അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ബന്ധമുണ്ടാകില്ല; ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തും; തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ വീണ്ടും ചില നിർണായക കാര്യങ്ങൾ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പാകിസ്ഥാനും ചൈനയുമായുള്ള ബന്ധത്തെകുറിച്ച് ആണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ബന്ധമുണ്ടാകില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ബെയ്ജിംഗുമായുള്ള ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടുണ്ടെന്നും എസ്. ജയശങ്കർ വ്യക്തമാക്കി മറ്റു അയൽരാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ട്.
എന്നാൽ പാകിസ്താനുമായി അത് സാധിക്കാത്തതിന്റെ കാരണം . അതിർത്തി കടന്നുള്ള തീവ്രവാദമാണ് . സാധാരണമായി കാണാൻ കഴിയില്ല .ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായുള്ള ബന്ധം സാധിക്കണമെങ്കിൽ അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകണം . ചൈനയൊഴികെ ലോകത്തിലെ എല്ലാ വന്‍ശക്തികളുമായുള്ള ഇന്ത്യയുടെ ബന്ധം നല്ല രീതിയിലാണ്.
എല്ലാ പ്രശ്നങ്ങൾക്കിടയിലും റഷ്യയുമായുള്ള ബന്ധം സുസ്ഥിരമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റഷ്യയെ വിലയിരുത്തി പരസ്പരം ആശ്രയിക്കുന്നതിന്റെ പേരില്‍ റഷ്യയുമായുള്ള ബന്ധത്തെ കുറച്ചുകാണുവാൻ സാധിക്കില്ല. റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വര്‍ദ്ധിച്ചു. ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ നടന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
https://www.facebook.com/Malayalivartha


























