ആളുമാറി അറസ്റ്റ്; 80-കാരി കോടതി കയറി ഇറങ്ങിയത് നാല് വർഷം; കേരളാ പോലീസിന്റെ

എൺപത് വയസ്സുകാരിയോട് പോലീസ് ക്രൂരത. ആളുമാറി പാലക്കാട് പോലീസ് അറസ്റ്റ് ചെയ്ത എൺപത് വയസ്സുകാരി കോടതി കയറി ഇറങ്ങിയത് നാല് വർഷം. ഗുരുതര മനുഷ്യാവകാശ ലംഘനമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. വീട്ടിൽ കയറി അതിക്രമം കാണിച്ചു എന്ന കേസിലാണ് പാലക്കാട് പോലീസ് 80-കാരിക്കെതിരെ കേസെടുത്തത്. താനല്ല പ്രതി എന്നു പറഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിനെപ്പറ്റി തനിക്ക് ഒന്നും അറിയില്ലെന്നും എന്തിന് വേണ്ടിയാണ് പോലീസ് ഇത്തരത്തിൽ കേസ് എടുത്തതെന്ന് മനസ്സിലാകുന്നില്ല എന്നും വൃദ്ധ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പരാതി കൊടുത്ത വ്യക്തിയെ പ്രതിയെ തിരിച്ചറിയാൻ വേണ്ടി സമീപിക്കാൻ കോടതി നിർദ്ദേശിച്ചിട്ടും പാലക്കാട് പോലീസ് തയ്യാറായിട്ടില്ല. പോലീസ് കൃത്യമായി വിവരം ശേഖരിക്കാത്തതിനാലും കേസ് അന്വേഷിക്കാത്തതിനാലുമാണ് ഇത്രയും ഗുരുതരമായ വിഴ്ച സംഭവിച്ചിരിക്കുന്നത്. യഥാർത്ഥ പ്രതി മേൽവിലാസം മാറി നൽകിയതാണ് വൃദ്ധയെ കോടതി കയറ്റി ഇറക്കിയത്.
1998-ലാണ് കേസിനാസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ഭാരതിക്കെതിരെയാണ് കേസ്. വീട്ടുകാരുമായുള്ള തകർക്കത്തിന് പിന്നാലെ രാജഗോപാലിന്റെ വീട്ടിൽ കയറി ഭാരതി ചെടിച്ചട്ടി അടക്കമുള്ള വസ്തുക്കൾ നശിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യു. എന്നാൽ ജാമ്യത്തിലിറങ്ങിയ ഭാരതി ഒളിവിൽ പോയി. പകരം 2019-ൽ മറ്റൊരു ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് നിരപരാധിയായ 80-കാരിക്ക് കോടതി വരാന്ത കയറി ഇറങ്ങേണ്ടി വന്നത്.
https://www.facebook.com/Malayalivartha





















