ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍....

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.... ശിവശങ്കറിന്റെ അപേക്ഷയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത് . എന്നാല്‍ എം. ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി സുപ്രീംകോടതിയില്‍.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ശിവശങ്കറുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇ.ഡി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
ശിവശങ്കര്‍ ഉന്നതസ്വാധീനമുളള വ്യക്തിയാണെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ വേണമെന്ന ശിവശങ്കറുടെ ആവശ്യത്തില്‍ നിലപാട് അറിയിക്കാനായി ജൂലായ് 19ന് കോടതി ഇ.ഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ശിവശങ്കറുടെ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറെ ഇ.ഡി. അറസ്റ്റ് ചെയ്തത് ഫെബ്രുവരി 14നാണ് .
https://www.facebook.com/Malayalivartha





















