സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നു; എണറാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മൺസൂൺ തുടങ്ങിയപ്പോൾ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്ത് കിട്ടിയത്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എണറാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്.
മഴയും കടൽക്ഷോഭവും കണക്കിലെടുത്ത് കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള യാത്ര താൽക്കാലികമായി അനുവദിക്കില്ല. ഇന്നലെ പെയ്ത കനത്ത മഴയിൽ മട്ടന്നൂർ വിമാനത്താവളത്തിലെ സംരക്ഷണ ഭിത്തി തകർത്ത് കാനയിലെ വെള്ളം ഗതിമാറി വീടുകളിലേക്കൊഴുകിയത് പ്രദേശത്തെ നിരവധി വീടുകളിൽ നാശ നഷ്ടം ഉണ്ടാക്കിയിരുന്നു .
മൺസൂൺ തുടങ്ങിയപ്പോൾ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്ത് കിട്ടിയത്. കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിൽ ശക്തമായ മഴ കിട്ടി.. നോർത്ത് പറവൂരിൽ 165 മില്ലി മീറ്റർ മഴ കിട്ടി എന്നാണ് വിവരം . മട്ടന്നൂർ വിമാനത്താവള പരിസരത്ത് 150 മില്ലീ മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തിയിരിക്കുകയാണ് .
മഴ കനത്തതോടെ വിമാനത്താവളത്തിലെ കാനയിലെ വെള്ളം ഗതിമാറി ഒഴുകി. ഇത് പ്രദേശത്തെ നിരവധി വീടുകൾക്ക് നാശ നഷ്ടമുണ്ടാക്കി. വിമാനത്താവളത്തിന്‍റെ സംരക്ഷണ ഭിത്തി തകർത്താണ് വെള്ളം വീടുകളിലേക്ക് ഇരച്ചെത്തിയത്. വിമാനത്താവളത്തിന് പുറത്തേക്ക് വെള്ളമൊഴുകുന്ന കാനയുടെ നിർമ്മാണം വൈകുന്നതിൽ ശക്തമായ പ്രതിഷേധധം നാട്ടുകാർ അറിയിക്കിഗ്. .
അതേസമയം, മഴ കനക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലെ വിവിധ ബീച്ചുകളികേക് സഞ്ചാരികൾ എത്തുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തടഞ്ഞിരിക്കുകയാണ് . പയ്യാമ്പലം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമ്മടം അടക്കമുള്ള ബീച്ചുകളിലാണ് താൽക്കാലിക യാത്ര നിരോധനമേർപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ ദിവസത്തെക്കാൾ ഇന്ന് മഴയുടെ കാഠിന്യം കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത് . ഉയർന്ന തിരയും കടൽക്ഷോഭവും തുടരുന്നതിനാൽ മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരുകയാണ്.
https://www.facebook.com/Malayalivartha


























