നൗഷാദ് തിരോധാന കേസ്... അഫ്‌സാനയെ മര്‍ദ്ദിച്ചുവെന്ന ആരോപണം കളവ്; അഫ്‌സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പൊലീസ്

നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട അഫ്‌സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പൊലീസ്. അഫ്‌സാനയെ മര്‍ദ്ദിച്ചുവെന്ന ആരോപണം കളവാണെന്ന് പൊലീസ് അറിയിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പൊലീസ് മര്‍ദ്ദിച്ചെന്ന് പറഞ്ഞ് മുഖത്തടക്കം അഫ്‌സാന കാണിച്ച പാടുകള്‍ വ്യാജമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇത് തെളിയിക്കുന്ന ദൃശ്യം വകുപ്പ് തല അന്വേഷണത്തിനായി കൂടല്‍ പൊലീസ് സമര്‍പ്പിച്ചു.
അഫ്‌സാനയെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പ്രകോപനം ഇല്ലാതെ അഫ്‌സാന പറയുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. തന്റെ പേരിലുള്ള കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് അഫ്‌സാന പറഞ്ഞത്. പൊലീസ് ക്രൂരമായി മര്‍ദിച്ചതായും അവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവ കളവാണെന്ന് പറഞ്ഞ് പൊലീസ് രംഗത്തെത്തിയത്.
'ഭര്‍ത്താവിനെ കൊല്ലാന്‍ മാത്രം ക്രൂരയല്ല ഞാന്‍. എനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. ജീവനുതുല്യം സ്‌നേഹിച്ച ഭര്‍ത്താവിനെ കൊന്നു എന്ന് പറയാന്‍ ആവശ്യപ്പെട്ടത് പൊലീസാണ്. കുഴി ഞാനല്ല കാണിച്ച് കൊടുത്തത്. അവരാണ് അവിടെ കുഴിച്ചത്. ഒരു സ്ഥലവും ഞാന്‍ കാണിച്ച് കൊടുത്തിട്ടില്ല. പൊലീസിന്റെ പുറകില്‍ നില്‍ക്കുക മാത്രമാണ് ചെയ്തത്.
എനിക്ക് ഇങ്ങനെയൊരു കൃത്യം ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ല. ഏറ്റവും തലപ്പത്തിരിക്കുന്ന ഡിവൈഎസ്പിയാണ് എന്നെ മര്‍ദിച്ചത്, പിന്നെ ഫിറോസ് എന്ന് പേരുള്ള വ്യക്തിയും. മറ്റുള്ളവരുടെ പേരറിയില്ല, കണ്ടാലറിയാം. യൂണിഫോം ഇട്ടവരും ഇടാത്തവരും എന്നെ മര്‍ദിച്ചു. കൈ ചുരുട്ടിയാണ് അവര്‍ അടിച്ചത്. ഒരു ആണിനെ പോലും ഇങ്ങനെ ഉപദ്രവിക്കില്ല. എനിക്ക് എന്റെ കുടുംബമാണ് വലുത്. അവരെ പ്രതികളാക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി.' അഫ്‌സാന പറഞ്ഞത് ഇങ്ങനെയാണ്.
https://www.facebook.com/Malayalivartha





















