Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മുഖ്യമന്ത്രി പിണറായി വിജയന്റെ ചക്രവര്‍ത്തി യോഗം...ഉടനെയൊന്നും നടക്കില്ല...തിരിച്ചടികളേറ്റു വാങ്ങാന്‍ വീണ്ടും പിണറായി എന്നതാണ് നിലവിലെ അവസ്ഥ....സ്വപ്‌ന സുരേഷ് പൊട്ടിച്ച മാലപ്പടക്കം ഇതുവരെ പൊട്ടിത്തീര്‍ന്നിട്ടില്ല....ദാ ഇപ്പോ കൈതോലപ്പായും റിയല്‍ എസ്റ്റേറ്റ് ഇടപാടും....

29 JUNE 2023 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

മുഖ്യമന്ത്രി പിണറായി വിജയന്റെ ജാതകത്തില്‍ ചക്രവര്‍ത്തി യോഗമുണ്ടെന്ന് പല ജ്യോത്സ്യന്മാരും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ചിലരെഴുതിയ ലേഖനങ്ങളിലും ഇത്തരമൊരു പരാമര്‍ശനം കണ്ടിട്ടുണ്ട്. കടുത്ത നിരീശരവാദിയായതിനാല്‍ പിണറായി വിജയന് ഇതിലൊന്നും വിശ്വാസമില്ല. അദ്ദേഹം തന്റെ പാര്‍ട്ടിയിലും പ്രവര്‍ത്തിയിലുമാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്.  അതിലിപ്പോഴും മാറ്റംവന്നിട്ടില്ല. എന്നാല്‍ തിരിച്ചടികളേറ്റു വാങ്ങാന്‍ വീണ്ടും പിണറായി എന്നതാണ് നിലവിലെ അവസ്ഥ. അതായത് ചക്രവര്‍ത്തീയോഗം അവസാനിക്കാറായെന്ന് ചില ദോഷൈകദൃക്കുകള്‍ കുശുമ്പ് പറയുന്നു. എന്ത് കുന്തമായാലും ശെരി സമയം വളരെ മോശമാണ്. സ്വപ്‌ന സുരേഷ് പൊട്ടിച്ച മാലപ്പടക്കം ഇതുവരെ പൊട്ടിത്തീര്‍ന്നിട്ടില്ല. എ.ഐ ക്യാമറാ ഇടപാട്, അതില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ കുമ്മനടി, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനില്‍ മരുന്ന് വാങ്ങിയതിലെ തിരിമറി, ലൈഫ് മിഷന്‍ കോഴ, ബിരിയാണി ചെമ്പ്, ഷാര്‍ജാ ഭരണാധികാരിയെ വഴി തിരിച്ച് ക്ലിഫ്ഹൗസിലെത്തിച്ചത്,

 

ദാ ഇപ്പോ കൈതോലപ്പായും റിയല്‍ എസ്റ്റേറ്റ് ഇടപാടും.... അടുത്തിടെയെങ്ങും ഇതൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. ഇതിലും വലിയത് വരാനുണ്ടെന്നും കേള്‍ക്കുന്നു. കാറല്‍മാര്‍ക്‌സ് മുത്താപ്പന്‍ പോലും കയ്യൊഴിഞ്ഞിരിക്കുകയാണ്. കാരണം കമ്മ്യൂണിസത്തിന്റെ മറവില്‍ ചങ്ങാത്ത മുതലാളിത്തം നടത്തുന്നതില്‍ മുത്തപ്പന്‍ കുപിതനാണത്രേ!അമേരിക്കയിലെ ടൈംസ്‌ക്വയറില്‍ പ്രസംഗിക്കുക എന്നത് ഏതൊരു ഇന്ത്യക്കാരനെയും സംബന്ധിച്ച് അഭിമാനമാണ്. പക്ഷെ, അവിടേക്ക് തിരിക്കുംമുമ്പ് മുഖ്യമന്ത്രിക്ക് ഇരുപ്പ്കൂലി നല്‍കാനായി ലേലം വിളി നടക്കുന്നതായി വാര്‍ത്ത വന്നു. കൂട്ടത്തില്‍ താരീഫും. വലത്തിരിക്കാനും ഇടത്തിരിക്കാനും കൂടെ ഭക്ഷണം കഴിക്കാനും എല്ലാത്തിനും താരീഫ്. അവിടെ ചെന്നപ്പോഴോ അവിടെയുള്ള കോണ്‍ഗ്രസ് അനുഭാവികള്‍ കറുത്ത ഷര്‍ട്ടും ധരിച്ച് പ്രതിഷേധം നടത്തി. എവിടെ പരിപാടി നടത്തിയാലും പൊളിഞ്ഞ് പാളീസാകുമെന്ന അവസ്ഥ. ആകെപ്പാടെയൊരു ആശ്വാസം കിട്ടിയത് ക്യൂബയിലാണ്. അവിടെ മുഴുവനും സഖാക്കളാണല്ലോ. ക്യൂബ ഇടത്പക്ഷ രാജ്യമാണെങ്കിലും പുകയിലെ ഉല്‍പ്പന്നങ്ങളുടെ കേന്ദ്രവും കൂടിയാണല്ലോ, അവിടേക്ക് മുഖ്യമന്ത്രി രാഷ്ട്രീയ തീര്‍ത്ഥാടനം നടത്തിയത് എന്തിനാണെന്നും അവിടെ നിന്ന് നമ്മുടെ ആരോഗ്യമേഖലയ്ക്ക് എന്ത് മാതൃക ലഭിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

അങ്ങനെ അതും ചീറ്റി. അമേരിക്കയില്‍ എത്തിയപ്പോഴേ സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദന്‍ ഇവിടെ പണി തുടങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ പാഞ്ഞ് നടന്ന സെക്രട്ടറി അവസാനം പത്രക്കാരുടെ മുന്നില്‍ വായ തുറക്കാത്ത അവസ്ഥയിലെത്തി. അങ്ങനെ കലങ്ങിമറിഞ്ഞ കുത്തൊഴുക്കിന് നടുവിലേക്കാണ് മുഖ്യമന്ത്രി വിമാനമിറങ്ങിയത്. അപ്പോഴേക്കും കെ.സുധാകരനെ തളയ്ക്കാനുള്ള ചങ്ങല ശെര്യാക്കിയിരുന്നു. അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള നീക്കത്തിന് കോടതി തടയിട്ടതോടെ അതും പാഴായി. കെ.സുധാകരന് പോക്‌സോ കേസില്‍ പങ്കുണ്ടെന്ന ദേശാഭിമാനിയുടെയും ഗോവിന്ദന്‍ മാഷിന്റെയും ഗവേഷണം ഗോവിന്ദയായി.മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷത്തെ 14 പാര്‍ട്ടികള്‍ പാട്‌നയില്‍ ഒത്തുകൂടി അന്ന് തന്നെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തത് ബി.ജെ.പിയെ സുഖിപ്പിക്കാനായിരുന്നെന്ന കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം ഏറെ കുറേ വിശ്വാസയോഗ്യമായിരുന്നു. കാരണം കേന്ദ്ര ഏജന്‍സികള്‍ പിണറായി സര്‍ക്കാരിനെതിരെ നടത്തുന്ന അന്വേഷണങ്ങളൊന്നും കാര്യക്ഷമമല്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ രണ്ട് കേസുകളും പിണറായി സര്‍ക്കാര്‍ പത്തായത്തിലൊളിപ്പിച്ചിരിക്കുകയാണ്. പിണറായിയുടെ മുന്‍ വിശ്വസ്തനും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററുമായ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ ഷോക്കില്‍ നിന്ന് സി.പി.എം ഇതുവരെ പുറത്തുവന്നിട്ടില്ല.

 

ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് ആര്‍ക്കും ഒരെത്തുംപിടിയുമില്ല. മിണ്ടാതിരിക്കാനാണ് പദ്ധതി. പക്ഷെ, സംഭവം ഹൈവോള്‍ട്ടേജ് ഉള്ളതായത് കൊണ്ട് നല്ല മൈലേജാണ് കിട്ടിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ടൈംസ് സ്‌ക്വയര്‍ വരെ വിവരം പാട്ടായി. കൈതോലപ്പായ കേരള രാഷ്ട്രീയത്തിലെ പൊളപ്പന്‍ സാധനമായി മാറി. അങ്ങനെ ഇരിക്കുമ്പോഴാണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറഞ്ഞത് പോലെ റിയല്‍എസ്‌റ്റേറ്റ് കുരുക്ക് മുറുകിയത്. ഫാരിസും ശോഭാ ഡെവലപ്പേഴ്‌സും പിണറായി വിജയനും ഒക്കചങ്ങായിമാരാണെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് പോര്‍ട്ടല്‍ വെളിപ്പെടുത്തിയത്.അങ്ങനെ ആകെപ്പാടെ നാറിയെന്ന് പറഞ്ഞാ പറ്റൂലാ, അതുക്കുംമേലേയുള്ള എന്തോ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിനും എതിരെ ഒരു പ്രതികരണം പോലും നടത്താനാകാത്തവിധത്തിലാണ് സി.പി.എം. ഇരട്ടച്ചങ്കൊക്കെ ഉണക്കച്ചങ്കായി മാറി. ഊരിപ്പിടിച്ച വാളും കത്തിയും കഠാരയും ഒന്നും വേണ്ടിവന്നില്ല, ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റും ഇഗ്ലീഷ് വെബ്‌സൈറ്റിലെ വാര്‍ത്തയും വന്നതോടെ ക്യാപ്ടനും കളിക്കാരും കണ്ടംവഴിയും കുന്നുകയറിയും ഓടിത്തള്ളി.

അത് സഹിക്കാം പക്ഷെ, ആ സുധാകരനും സതീശനും ചെങ്കീരികളെ പോലെ ചാടി വീണ് സ്‌കോറ് ചെയ്തു. അത് സഹിക്കാതെ ബെന്നിബഹാന്‍ കേസും കൊടുത്തു. ചുരുക്കം പറഞ്ഞാല്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാണ് സര്‍ക്കാരും സി.പി.എമ്മും. കടിച്ച പാമ്പിനെ കൊണ്ട് വിഷം പുറത്തെടുക്കുക എന്നപരിപാടിക്ക് യാതൊരു സ്‌കോപ്പം ഇല്ലാത്തതിനാല്‍ പുതിയ വല്ല ഐറ്റോം കണ്ടെത്തണം. എങ്കിലേ പിടിച്ച് നില്‍ക്കാനാവൂ. അതെന്തായാലും കുറച്ചുകൂടീ ആലോചിച്ച ശേഷമേ ഉണ്ടാകൂ എന്നാണ് അറിയുന്നത്. കാരണം വീണ്ടും തിരിച്ചടിയേറ്റുവാങ്ങിയാല്‍ അണികള് കേറി മേയും. ഒന്നാമത് ഭൂരിഭാഗവും കട്ടക്കലിപ്പിലാണ്. സമൂഹമാധ്യമങ്ങളിലും നാട്ടിലും ഒന്നും മിണ്ടാന്‍പറ്റാത്ത അവസ്ഥയിലാണവര്‍. അവരോട് മഹാനായ ലെനിന്‍ പറഞ്ഞത് പോലെ രണ്ടടി മുന്നോട്ട്, ഒരടി പിന്നോട്ട് എന്ന് പറഞ്ഞ് തല്‍ക്കാലം ആശ്വസിക്കാന്‍ പറയൂ... അതിന് മുമ്പ് അടുത്ത പണി വരുന്നുണ്ടോന്ന് കൂടി നോക്കണേ... ഇല്ലേ പണി പാലും വെള്ളത്തില്‍ കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (18 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (23 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (27 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (37 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

Malayali Vartha Recommends