നൗഷാദ് തിരോധാന കേസ്... ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് നൗഷാദ് അടൂര്‍ പോലീസില്‍ പരാതി നല്കി

ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് കാട്ടി അഫ്‌സാനയുടെ ഭര്‍ത്താവ് നൗഷാദ് അടൂര്‍ പോലീസില്‍ പരാതി നല്കി. ചൊവ്വാഴ്ച്ച വൈകിട്ടാണ് നൗഷാദ്അടൂര്‍ സി.ഐയ്ക്ക് പരാതി നല്കിയത്. ജൂലായ് 26 നാണ് നാഷാദിനെ കൊന്ന് കുഴിച്ച് മൂടിയെന്ന് അഫ്‌സാന കൂടല്‍ പൊലീസിന് മൊഴി നല്കിയിരുന്നു.ഇതിന് ശേഷമാണ് ഇയാളെ പൊലീസ് കണ്ടെത്തുന്നത്.
പരുത്തിപ്പാറ കുഞ്ഞുമോന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ 2021 നവംബര്‍ അഞ്ചിന് തന്നെ ഭാര്യ അഫ്‌സാന , സുഹ്യത്തായ ഷെഫീക്കും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് കാട്ടിയാണ് നൗഷാദ് പരാതി നല്കിയത്. അഫ്‌സാന മക്കളെ ഉപദ്രവിക്കുന്നത് നൗഷാദ് ചോദ്യം ചെയ്തിരുന്നു.
ഇതോടെ അഫ്‌സാന കുട്ടികളേയും കൊണ്ട് പുറത്തേക്ക് പോകുകയും കുറച്ച് കഴിഞ്ഞ് മറ്റ് രണ്ട് പേരുമായി വന്ന് ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ക്രൂരമായി മര്‍ദനമേറ്റ് അബോധാവസ്ഥയിലായ നൗഷാദ് മരിച്ചെന്ന് കരുതി ഇവര്‍ തിരികെ പോകുകയായിരുന്നു. തുടര്‍ന്ന് ബോധം ലഭിതോടെ ഭയം കാരണം ആരോടും പറയാതെ തൊടുപുഴയില്‍ പോയി ജോലി നോക്കുകയായിരുന്നുവെന്നാണ് നൗഷാദ് പരാതിയില്‍ വ്യക്തമാക്കുന്നത്. പരാതിയില്‍ അന്വേഷിച്ച് നടപടി എടുക്കുമെന്ന് അടൂര്‍ പൊലീസ് പറഞ്ഞു.
അതേസമയം നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട അഫ്‌സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പൊലീസ്. അഫ്‌സാനയെ മര്‍ദ്ദിച്ചുവെന്ന ആരോപണം കളവാണെന്ന് പൊലീസ് അറിയിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പൊലീസ് മര്‍ദ്ദിച്ചെന്ന് പറഞ്ഞ് മുഖത്തടക്കം അഫ്‌സാന കാണിച്ച പാടുകള്‍ വ്യാജമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇത് തെളിയിക്കുന്ന ദൃശ്യം വകുപ്പ് തല അന്വേഷണത്തിനായി കൂടല്‍ പൊലീസ് സമര്‍പ്പിച്ചു.
https://www.facebook.com/Malayalivartha





















