുന്ന മഅദനി കേരളത്തിലേയ്ക്ക് പോകാൻ ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബംഗളുരു പൊലീസിന്റെ എതിർപ്പിനെ മറികടന്ന് കേരള യാത്രയ്ക്ക് സുപ്രീം കോടതി അനുമതി നൽകുകയായിരുന്നു.

കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യത്തെ കർണാടക സർക്കാർ ശക്തമായ ഭാഷയില്‍ സുപ്രീംകോടതിയില്‍ എതിർത്തിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുകയാണെങ്കില്‍ അദ്ദേഹം ഒളിവില്‍ പോവാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഒളിവില്‍ കഴിയുന്ന പ്രതികളുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

എന്നാൽ കേരള യാത്രയ്ക്ക് കോടതി അനുമതി നൽകിയിട്ട് മാസങ്ങളായെങ്കിലും സുരക്ഷാ കാരണങ്ങൾ യാത്രാ ചെലവ് തുടങ്ങിയവ മൂലം ഇത് നീട്ടിവയ്ക്കുകയായിരുന്നു. ഇതിനിടയിൽ ആണ് ബംഗളുരു കമ്മീഷണർ ഓഫീസിൽ നിന്ന് 12 ദിവസത്തേക്കുള്ള യാത്രാനുമതി ലഭിച്ചിരിക്കുന്നതത്. ബംഗളുരു പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് മഅദനിയുടെ കേരള സന്ദർശനം. തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തില്‍ തിരിക്കും. പിതാവിന്റെ ആരോഗ്യനില മോശം ആയ പശ്ചാത്തലത്തിലാണ് യാത്ര.

കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക്. മടങ്ങും. യാത്രയ്ക്ക് ചെലവിനത്തില്‍ എത്ര തുക നല്‍കണമെന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കുമെന്നാണ് സൂചന. അതേസമയം മഅദനി നാട്ടിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ മാസം കൊല്ലം മൈനാഗപ്പള്ളിയിലും എറണാകുളത്തുമെത്തി സുരക്ഷ വിലയിരുത്തി മടങ്ങിയിരുന്നു.

ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര,ആന്റി ടെററിസ്റ്റ് സെൽ എ.സി.പി അമിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മഅദനിയുടെ കുടുംബവീടായ മൈനാഗപ്പള്ളി തോട്ടുവാൽ വീട്,അദ്ധ്യാത്മിക രാഷ്ട്രീയ കേന്ദ്രമായ അൻവാർശേരി എന്നിവിടങ്ങൾക്ക് പുറമേ എറണാകുളം കല്ലൂരിലുള്ള വീട്ടിലും പരിശോധന നടത്തി. കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മഅദനി കേരളത്തിലേക്ക് പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ജൂലൈ 8 വരെ കേരളത്തിൽ തങ്ങാമെന്നും സുരക്ഷയ്ക്കുള്ള ചെലവു മഅദനി തന്നെ വഹിക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പൊലീസ് നിർദ്ദേശിച്ചു. സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. കർണാടക സർക്കാരിന്റെ നടപടിയിൽ ഇടെപടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇതോടെ കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅദനി അറിയിച്ചു. തുക വെട്ടിക്കുറയ്ക്കാനാവില്ലെന്നു കർണാടക പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് 12 ദിവസത്തേക്കുള്ള യാത്രാനുമതി മഅദനിക്ക് കിട്ടിയിരിക്കുന്നത്.യാത്രച്ചെലവിന്റെ കാര്യത്തിൽ ഇളവുലഭിക്കാൻ കർണാടകത്തിലെ കോൺഗ്രസ് സർക്കാരിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ജനറൽ സെക്രട്ടറി മുഹമ്മദ് റജീബും മഅദനിയുടെ സഹോദരങ്ങളായ ജമാൽ മുഹമ്മദ്, സിദ്ദിഖ് എന്നിവരും കഴിഞ്ഞദിവസം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടിരുന്നു. ഇതുപ്രകാരം ഇളവുലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കൊരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (7 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (16 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (50 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends