ദയാബായിയെ ഇറക്കിവിട്ട സംഭവത്തില്‍ ബസ് കണ്ടക്ടറെ പ്രതിയാക്കി പോലീസ് കേസെടുത്തു

പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ ആലുവയില്‍ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. ബസ് കണ്ടക്ടര്‍ കെ.എന്‍. ഷൈലനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിനാണ് കേസ്. കണ്ടക്ടര്‍ അശ്ലീല ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചെന്നും പോലീസ് പറയുന്നു. കണ്ടക്ടറോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.
വടക്കഞ്ചേരി-ആലത്തൂര്‍-തൃശൂര്‍- എറണാകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ജീവനക്കാരാണ് ഇവര്‍. ഈ ബസിലാണു ശനിയാഴ്ച ദയാബായിയെ അപമാനിക്കുംവിധമുള്ള നടപടിയുണ്ടായത്. ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറങ്ങാന്‍ സൗകര്യം ചെയ്യാതിരുന്നപ്പോഴാണു ദയാബായി പരാതിയുമായി രംഗത്തുവന്നത്.
സ്ത്രീയാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കു പൊതുവായി ഒരു താക്കീത് നല്‍കാന്‍ മാത്രമാണ് ആലുവയിലുണ്ടായ ദുരനുഭവത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ പരാതിയുമായി മുന്നോട്ടു പോയതെന്നു ദയാബായി വ്യക്തമാക്കിയിരുന്നു.
അവരെ താക്കീതുചെയ്താല്‍ മതിയെന്നും അവര്‍ക്കെതിരേ സ്വീകരിച്ച സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും കെഎസ്ആര്‍ടിസി അധികാരികളോടും അഭ്യര്‍ത്ഥിക്കുമെന്നും ദയാബായി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























