വി.എസിന് അയോഗ്യതയില്ല, ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകില്ല: കാനം രാജേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന് പിന്തുണയുമായി സി.പി.ഐ രംഗത്ത്. എല്‍ഡിഎഫിനെ നയിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അയോഗ്യതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്‍പുള്ള കേരള യാത്രയുടെ ക്യാപ്റ്റനായി സിപിഎം പിണറായി വിജയനെ നിയോഗിച്ചതിനു പിന്നാലെയാണ് സിപിഐയുടെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വി.എസ് മികച്ച രീതിയിലാണ് നയിച്ചതെന്നും കാനം പറഞ്ഞു. ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കം എല്‍ഡിഎഫില്‍ ഇല്ല. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വി.എസ് നല്ല രീതിയില്‍ എല്‍ഡിഎഫിനെ നയിച്ചുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി.പി.എം നെ കുഴപ്പിക്കുന്നതാണ് സി.പി.ഐ യുടെ ഈ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























