Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അടുത്ത വെള്ളപൊക്കം..മുഖ്യന്റെ 'റൂം ഫോർ ദ റിവർ' ഇപ്പോഴും കടലാസിൽ.. ഐ.ഐ.ടി. ആവശ്യപ്പെട്ട 1.38 കോടി രൂപയിൽ 1.29 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു....എന്നാൽ, ഇപ്പോഴും പ്രാഥമികറിപ്പോർട്ടു വരെയായിട്ടില്ല....

29 JUNE 2023 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

വീണ്ടും കാലവർഷം കനക്കുകയാണ് കേരളത്തിൽ. പലയിടത്തും ശക്തമായ മഴയും മോശം കാലാവസ്ഥയും ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വീണ്ടും വെള്ളപ്പൊക്ക സാധ്യതും ഭയവുമെല്ലാം ആളുകൾ ചർച്ചയാക്കുകയാണ്. ആ സമയത്താണ് ഒരു കാര്യം ഓർമ്മ വരുന്നത്. കനത്ത മഴ ആശങ്ക ഉയർത്തുമ്പോൾ, വെള്ളപ്പൊക്കം തടയാൻ 3 വർഷം മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘റൂം ഫോർ ദ് റിവർ’ എന്ന ഡച്ച് മാതൃകയിലുള്ള പദ്ധതി എങ്ങുമെത്തിയിട്ടില്ല. ചെറുമഴയിൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്ന സംസ്ഥാനത്ത് ഈ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നു ധാരണയുമില്ല.പദ്ധതിയെല്ലാം വെള്ളത്തിൽ. പ്രളയത്തെ നേരിടാനായി നടപ്പാക്കുമെന്ന് 2019-ൽ പ്രഖ്യാപിച്ച നെതർലൻഡ്സ്‌ മാതൃകയിലുള്ള ‘റൂം ഫോർ ദ റിവർ’ പദ്ധതി പഠനത്തിൽ തുടരുന്നു. പദ്ധതിക്കായി ഇതുവരെ 1.5 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. പഠനത്തിനും നെതർലൻഡ്സ്‌ യാത്രയ്ക്കുമായി വലിയതുക ചെലവിട്ടെങ്കിലും ഇപ്പോഴും പദ്ധതി പുസ്തകത്തിൽ തന്നെയാണ്.

 

പഠനത്തിനായി ചെന്നൈ ഐ.ഐ.ടി. ആവശ്യപ്പെട്ട 1.38 കോടി രൂപയിൽ 1.29 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു. എന്നാൽ, ഇപ്പോഴും പ്രാഥമികറിപ്പോർട്ടുവരെയായിട്ടില്ല. 2018-ലെ പ്രളയദുരിതത്തിനു പിന്നാലെ 2019-ലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം റൂം ഫോർ ദ റിവർ പദ്ധതിയെക്കുറിച്ച് പഠിക്കാനായി നെതർലൻഡ്സ്‌ സന്ദർശിക്കുന്നത്.പ്രളയത്തെ നേരിടുന്നതിൽ ലോകത്തിനുമാതൃകയായ നെതർലാൻഡ്സിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിൽ കണ്ടു ബോദ്ധ്യപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കാൻ ഒരു പ്രതിരോധ മാർഗം നിർദ്ദേശിച്ചു. പേര് 'റൂം ഫോർ റിവർ'. വെള്ളമൊഴുകിപ്പോകാൻ നദികളിലും മറ്റും ആവശ്യമായ ഇടമുണ്ടാക്കുന്ന പദ്ധതിയാണ്. പക്ഷേ, തുടക്കത്തിലേ അട്ടിമറിക്കപ്പെട്ടു. അന്ന് ജലവിഭവ അഡി.ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാനുള്ള ടെൻഡറിൽ തരികിട കാട്ടിയതോടെയാണ് മുങ്ങിപ്പോയത്.

 

ചെന്നൈ ഐ ഐ ടി പഠനത്തിന് പുറമെ പാരിസ്ഥിതിക പഠനം സാമൂഹിക - സാമ്പത്തിക ആഘാത പഠനം എന്നിവയും ഇവക്കൊപ്പം കാലാവസ്ഥയുടെ വിലയിരുത്തലും ആവശ്യമാണ്.ഇതിന് 20.85 ലക്ഷം രൂപ ചെലവായി.അന്ന് തന്നെ അതെല്ലാം അനാവശ്യ യാത്രയാണ് എന്നുള്ള തരത്തിൽ വിമർശങ്ങൾ ഉയർന്നെകിലും അതൊന്നും വാക് വയ്ക്കാതെയാണ് സർക്കാർ യാത്ര നടത്തിയത്, എന്നാൽ എന്തെങ്കിലും ഗുണം ഉണ്ടായോ ഇല്ല. ജനത്തിന്റെ പണം വെള്ളത്തിൽ ഒളിച്ചു പോയി എന്നല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. നെതർലൻഡ്സ്‌ പ്രതിനിധികളും ഇവിടെയെത്തി ചർച്ചനടത്തിയെങ്കിലും നാലുവർഷം കഴിഞ്ഞിട്ടും പദ്ധതിയുടെ കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് പ്രോപ്പർ ചാനലർ പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നത്.പദ്ധതി എന്ന് നടപ്പാക്കാനാകും എന്നതടക്കം ആരാഞ്ഞുകൊണ്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് പഠനറിപ്പോർട്ട് ലഭിച്ച് പ്രവൃത്തികളുടെ എസ്റ്റിമേറ്റും തയ്യാറാക്കി അംഗീകാരം ലഭിച്ചശേഷം മാത്രമേ ഇക്കാര്യം പറയാനാകൂ എന്നാണ് ഇൻലാന്റ് നാവിഗേഷൻ എൻജിനിയറുടെ കാര്യാലയം നൽകിയിരിക്കുന്ന മറുപടി.

പ്രളയജലം വീടുകളിലേക്ക്‌ കയറാതെ ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആലപ്പുഴ ജില്ലയിലെ കുട്ടനാടുപോലുള്ള മേഖല ലക്ഷ്യമിട്ടാണ് പ്രധാനമായും പദ്ധതി ആവിഷ്‌കരിച്ചത്. 1995-ലെ പ്രളയത്തിനുശേഷം ഡച്ച് സർക്കാർ പദ്ധതി വിജയകരമായി ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. കുട്ടനാടുപോലെ സമുദ്രനിരപ്പിനു താഴെയാണ് നെതർലൻഡ്‌സും.മഴയോടൊപ്പം കടൽത്തിരമാലകളും കയറി വരുന്നതാണ് അവിടെ പ്രളയം രൂക്ഷമാക്കുന്നത്.പമ്പ, അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിൽ നിന്നെത്തുന്ന വെള്ളം റഗുലേറ്ററുകൾ ഉപയോഗിച്ചു നിയന്ത്രിച്ച് തോട്ടപ്പള്ളി സ്പിൽവേ, കായംകുളം കായൽ എന്നിവയിലൂടെ ഒഴുക്കിയാൽ കുട്ടനാട്ടിലെ പ്രളയം നിയന്ത്രിക്കാൻ കഴിയുമെന്നു ജലസേചന വകുപ്പ് വിലയിരുത്തിയത് , എന്നാൽ ഒന്നും എവിടെയും എത്തിയില്ല. മാത്രവുമല്ല ഇതിനും മുൻപും പലതും പഠിക്കാൻ സർക്കാർ ഇവിടുന്നു ലക്ഷങ്ങൾ മുടക്കി പോയിട്ടും , അത് വെറും ഉല്ലാസ യാത്രയാക്കി മടങ്ങി വന്നതല്ലാതെ ജനത്തിന് ഒരു ഗുണവും ഉണ്ടായില്ല. മൂന്നു വര്‍ഷം ആയിട്ടും പദ്ധതി വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടി ഇങ്ങനെ. “റൂം ഫോര്‍ പദ്ധതിയുടെ ഹൈഡ്രോ ഡൈനാമിക് പഠനത്തിനായി ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

 

പഠന ചെലവ് 1.38 കോടി രൂപ. നാളുതുവരെ പ്രസ്തുത പഠനത്തിനായി നല്‍കിയത് 81.42 ലക്ഷം രൂപ”. പദ്ധതി നടപ്പിലാക്കണമെങ്കില്‍ ഈ പഠന റിപ്പോര്‍ട്ട് ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ന്യായം.എന്നാൽ അത് വേഗത്തിലാക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ അതുമില്ല..പാളിപ്പോയ റീബിൽഡ് കേരള ദുരന്തത്തെ മറികടക്കുന്ന ശാസ്ത്രീയ പുനർനിർമ്മാണം മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി 2018ൽ നിയമസഭയിൽ പ്രഖ്യാപിച്ചത്. പുനർനിർമ്മാണം ആവശ്യമായ മേഖലകൾ കണ്ടെത്തി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുകയെന്ന ആദ്യ തലം പോലും നടപ്പായില്ല. സ്ഥാപന ശാക്തീകരണവും ജീവനക്കാരുടെ ശേഷി വർദ്ധിപ്പിക്കലും രണ്ടാം തലം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ നയപരമായ കാര്യങ്ങളിൽ മാറ്റം മൂന്നാംതലം. ഇവിടെ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം വിദേശത്തേക്ക് പോകുന്നതും , അവിടെയുള്ള മാതൃകകൾ എല്ലാം നമ്മുടെ നാടിന് ഉതകുന്നത് ആന്നെങ്കിൽ അതെല്ലാം ഇവിടെയും പ്രവർത്തികമാക്കുന്നതിന് ആരും തടസം നിൽക്കില്ല , എന്നാൽ പക്ഷെ ജനങ്ങളുടെ നികുതി പണവും വെട്ടിച്ചു ഖജനാവ് കാലിയാക്കി പോകുന്നു എന്നല്ലാതെ ഒരു മാറ്റവും ഉണ്ടാകുന്നില്ല. പിന്നെ എങ്ങനെ സർക്കാർ ഈ ജനങ്ങളെ വിശ്വസിക്കും. പിന്നെ എങ്ങനെ ജനങ്ങൾ ട്രോല്ലാതെ ഇരിക്കും.

 

കേരളത്തിന്റെ വികസനത്തിന് എന്നും പറഞ്ഞു കൊണ്ട് പോയാൽ മാത്രം പോരാ..അതിനനുസരിച്ചുള്ള പ്രവർത്തങ്ങൾവേഗത്തിൽ നടപ്പിലാക്കി മാതൃക കാണിക്കാനും ഭരിക്കുന്ന സർക്കാരിനെ കൊണ്ട് സാധിക്കണം. ഇനിയൊരു വെള്ള പൊക്കം വന്നാൽ എന്ത് ചെയ്യും. വീണ്ടും പഴയ അവസ്ഥയിലേക്ക് നമ്മൾ പോകില്ലേ. പലയിടത്തും മലവെള്ളം പാച്ചിലടക്കം ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പിൽ നൽകിയിട്ടും. സർക്കാരിന് ഒരു പേടിയുമില്ല ..ഞങ്ങൾക്ക് ഇനിയും പഠിക്കാനുണ്ടെന്ന് പറഞ്ഞു കൊണ്ട് വിദേശത്തേക്ക് പറക്കാൻ പെട്ടിയും റെഡി ആക്കി ഇരിക്കുകയാണ് ചെയുന്നത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (11 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (20 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (25 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (29 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (39 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Malayali Vartha Recommends