മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി തന്റെ അറിവോടെയല്ല; ഹർജി പിൻവലിക്കാൻ വക്കീൽ നോബിൾ പി തോമസിനോട് ആവശ്യപ്പെ; ആയുവേദ ചികില്സയിലായിരുന്നതിനാ പകർപ്പ് കണ്ടിരുന്നില്ല; തുറന്നടിച്ച് ഐ ജി ലക്ഷ്മൺ

ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ ഹൈക്കോടതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വെട്ടിലാക്കുന്ന തരത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ തീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് എന്നായിരുന്നു ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ ഹർജിയിൽ വെളിപ്പെടുത്തിയത്.
മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ഗുരുതരമായ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ നിർണായകമായ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി തന്റെ അറിവോടെയല്ലെന്ന് ഐ ജി ലക്ഷ്മൺ പറഞ്ഞിരിക്കുന്നു .
ഈ കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കത്തിച്ചിരിക്കുകയാണ്. ഹർജി പിൻവലിക്കാൻ വക്കീൽ നോബിൾ പി തോമസിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.ആയുവേദ ചികില്സയിലായിരുന്നതിനാൽ വിധിയുടെ പകർപ്പ് കണ്ടിരുന്നില്ല എന്നാണ് ഐ ജി ലക്ഷ്മൺന്റെ പുതിയ പ്രസ്താവന.
ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ ഹൈക്കോടതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വെട്ടിലാക്കുന്ന തരത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ തീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് എന്നായിരുന്നു ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha





















