കോഴിഫാമില്‍ നിന്നും ഷോക്കേറ്റ് ഫാം ഉടമ മരിച്ചു.... മാതൃകാ കര്‍ഷകനായിരുന്ന വില്‍സണ്‍ മാത്യു മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കോഴിഫാം കര്‍ഷകനുള്ള അവാര്‍ഡ് നേടിയിരുന്നു

കോഴിഫാമില്‍ നിന്നും ഷോക്കേറ്റ് ഫാം ഉടമ മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു (58) ആണ് മരിച്ചത്.
മാതൃകാ കര്‍ഷകനായിരുന്ന വില്‍സണ്‍ മാത്യു മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കോഴിഫാം കര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. മലബാര്‍ എഗ്ഗര്‍ ചിക്കന്‍ ഫാം ഉടമയാണ് ഇദ്ദേഹം.
തിങ്കളാഴ്ച രാത്രി 7.30 ഓടെ ആണ് അപകടം നടന്നത്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് നടക്കുമെന്ന് ബന്ധുക്കള്‍ . ഭാര്യ. സെലിന്‍ പുരയിടത്തില്‍. മക്കള്‍: സിസ്റ്റര്‍ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്.
"
https://www.facebook.com/Malayalivartha


























