കരുണാകരനുണ്ടായിരുന്നെങ്കില്‍.... കെ.കരുണാകരനുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് മുഖപത്രം; ഉമ്മന്‍ ചാണ്ടിക്ക് പരോക്ഷ വിമര്‍ശന

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.കരുണാകരനുമായി താരതമ്യം ചെയ്താണ് വീക്ഷണത്തിന്റെ ഒളിയമ്പ്. കരുണാകരനെ ധിക്കരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടില്ല. കോണ്‍ഗ്രസിനെ കരുണാകരന്‍ പെരുവഴിയില്‍ കെട്ടിയ ചെണ്ട പോലെ ആരെയും കൊട്ടാനനുവദിച്ചില്ല. തലയുള്ളപ്പോള്‍ വാലാടുന്ന രീതി കരുണാകരന്‍ വച്ചുപൊറുപ്പിച്ചിട്ടില്ലെന്നും വീക്ഷണം പറയുന്നു. സാമുദായിക സംഘടനകളുമായി തുല്യ അടുപ്പം കാണിച്ചത് കരുണാകരന്‍ മാത്രമാണെന്നും വീക്ഷണം ഓര്‍മിപ്പിക്കുന്നു.
കേരളത്തിലെ കോണ്‍ഗ്രസിനെ ഭരണനേതൃത്വത്തില്‍ കൊണ്ടുവന്നത് മാത്രമല്ല കരുണാകരന്റെ നേട്ടം. ജനാധിപത്യ പാര്‍ട്ടികളെ പൊതുമേല്‍ക്കൂരയ്ക്ക് കീഴെ മാന്യവും അര്‍ഹവുമായ ഇടം നല്‍കി കൂടെയിരുത്തിയതും കരുണാകരന്റെ രാഷ്ട്രീയ വിരുതായിരുന്നുവെന്ന് വീക്ഷണം പറയുന്നു.
ഓരോ ഘടക കക്ഷികളുടെയും ശക്തിക്കും സ്വാധീനത്തിനും അനുസരിച്ച് വിഹിതം നല്‍കാനും കരുണാകരന്‍ പിശുക്കു കാണിച്ചില്ല. എന്നാല്‍ അനര്‍ഹമായത് അവകാശപ്പെടാനും കൈയിട്ടുവാരാനും അരെയും അനുവദിച്ചില്ലെന്നും വീക്ഷണം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























