ബൈക്ക് ബസുമായി കൂട്ടിയിടിച്ചു തീപിടിച്ചു.... ബൈക്ക് യാത്രക്കാരനായ പൊലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം

ബൈക്ക് ബസുമായി കൂട്ടിയിടിച്ചു തീപിടിച്ചു.... ബൈക്ക് യാത്രക്കാരനായ പൊലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം
ബൈക്ക് ബസുമായി കൂട്ടിയിടിച്ചു തീപിടിച്ച്, ബൈക്ക് യാത്രക്കാരനായ പൊലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ് തീപിടിച്ചു കത്തിനശിച്ചു. ബസ് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തിങ്കളാഴ്ച രാത്രി കമ്പം-തേനി റോഡില്‍ ഉത്തമപാളയത്തിനു സമീപമാണ് അപകടമുണ്ടായത്. ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണന്‍ (40) ആണ് മരിച്ചത്.
ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കില്‍ മടങ്ങുമ്പോള്‍ കമ്പത്തുനിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തിയാണു തീയണച്ചത്.
"
https://www.facebook.com/Malayalivartha





















