അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സംസ്‌കാരം ഇന്ന്.... ചടങ്ങുകള്‍ ഇന്ന് രാവിലെ പത്തരയോടെ വക്കത്തെ വീട്ടുവളപ്പില്‍...

അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സംസ്‌കാരം ഇന്ന്. രാവിലെ 10.30ന് ആറ്റിങ്ങല്‍ വക്കത്തെ കുടുംബ വീട്ടുവളപ്പിലാണ് സംസ്‌കാരം.
ഇന്നലെ തിരുവനന്തപുരം ഡിസിസി ഓഫീസിലും തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തും നടന്ന പൊതുദര്‍ശനത്തിനു ശേഷം ഭൗതികദേഹം വക്കം പുരുഷോത്തമന്‍ അഞ്ചുവട്ടം നിയമസഭയില്‍ പ്രതിനിധീകരിച്ച ആറ്റിങ്ങലില്‍ എത്തിച്ചു. ആറ്റിങ്ങല്‍ കച്ചേരിനടയിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വക്കത്തെ കുടുംബവീട്ടിലെത്തിച്ചു.
മുന്‍ മന്ത്രിയും മുന്‍ ഗവര്‍ണറും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ (95) തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്നിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്. അച്യുതമേനോന്‍, ഇ കെ നായനാര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നിട്ടുണ്ട്.
കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ടു ഡല്‍ഹിയില്‍ ഇന്നു നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം, വക്കത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് മൂന്നിലേക്കു മാറ്റി. കെപിസിസി 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha





















