വീണ്ടും വിലയിടിഞ്ഞു, റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

റബ്ബര്‍ വിലയിടിവില്‍ വിണ്ടും മുന്നേറ്റം. വില നൂറിലും താഴേക്ക് കൂപ്പുകുത്തിയതോടെ റബ്ബര്‍ മേഖല സ്തംഭിച്ചു. ഒരു കിലോ റബ്ബറിന് കര്‍ഷകനു കിട്ടുന്നത് 90-92 രൂപ മാത്രം. ദിവസേന വില ഇടിയുകയാണ്. അതിനാല്‍ വിപണിവിലയ്ക്ക് റബ്ബറെടുക്കാന്‍ കച്ചവടക്കാര്‍ മടിക്കുന്ന സ്ഥിതിയുണ്ട്. ഇതോടെ പ്രതിസന്ധി ഒന്നുകൂടി രൂക്ഷമായി. ചെറുകിട കര്‍ഷകരില്‍ മിക്കവരും വെട്ടു നിര്‍ത്തി. സ്വന്തമായി വെട്ടുന്നവര്‍ മാത്രമാണ് കുറെയെങ്കിലും പിടിച്ചുനില്‍ക്കുന്നത്. റബ്ബറിന് ഏറ്റവുമധികം പാല്‍ കിട്ടുന്ന സമയമാണിത്. ജനുവരി പകുതിയോടെ സീസണ്‍ അവസാനിക്കും. ഈ സമയത്ത് വെട്ടുനിര്‍ത്തിയത് കര്‍ഷരുടെ ജീവിതത്തെതന്നെ സാരമായി ബാധിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍ ധനസഹായപദ്ധതിയാകട്ടെ ഉദ്ദേശിച്ച ഗുണം ചെയ്തിട്ടില്ല. 300 കോടി രൂപ വകയിരുത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും 50 കോടിയോളമേ വിതരണം ചെയ്യാനായിട്ടുള്ളൂ.
റബ്ബര്‍ വിപണി പ്രതിസന്ധിയിലായതോടെ കര്‍ഷകര്‍ എടുത്ത വായ്പകളുടെ തിരിച്ചടവുകള്‍ മുടങ്ങുകയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പല വായ്പകളും പുതുക്കേണ്ടത്. പലിശയെങ്കിലും അടയ്ക്കാന്‍ വഴികാണാതെ വലയുകയാണ് കര്‍ഷകര്‍. തിരിച്ചടവു മുടങ്ങുന്നത് സഹകരണബാങ്കുകളെ സാരമായി ബാധിക്കും. വായ്പകളുടെ പലിശയെങ്കിലും ഒഴിവാക്കിത്തരണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റബ്ബര്‍ കര്‍ഷകര്‍ക്കായി വിവിധ ധനസഹായപദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























