Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

രക്ഷപ്പെട്ടത് വിവസ്ത്രയായി... തിരുവനന്തപുരം കഴുക്കൂട്ടത്ത് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കിരണ്‍ അറസ്റ്റില്‍; വേറെയാള്‍ക്കൊപ്പം ഭക്ഷണം കഴിച്ചത് പ്രതികാരത്തിന് കാരണമായി; വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു

26 JUNE 2023 10:07 AM IST
മലയാളി വാര്‍ത്ത

ഇന്നലെ തലസ്ഥാന നഗരിയില്‍ നിന്നും കേട്ടത് അത്യന്തം ക്രൂരമായ വാര്‍ത്തയാണ്. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്.

പെണ്‍കുട്ടി  ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ അറസ്റ്റിലായിട്ടുണ്ട്. കിരണ്‍ കഴിഞ്ഞ ദിവസം വൈകുന്നേരം പെണ്‍കുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ പോയതാണ് കിരണിനെ പ്രകോപിച്ചത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു. കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. രാവിലെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും പ്രതിയായ കിരണ്‍ പിന്തുടര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് കിരണ്‍ മടങ്ങി പോയത്.

സംഭവം പുറത്തറിഞ്ഞതോടെ പ്രതി ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണു ക്രൂരപീഡനം നടന്നത്. യുവതിയെ ബലം പ്രയോഗിച്ച് ഗോഡൗണില്‍ എത്തിച്ചായിരുന്നു പീഡനം. ഇവിടെനിന്നു രാവിലെ യുവതി വിവസ്ത്രയായി ഓടിരക്ഷപ്പെടുകയായിരുന്നു.

ഗുരുതര പരുക്കുകളേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു. ഇരുവരും സുഹൃത്തുക്കളാണെന്നാണു പൊലീസ് പറയുന്നത്. ശനിയാഴ്ച വൈകിട്ട് ടെക്‌നോപാര്‍ക്കിന് സമീപമുള്ള ഹോട്ടലില്‍ മറ്റൊരു ആണ്‍സുഹൃത്തുമായി യുവതി ആഹാരം കഴിക്കാന്‍ പോയതാണ് കിരണിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇവിടെയെത്തിയ കിരണ്‍ യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും മര്‍ദിക്കുകയുമായിരുന്നു.

കിരണ്‍ മുന്‍പ് താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന വെട്ടുറോഡിലെ കൃഷിഭവനില്‍ രാത്രി 12 മണിയോടെ യുവതിയെ എത്തിച്ചു. കൃഷിഭവന് പിന്നിലുള്ള ഗോഡൗണില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പുലര്‍ച്ചെ വരെ പീഡനം തുടര്‍ന്നു. ഞായറാഴ്ച രാവിലെ ഗോഡൗണില്‍നിന്നു രക്ഷപ്പെട്ട യുവതി സമീപത്തുള്ള വീട്ടിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഇവരാണു പൊലീസില്‍ വിവരം അറിയിച്ചത്.

പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. കൃഷിഭവന്‍ വളപ്പില്‍ ഒളിച്ചിരിക്കുകയായിരുന്ന കിരണിനെ പൊലീസ് പിന്നാലെ പിടികൂടി. ഗോഡൗണില്‍നിന്നു രക്ഷപ്പെട്ട യുവതിക്കു പിന്നാലെ പ്രതി കിരണ്‍ ഓടിവന്നുവെന്ന് അയല്‍വാസിപറഞ്ഞു. ഇരുവരും തമ്മില്‍ പിടിവലി നടന്നു. ഭാര്യയെന്നും പിന്നീട് സുഹൃത്തെന്നും യുവതിയെക്കുറിച്ച് കിരണ്‍ പറഞ്ഞു. എന്നാല്‍ ഭാര്യയല്ലെന്നും കൂടെ വിടരുതെന്നും യുവതി അപേക്ഷിച്ചു. വസ്ത്രം വേണമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍നിന്ന് എടുത്തുനല്‍കി. സ്ത്രീയുടെ വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു അയല്‍വാസി പറഞ്ഞു.

ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ടെക്നോപാര്‍ക്കിന് സമീപത്തെ ഒരു ഹോട്ടലില്‍ മറ്റൊരു സുഹൃത്തുമായി യുവതി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ അവിടെയെത്തിയ കിരണ്‍ വഴക്കിട്ടു. തുടര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കഴക്കൂട്ടം റെയില്‍വേ മേല്‍പ്പാലത്തിന് താഴെ എത്തിച്ച ശേഷം മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് തടഞ്ഞു. വീട്ടിലാക്കാമെന്നും ബൈക്കില്‍ കയറിയില്ലങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും കിരണ്‍ ഭീഷണിപ്പെടുത്തി.

ബൈക്കില്‍ കയറിയതോടെ ഭീഷണിപ്പെടുത്തി വെട്ടുറോഡിലെ കൃഷി ഭവന്റെ ഗോഡൗണിനോട് ചേര്‍ന്നുള്ള ഷെഡിലെത്തിച്ചു. അവിടെ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ബലംപ്രയോഗിച്ച് വിവസ്ത്രയാക്കി മാനഭംഗപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം കിരണ്‍ മൊബൈലില്‍ പകര്‍ത്തി. ഇതിനിടെ യുവതിക്ക് ബോധം നഷ്ടപ്പെട്ടു. പുലര്‍ച്ചെ അഞ്ചിന് ബോധം വന്നതോടെ നിലവിളിച്ച് പുറത്തേക്ക് ഓടി. അടുത്ത വീട്ടില്‍ താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ യുവതിക്ക് വസ്ത്രം നല്കിയ ശേഷം കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (51 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends