കോളജിനു മുന്നില്‍ ബൈക്ക് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ച അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്...

കോളജിനു മുന്നില്‍ ബൈക്ക് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ച അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്... ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയില്‍ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
ജൂലൈ 26നാണു നിര്‍മല കോളജിനു മുന്നില്‍ ആന്‍സന്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറി കോളജ് വിദ്യാര്‍ഥിനി ആര്‍.നമിത മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ആന്‍സന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
തലയ്ക്കും കാലിനും ഉണ്ടായ പരുക്ക് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതോടെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പൊലീസ് ആന്‍സനെ പകല്‍ അപകട സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയില്ല.
സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം മൂവാറ്റുപുഴ നിര്‍മല കോളജില്‍ എത്തി പ്രിന്‍സിപ്പല്‍ ഡോ. കെ.വി.തോമസില്‍ നിന്നും ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികളില്‍ നിന്നും നമിതയെ ആശുപത്രിയില്‍ എത്തിച്ചവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മറ്റൊരു വിദ്യാര്‍ഥിനി അനുശ്രീ രാജും ആശുപത്രി വിട്ട് വീട്ടിലേക്ക് പോയി.
"
https://www.facebook.com/Malayalivartha





















