Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സ്വപ്നയടെ മൊഴി അമിത് ഷായുടെ മടയിലേക്ക്...ലോക്സഭാ ഇലക്ഷൻ പടിവാതുക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ്, കേന്ദ്ര സർക്കാർ പിണറായിക്ക് കെണിയൊരുക്കുന്നത്..... സ്വപ്ന സുരേഷിൻ്റെ മൊഴി അതീവ ഗുരുതരമായാണ് കേന്ദ്ര സർക്കാർ കാണുന്നത്....

28 JUNE 2023 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

വിദേശ രാജ്യത്തെ പൗരൻമാർക്ക് പണം വെട്ടിക്കാൻ കേരളത്തിൻെറ മുഖ്യമന്ത്രി കൂട്ടുനിന്നുവെന്ന സ്വപ്ന സുരേഷിൻ്റെ  മൊഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും  വിദേശകാര്യ മന്ത്രാലയവും നേരിട്ട് പരിശോധിക്കുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷായും ഡോ.ജയ് ശങ്കറുമാണ്  സ്വപ്നയുടെ മൊഴി പരിശോധിക്കുന്നത്. ലോക്സഭാ ഇലക്ഷൻ പടിവാതുക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പിണറായിക്ക് കെണിയൊരുക്കുന്നത്. യു എ ഇ കോൺസുലേറ്റും ക്ലിഫ്   ഹൗസും ചേർന്ന് കേരളത്തെ വിറ്റെന്ന സ്വപ്ന സുരേഷിൻ്റെമൊഴി അതീവ ഗുരുതരമായാണ് കേന്ദ്ര സർക്കാർ കാണുന്നത്. ലൈഫ്മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ  കേന്ദ്ര സർക്കാർ ഇത്രയും കാലം ഗൗരവമായി എടുത്തിരുന്നില്ല.എന്നാൽ ഒരു ഇന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രി മറ്റൊരു രാജ്യത്തെ പൗരൻമാരുമായി  അഴിമതിക്ക് കൂട്ടുനിന്നു എന്ന ആരോപണം കേന്ദ്ര സർക്കാരിനെ ഞ്ഞെട്ടിച്ചു. വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രിയെ  അടുത്ത ദിവസങ്ങളിൽ തന്നെ കേന്ദ്ര മന്ത്രിമാർ ഇക്കാര്യം ബ്രീഫ് ചെയ്യും.     കേരളത്തിൽ നടക്കുന്ന കൊള്ളരുതായ് മകൾക്കെതിരെ ഇന്നലെയും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന യോഗത്തിലെന്നാണ്  സ്വപ്ന സുരേഷിന്‍റെ മൊഴി. കൗൺസൽ ജനറലിടക്കം കമ്മീഷൻ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്ന സുരേഷിന്‍റെ വിശദമായ മൊഴിയുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നടന്നത്. കോൺസൽ ജനറലും എം ശിവശങ്കറും താനും മുഖ്യമന്ത്രിയ്ക്കൊപ്പം പങ്കെടുത്തു. 2019ലാണ് ധാരണാപത്രം ഒപ്പുവച്ചത്. വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയത്തിനൊപ്പം അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുളള ആശുപത്രി കൂടി പണിയാനായിരുന്നു തീരുമാനം.


പദ്ധതി നിർവഹണ ചുമതല പൂർണമായും സംസ്ഥാന സർക്കാരിനായിരിക്കും എന്നതായിരുന്നു ധാരണാപത്രം. അതായത് കരാറുകാരെ കണ്ടെത്തുന്നതും നിർമാണപൂർത്തീകരണവും അടക്കം എല്ലാം സർക്കാരിന്‍റെ മേൽനോട്ടത്തിലായിരുക്കും. റെഡ് ക്രസന്‍റ് നൽകുന്ന പണം സർക്കാർ ഏജൻസികൾക്ക് കൈമാറുക എന്നത് മാത്രമായിരുന്നു യുഎഇ കോൺസുലേറ്റിന്‍റെ ചുമതല. എന്നാൽ ധാരണാപത്രം ഒപ്പിട്ടതിന്‍റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ വസതിയിൽ രാത്രി 7.30 ന് സ്വകാര്യയോഗം  ചേർന്നെന്നാണ് സ്വപ്ന പറയുന്നത്. ധാരണാപത്രം പാടേ അട്ടിമറിച്ച് ടെൻഡ‍ർ പോലും വിളിക്കാതെ കരാറുകാരെ തെരഞ്ഞെടുക്കാൻ കോൺസൽ ജനറലിനെ ചുമതലപ്പെടുത്തി.  കോൺസൽ ജനറൽ അടക്കമുളളവർക്ക് പദ്ധതിയിൽ നിന്നുളള കമ്മീഷൻ അടിച്ചുമാറ്റായിരുന്നു ഇതെല്ലാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നാണ് സ്വപ്ന പറയുന്നത്.  കേരളത്തിലെ സംവിധാനമനുസരിച്ച് പദ്ധതി നിർവഹണച്ചുമതല സർക്കാർ ഏറ്റെടുത്താൽ കോൺസൽ ജനറൽ അടക്കമുളളവർക്ക് കമ്മീഷൻ കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

 

വലിയ കമ്മീഷൻ മുന്നിൽക്കണ്ട് എല്ലാ ജില്ലകളിലും ലൈഫ് പദ്ധതിക്ക് വിദേശ പണം എത്തിക്കാൻ കോൺസൽ ജനറൽ അടക്കമുളളവർ ആലോചിച്ചിരുന്നതായും കുറ്റപത്രത്തിലുണ്ട്. സ്വപ്ന സുരേഷിൻെറ മൊഴിയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പ്രാഥമിക പരിശോധനയിൽ ഇക്കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇ.ഡി. കോടതിയിൽ റിപ്പോർട്ട് നൽകിയത്.   സ്വപ്നയുടെ പ്രസ്താവന തെറ്റാണെങ്കിൽ മുഖ്യമന്ത്രിക്ക് കോടതിയെ സമീപിക്കാമല്ലോ എന്നാണ് ഇ.ഡി. ചോദിക്കുന്നത്. ഇനി  സ്വപ്ന കള്ളം പറയുകയാണെങ്കിൽ അവർക്ക് മറുപടി പറയേണ്ടി വരും.കോൺസുലേറ്റിനെ മറയാക്കി ചിലർ സ്വർണ്ണക്കള്ളകടത്ത് നടത്തിയതിൽ യു എ ഇ എന്ന  ഇന്ത്യയുടെ സുഹ്യദ് രാജ്യം വല്ലാതെ മുറിപ്പെട്ടിരുന്നു. ഇന്ത്യയിൽ തങ്ങൾ കാരണം എൻ ഐ എ അന്വേഷണം നടക്കുന്നതിലും യുഎ ഇ വല്ലാത്ത അപമാനമാണ് അനുഭവിച്ചത്. സ്വർണക്കടത്ത് ഉണ്ടായപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരായ അറബികളെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ യു എ ഇ നിർദ്ദേശിച്ചിരുന്നു. കേരളത്തിൽ നിന്നാൽ ഉന്നത അധികൃതരെ ചോദ്യം ചെയ്യേണ്ടി വരുമെന്ന കാര്യം ഇന്ത്യ അറിയിച്ചപ്പോഴാണ് ഇന്ത്യാ ഗവൺമെന്റിന്റെ അറിവോടെ ഉന്നതരെ സ്വന്തം രാജ്യത്തിലേക്ക് കടത്തിയത്. എന്നാൽ ഇന്ത്യ യു എ ഇയോടുള്ള മാന്യത കാത്തു സൂക്ഷിച്ചു. കള്ള കടത്തിന്റെ അന്വേഷണം യു എ ഇയിലേക്ക് വ്യാപിപ്പിച്ചതേയില്ല. 

  സ്വപ്ന സുരേഷിനെ പോലൊരു നാലം തരം ജീവനക്കാരിയുടെ കൈയിലെ കളിപ്പാവയായി യു എ ഇ കോൺസുലേറ്റ് മാറിയതിൽ യു എ ക്ക് വലിയ നാണക്കേടുണ്ടാക്കി. ഇക്കാര്യം യു  എ ഇ അധിക്യതർ സമ്മതിക്കുന്നുമുണ്ട്.  യു എ ഇ കോൺസുലേറ്റ് കേരളത്തിൽ വേണമെന്നത് കേരളത്തിന്റെ ആവശ്യമായിരുന്നു. 33 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് യു എ ഇയിൽ ജോലിചെയ്യുന്നത്. ഇതിൽ 75 ശതമാനവും മലയാളികളാണ്.  യു എ ഇയും കേരളവും തമ്മിൽ അടുത്ത  ബന്ധമാണ്  ഉണ്ടായിരുന്നത്. കേരളത്തിൽ മാറിമാറി വരുന്ന എല്ലാ ഭരണാധികാരികളും യു എ ഇയുടെ ആതിഥ്യം സ്വീകരിച്ചിരുന്നു. ഇന്ത്യാഗവൺമെന്റിനോളം ബന്ധം യു എ ഇക്ക് കേരളവുമായുണ്ട്. അതിനാണ് പോറലേറ്റിരിക്കുന്നത്.ചില തട്ടിപ്പുകാരുടെ പ്രവർത്തനഫലമായി  ദക്ഷിണേന്ത്യകാർക്കെല്ലാം പ്രയാജനപ്പെട്ടിരുന്ന യു എ ഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് നിന്നും അടച്ചുപൂട്ടാൻ പോലും ആലോചിച്ചിരുന്നു. വിവാദങ്ങളെ തുടർന്ന് കോൺസുലേറ്റിന്റെ പ്രവർത്തനം മുമ്പേ ഭാഗികമാക്കിയിരുന്നു.  രണ്ടാഴ്ച സ്ഥാപനം അടച്ചിടുകയും ചെയ്തു. യു എ ഇ നിന്നുള്ള ഉദ്യോഗസ്ഥർ സ്വദേശത്തേക്ക് മടങ്ങിയതോടെ വിസ സ്റ്റാമ്പിംഗ്  ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിലച്ചു.      രാജ്യത്തെ മൂന്നാമത്തെ യു എ ഇ കോൺസുലേറ്റാണ് തിരുവനന്തപുരത്ത് ഉള്ളത്.. മുംബയിലാണ് ആദ്യത്തെ കോൺസുലേറ്റ്  സ്ഥാപിതമായത്. രണ്ടാമത്തേത് ഡൽഹിയിലായിരുന്നു. പ്രവാസി വ്യവസായി എം എ യൂസഫലിയുടെ താൽപര്യ പ്രകാരമാണ് തിരുവനന്തപുരത്ത് കോൺസുലേറ്റ് സ്ഥാപിതമായത്. 2016 ഒക്ടോബർ 19 നായിരുന്നു കേരളത്തിലെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തത് .പിണറായി വിജയൻ സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലായാണ് കോൺസുലേറ്റ് വിശേഷിക്കപ്പെട്ടത്.കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യക്കാര്‍ക്കാകെ പ്രയോജനപ്പെടുമെന്നു ഗവർണർ അന്ന് പറഞ്ഞിരുന്നു.  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ഹെല്‍ത്ത് ടൂറിസവും അറേബ്യന്‍ രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടും. ഇതിനുള്ള  പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളീയര്‍ക്ക് രണ്ടാം വീടാണ് അറബ് നാടുകളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.ഇ. രൂപീകൃതമായ കാലം മുതല്‍ക്കേ കേരളവുമായി ഗാഢമായ സൗഹൃദബന്ധമാണുള്ളത്. സാംസ്‌കാരികവും സാമ്പത്തികവുമായ നിരന്തര കൈമാറ്റത്തിലൂടെ വളര്‍ന്ന ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം വഴി കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.    യു.എ.ഇയിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ ശ്രമങ്ങള്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകമാകും. കേരളത്തിന്റെ വിവര സാങ്കേതിക രംഗത്തിന്റെയും കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെയും വളര്‍ച്ചയ്ക്ക് ഉതകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റില്‍നിന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.  എന്നാൽ ഇതേ മുഖ്യമന്ത്രിക്കെതിരെയാണ് ഇപ്പോൾ സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇത്തരം നീക്കങ്ങളെ ഗൗരവമായി കാണുന്നതും ഇതുകൊണ്ടുതന്നെയാണ്.യു എ ഇ യും കേരളവും തമ്മിലുള്ള  സൗഹൃദത്തിന് പോലും മുറിവേറ്റിരുന്നു. സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രി നിരപരാധി ആയിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ജയിലിൽ കിടക്കുകയില്ലായിരുന്നു. ഇനി ശിവശങ്കർ മുഖ്യമന്ത്രിയെ പറ്റിക്കുകയായിരുന്നു എന്ന് വാദത്തിന് സമ്മതിച്ചാൽ പോലും ദീർഘകാലം പാർട്ടി സെക്രട്ടറിയും  മന്ത്രിയുമായിരുന്ന പിണറായി വിജയനെ പറ്റിക്കുക എളുപ്പമല്ലെന്ന് അനുഭവസ്ഥർ പറയും.     ഏതായാലും കുറ്റവാളി പറയുന്നത്  കേൾക്കരുത് എന്ന വാദമായിരിക്കും മാർക്സിസ്റ്റ് ആരാധകർ പറയുന്നത്. സ്വപ്ന സുരേഷ് അടുത്ത കാലത്ത് മാത്രമാണ് കുറ്റവാളിയായത്. അതുവരെ അവർ സി പി എമ്മിന് പ്രിയപ്പെട്ട വ്യക്തിയായിരുന്നു. ഇനി സ്വപ്ന പറയുന്നതെല്ലാം തെറ്റാണെങ്കിൽ മുഖ്യമന്ത്രിക്ക് തീർച്ചയായും അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാം. അതും സാധിച്ചില്ലെങ്കിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം. ഏതൊരു സാധാരണ മനുഷ്യനെയും പോലെ മുഖ്യമന്ത്രിക്കു മുണ്ട് അവകാശങ്ങൾ.എന്നാൽ മുഖ്യമന്ത്രി ഏതാനും വർഷങ്ങളായി പുലർത്തുന്ന മൗനം ഒരുപാട് അർത്ഥ തലങ്ങളുള്ളതാണ്. മൗനത്തിൻെറ വാൽമീകം ഭേദിക്കാൻ അദ്ദേഹം തയ്യാറായിട്ടേയില്ല.തെറ്റായ കാര്യങ്ങൾ കേൾക്കുമ്പോൾ വല്ലാതെ ക്ഷോഭിക്കുന്ന മുഖ്യമന്ത്രി സ്വപ്നക്ക് മുന്നിൽ മാത്രം  മൗനിയാകുന്നതിലാണ് കേരളം വല്ലാതെ അദ്ദേഹത്തെ സംശയിച്ചു പോകുന്നത്. ഒരു മാനനഷ്ടകേസ് കൊണ്ട് അദ്ദേഹത്തിന് വീണ്ടെടുക്കാവുന്നതേയുള്ളു വിശ്വാസ്യത .     എന്നാൽ കേരളത്തിൽ പക്കാ പൊളിറ്റിക്സ് കളിക്കാനിറങ്ങുന്ന ബി ജെ പി ക്ക് സ്വപ്ന ശരിക്കും ഒരു ആയുധമാണ്. അതാണ് അവർ പ്രയോഗിക്കുന്നത്. അടുത്ത ആറു മാസം കൊണ്ട് സ്വർണ്ണക്കടത്തും ലൈഫും ജ്വലിപ്പിച്ച് നിർത്തി ഏപ്രിലിൽ നടക്കുന്ന പൊതു തിരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് എങ്കിലും ബി ജെ പി യെ ജയിപ്പിക്കുകയാണ് ലക്ഷ്യം. ഒരു ദേശീയ നേതാവിനെ തിരുവനന്തപുരത്തിറക്കാൻ ബി ജെ പി ശ്രമിക്കുന്നതും ഇതിന് വേണ്ടി തന്നെയാണ്.അതുമല്ലെങ്കിൽ സി പി എമ്മുമായി ഒരു രഹസ്യ നീക്കുപോക്കെങ്കിലും സാധ്യമാകുമോ എന്നാണ് ബി ജെ പിയുടെ അന്വേഷണം. എന്നാൽ അമിത്ഷാക്ക് ഇതിനോട് യോജിപ്പില്ല. മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി മലയാളികളെ കൈയിലെടുക്കുകയാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. വന്ദേ ഭാരതിൽ നിന്നും അത് തുടങ്ങി കഴിഞ്ഞു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (18 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (23 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (27 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (37 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

Malayali Vartha Recommends