കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങൾ നേരിടുന്നവരാണ് പ്രതിപക്ഷ നേതാക്കൾ; ബി.ജെ.പിക്കെതിരെ മുന്നണിയുണ്ടാക്കാൻ പാട്നയിൽ ചിലർ ഫോട്ടോ സെഷൻ നടത്തിയിരിക്കുകയാണ്; അതിലുണ്ടായിരുന്നത് 20 ലക്ഷം കോടി രൂപയിലധികം അഴിമതിക്ക് ഗ്യാരന്റി നൽകിയവരാണ്; പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മധ്യപ്രദേശിലെ ഭോപ്പാലിൽ ബൂത്ത് പ്രവർത്തകരുടെ സമ്മേളനത്തിൽ പ്രതിപക്ഷത്തെ വിമർശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി . പട്നയിൽ ചേർന്ന പ്രതിപക്ഷ കൂട്ടായ്‌മയെയാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങൾ നേരിടുന്നവരാണ് പ്രതിപക്ഷ നേതാക്കൾ. ബി.ജെ.പിക്കെതിരെ മുന്നണിയുണ്ടാക്കാൻ പാട്നയിൽ ചിലർ ഫോട്ടോ സെഷൻ നടത്തിയിരിക്കുകയാണ് . അതിലുണ്ടായിരുന്നത് 20 ലക്ഷം കോടി രൂപയിലധികം അഴിമതിക്ക് ഗ്യാരന്റി നൽകിയവരാണ്. കോൺഗ്രസിന്റെ അഴിമതി മാത്രം ശതകോടികൾ ആണ്.
തങ്ങൾക്കെതിരെയുള്ള നടപടികളിൽ നിന്ന് രക്ഷ തേടിയാണ് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ ഐക്യമെന്ന പേരിൽ പാട്നയിൽ ഒന്നിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു.ജനങ്ങൾക്ക് നൽകാൻ അവരുടെ പക്കലുള്ളത് അഴിമതിയുടെ ഗ്യാരന്റി മാത്രമാണ്. അവരെ ജയിലടയ്ക്കുമെന്നതാണ് തന്റെ ഗ്യാരന്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി . 2024ലും മോദിയെ അധികാരത്തിലെത്തിക്കാൻ ജനങ്ങൾ തീരുമാനിച്ചെന്ന് മനസ്സിലായതിനാൽ പഴയ ശത്രുക്കൾ ഒന്നിച്ചിരിക്കുകയാണ്.
അവർ പരസ്പരം വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . ജനങ്ങളെ പറ്റിക്കാനായാണ് തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മുന്നണിയുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു .2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം ഇത്രയും വിറളിപിടിച്ച അവസ്ഥയിൽ ആയിരുന്നില്ല. ആർ.ജെ.ഡി, ഡി.എം.കെ, തൃണമൂൽ, എൻ.സി.പി പാർട്ടികളുടെ പേരിലും കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണമുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഈ പാർട്ടികൾക്ക് അഴിമതിയുടെ ഗാരന്റി മാത്രമേ നൽകാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha





















