ഇത്തവണ കിട്ടിയേ തീരൂ... പലപ്പോഴായി അവഗണിച്ച സുരേഷ് ഗോപിക്ക് ആകെയുള്ള പ്രതീക്ഷ നിയമസഭാ തെരഞ്ഞെടുപ്പ്; സുരേഷ് ഗോപി സജീവ പരിഗണനയില്‍

പല സ്ഥാനങ്ങളും വാഗ്ദാനം ചെയ്തിട്ടും അത് കിട്ടാത്തതിന്റെ നീരസം സുരേഷ് ഗോപിക്കുണ്ട്. ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം മോഹിച്ചു. അത് നല്‍കിയില്ല. അവസാനം മോഡിക്ക് പ്രിയങ്കരനായി ദേശീയ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ അധ്യക്ഷനാകുമെന്ന് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവും കേരളത്തിലെ ചില ബിജെപി നേതാക്കളുടെ ഇടപെടലും അതിന് കുളം തോണ്ടി. അതോടെ സുരേഷ് ഗോപി ബിജെപിയുമായി അല്‍പം അകലത്തിലായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചതുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയപ്പോഴേക്കും തിരുവനന്തപുരത്ത് സുരേഷ്‌ഗോപിക്കായി ഒരു സീറ്റ് നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുള്ള ബിജെഡിഎസുമായുള്ള സീറ്റ് ചര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആര്‍എസ്എസ് നേതൃത്വം നല്‍കും. മൂന്നാം മുന്നണി സ്വഭാവത്തതോടെയുള്ള സഖ്യത്തില്‍ ബിജെപി തന്നെയാകും പ്രധാന കക്ഷി. എന്നാല്‍ ബിജെഡിഎസ് ആവശ്യപ്പെടുന്ന ജയസാധ്യതയുള്ള സീറ്റുകള്‍ അവര്‍ക്ക് നല്‍കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാകും വെള്ളാപ്പള്ളിയുമായി ഇനി ചര്‍ച്ചകള്‍ നടത്തുക.
എല്ലാ ജില്ലകളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നേടുകയെന്നതാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം. കോട്ടയത്ത് സഖ്യകക്ഷിയിലൂടെ ജയിക്കാമെന്നാണ് പ്രതീക്ഷ. പിസി തോമസിലൂടെയാണ് വിജയം ലക്ഷ്യമിടുന്നത്. അതിനപ്പുറത്ത് കേരളാ കോണ്‍ഗ്രസ് മാണിയെ അടുപ്പിക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്.
മലബാര്‍ മേഖലയില്‍ കാസര്‍ഗോഡ് ഒഴികെ ഒരിടുത്തും ജയ സാധ്യതയില്ല. പാലക്കാടും തൃശൂരും പ്രതീക്ഷകളുണ്ട്. എന്നാല്‍ ന്യൂനപക്ഷ സ്വാധീനമേഖലയില്‍ എങ്ങനെ കടന്നു കയറുമെന്നാണ് ചിന്ത. ഇതോടൊപ്പമാണ് ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി തിരുവനന്തപുരത്ത് പരമാവധി ജയിക്കാനുള്ള നീക്കം. സുരേഷ് ഗോപിയുടെ പേര് സജീവമാകുന്നതും ഇതുകൊണ്ട് കൂടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























