തെറ്റുതിരുത്തണമെന്ന് നേതാക്കളോട് സി.പി.എം പ്ലീനം രേഖ... ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ആഡംബരപ്രിയര്‍; പിരിവില്‍ പാതി പോലും പാര്‍ട്ടിയിലെത്തുന്നില്ല

ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതലുള്ള നേതാക്കളില്‍ ഭൂരിഭാഗവും ആഡംബര ജീവിത ശൈലി തുടരുകയാണെന്ന് സി.പി.എം കരട് പ്ലീനം സംഘടനാ രേഖ. അംഗങ്ങളുടെ ജീവിത ശൈലിയിലും, പ്രവര്‍ത്തനങ്ങളിലും തെറ്റുകള്‍ വര്‍ധിക്കുകയാണ്. ഏരിയാ, ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ ചിലര്‍ വിവിധ മാഫിയകള്‍ക്ക് വശംവദരാകുന്നുവെന്നും കരടുരേഖയില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് മുമ്പ് പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് തെറ്റു തിരുത്തല്‍ രേഖ കൊണ്ടുവന്നെങ്കിലും അതും വിജയത്തിലെത്തിയില്ലെന്നാണ് വിലയിരുത്തല്‍. ഈ മാസം 26 മുതല്‍ 31വരെ കൊല്‍ക്കത്തയിലാണ് പാര്‍ട്ടി പ്ലീനം.
പാലക്കാട് നടന്ന സംഘടനാ പ്ലീനത്തിലായിരുന്നു നേതാക്കളുടെ ജീവിത ശൈലിമാറ്റം സംബന്ധിച്ച പരാമര്‍ശങ്ങളുണ്ടായത്. ബ്രാഞ്ച് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളടക്കം പലരും കോടീശ്വരന്‍മാരാണെന്നും പാര്‍ട്ടി കണ്ടെത്തിയിരുന്നു. നിലംനികത്തലിനും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമൊക്കെ കൂട്ടുനിന്നും, പിരിവെടുത്തുമൊക്കെയായി നേതാക്കള്‍ പണം സമ്പാദിക്കുന്നു. ഇതോടെ ജനങ്ങള്‍ക്കിടയില്‍ നേതാക്കള്‍ക്ക് അവമതിപ്പുണ്ടായതായും അന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ പ്ലീനം നിര്‍ദ്ദേശിച്ച തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കുന്നതിലും വീഴ്ചയുണ്ടായിയെന്നും കരട് സംഘടനാ രേഖയില്‍ പറയുന്നു. വര്‍ഷാവര്‍ഷങ്ങളില്‍ നടത്തുന്ന പിരിവുകളില്‍ സമാഹരിക്കുന്ന തുക മുഴുവനായും പാര്‍ട്ടിക്ക് ലഭിക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്. അംഗങ്ങള്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.
കാലങ്ങളായി നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ വിഭാഗീയത ബഹുജനങ്ങള്‍ക്കിടയില്‍ അംഗങ്ങളെ പ്രതികൂലമായി ബാധിച്ചു. പാര്‍ട്ടിയിലെ അച്ചടക്കം, ജനാധിപത്യ വികേന്ദ്രീകരണം, അംഗങ്ങളുടെ പ്രോത്സാഹനം എന്നിവ ഇല്ലാതായി. വിഭാഗീയത കാരണം ഫെഡറിലസം വളര്‍ന്നുവെന്നും തെറ്റായ പ്രവണതകള്‍ വര്‍ധിച്ചുവെന്നും രേഖയിലുണ്ട്. പല ജില്ലകളിലും കാന്‍ഡിഡേറ്റ് അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടനകളുടെ പ്രവര്‍ത്തനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. അംഗങ്ങളില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്ര വിദ്യാഭ്യാസം കുറയുന്നതായും രേഖ മുന്നറിയിപ്പു നല്‍കുന്നുണ്ട്. പാര്‍ട്ടിയെ എല്ലാകാലത്തും പ്രതിസന്ധിയിലാക്കിയ വിഭാഗീയതയ പരിഹരിക്കാന്‍ നടപടികളെടുത്തു എന്നു പറയുമ്പോഴും സംഘടനയെ പിളര്‍പ്പിന്റെ വക്കില്‍പോലുമെത്തിച്ച വി.എസ്. അച്യുതാനന്ദനും സംസ്ഥാന നേതൃത്വവും തമ്മിലെ പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച പി.ബി കമ്മീഷനെക്കുറിച്ച് രേഖയില്‍ ഒരിടത്തും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























