എങ്ങനെയും വിഷം കഴിപ്പിക്കും...പച്ചക്കറി വിഷം കളയുന്ന വെജിറ്റബിള്‍ വാഷിനെതിരെ കീടനാശിനി കമ്പനികള്‍ നിയമനടപടിക്ക്

പച്ചക്കറികളിലെ കീടനാശിനിക്ക് വിഷാംശം മാറ്റുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയ വിദ്യയ്‌ക്കെതിരെ ഇന്ത്യന്‍ കീടനാശിനിക്കമ്പനികളുടെ കൂട്ടായ്മയായ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ രംഗത്തെത്തി. അവര്‍ വൈസ് ചാന്‍സലര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന കീടനാശിനി വിഷാംശത്തിന്റെ തോത് മനസിലാക്കി അത് പരമാവധി ഇല്ലാതാക്കാന്‍ സര്‍വകലാശാല കണ്ടെത്തിയ വെജി വാഷിനെതിരെയാണ് ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ രംഗത്ത് വന്നിട്ടുള്ളത്. നിരോധിക്കപ്പെട്ടവ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ പച്ചക്കറി കര്‍ഷകര്‍ക്ക്് വില്‍ക്കുന്നതും പോരാഞ്ഞിട്ട് പച്ചക്കറികള്‍ വൃത്തിയാക്കി ഉപയോഗിക്കുന്നതിനു പോലും വിലക്ക് കല്പിക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ കീടനാശിനി കമ്പനികള്‍ ചെയ്യുന്നത്.
വെജി വാഷ് ഭക്ഷ്യോല്പന്നമാണെന്നും അതുണ്ടാക്കി വിതരണം ചെയ്യാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ലൈസന്‍സ് വേണമെന്നും വെജി വാഷിന് അതില്ലെന്നുമാണ് അവരുടെ വാദം. അതിനാല്‍ ഈ സാങ്കേതിക വിദ്യ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വെജി വാഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ സുരക്ഷാ കമ്മീഷണറും ഫെഡറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സര്‍വകലാശാലയുടെ പിഎച്ച്ഡി, എം എസ്സ്ി ഗവേഷണ പദ്ധതികളിലൂടെ വികസിപ്പിച്ചെടുത്തതാണ് വെജി വാഷിലെ സാങ്കേതിക വിദ്യ. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന കീടനാശിനി വിഷം ഏതൊക്കെയാണെന്ന് പരിശോധനയിലൂടെ തിരിച്ചറിഞ്ഞ്, അവയെ വിഘടിപ്പിച്ചു കളയാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് വെജി വാഷ് ഉണ്ടാക്കുന്നത്. വെജി വാഷ് ചേര്‍ത്ത വെള്ളത്തില്‍ നിശ്ചിത സമയം മുക്കി വെയ്ക്കുകയും നന്നായി കഴുകിയെടുക്കുകയും ചെയ്താല്‍ വിഷാംശം ഇല്ലാതാക്കാനാവും. ഈ സാങ്കേതിക വിദ്യ തങ്ങളെ സമീപിച്ചവര്‍ക്ക് സര്‍വകലാശാല നല്‍കിയിട്ടുണ്ട്. വെജി വാഷ് ഉണ്ടാക്കി വില്‍ക്കാന്‍ ആവശ്യമായ പരിശീലനവും അവര്‍ക്ക് സര്‍വകലാശാല നല്‍കി. കേരളത്തില്‍ ധാരാളം കമ്പനികള്‍ ഈ വിദ്യ കരാറടിസ്ഥാനത്തില്‍ സ്വീകരിച്ച് ലായനിയുണ്ടാക്കി വില്‍ക്കുകയും ചെയ്യുന്നു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.
പച്ചക്കറികളിലെ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോഴേ അതിനെതിരെ പ്രതികരിച്ചു തുടങ്ങിയ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വെജി വാഷിന്റെ വില്പനയ്ക്ക് എതിരെയും രംഗത്തു വന്നു. ഉല്പന്നത്തിന്റെ വിപണനം ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പദ്ധതിയുടെ ബൗദ്ധിക സ്വത്തവകാശം സര്‍വകലാശാലയ്ക്കായതിനാല്‍ അവര്‍ അതിന് വഴങ്ങിയില്ല. പച്ചക്കറിയും പഴങ്ങളും കഴുകാനുപയോഗിക്കുന്ന ലായനി എങ്ങനെ ഭക്ഷ്യ വസ്തുവാകുമെന്ന് സര്‍വകലാശാലയ്ക്കും ഭക്ഷ്യ സുരക്ഷാ വകുപ്പിനും എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എങ്കില്‍പിന്നെ അവ കഴുകാനുപയോഗിക്കുന്ന സ്‌ക്രബറുകളും മറ്റും അങ്ങനെയാകണമല്ലോ ജനങ്ങളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തി എടുത്ത തീരുമാനത്തില്‍ കീടനാശിനികമ്പനികള്‍ അസ്വസ്ഥമാകുന്നതിന്റെ രഹസ്യവും അജ്ഞാതം. മാരക രോഗികളായി ആളുകള്‍ ചികിത്സ തേടി എത്തുമ്പോള്‍ തുടങ്ങുകയല്ലേ മരുന്നുകമ്പനികളുടെ ബിസിനസ് അത്ര തന്നെ. ഇതിനെക്കുറിച്ചാണ് ഇന്നസെന്റ് പാര്‍ലമെന്റില്‍ പറഞ്ഞത്. എല്ലാം ഒരു ബിസിനസ് സൈക്കിള്‍. രോഗികളായി നരക ജീവിതം നയിക്കാന്‍ കുറെ ജീവിതങ്ങളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha