ഇരയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ല... കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതില്‍ വിമര്‍ശനവുമായി എറണാകുളം പോക്‌സോ കോടതി

ആലുവയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതില്‍ വിമര്‍ശനവുമായി എറണാകുളം പോക്‌സോ കോടതി. പ്രതി അസഫാക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. സമൂഹമാധ്യമങ്ങളിലടക്കമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഇരയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. പ്രതിയുടെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിന്റെ സാംഗത്യമെന്തെന്നും കോടതി ചോദിച്ചു. പ്രതിയെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha





















