കൊല്ലം ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് മൃഗസംരക്ഷണവകുപ്പിന്റെ കന്നുകാലിവളര്‍ത്തല്‍ പരിശീലനം

ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് മൃഗസംരക്ഷണവകുപ്പിന്റെ കന്നുകാലിവളര്‍ത്തല്‍ പരിശീലനപരിപാടി. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന തടവുകാര്‍ക്ക് സ്വന്തമായി ഒരു തൊഴില്‍ എന്ന സങ്കല്‍പത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്.
288 അന്തേവാസികളുള്ള ജില്ലാ ജയിലിലെ 60 തടവുകാര്‍ക്കാണു മൃഗസംരക്ഷണ വകുപ്പ് പരിശീലനം നല്‍കുന്നത്. മൂന്നു ദിവസം നീളുന്ന പരിശീനത്തില്‍ കാലി വളര്‍ത്തലിലും മുട്ടഇറച്ചി കോഴി, കാടമുയല്‍ വളര്‍ത്തലിലും ക്ലാസുകള്‍ നല്‍കും. മണ്ണിലെയും മട്ടുപ്പാവിലെയും പച്ചക്കറി കൃഷിയില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരാണു ക്ലാസെടുക്കുന്നത്. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കു സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മൂന്നു ദിവസം നീളുന്ന പരിശീലനം ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു.
തടവുകാരില്‍ അഞ്ചു പേര്‍ ഒഴികെയുള്ളവര്‍ സ്വന്തമായി കൃഷി ചെയ്യുന്നവരാണ്. കൂട്ടത്തില്‍ ഒരാള്‍ക്കു വീട്ടില്‍ 20 പശുക്കളുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്ന തടവുകാര്‍ക്കു മൃഗസംരംക്ഷണ സംരംഭങ്ങള്‍ തുടങ്ങാന്‍ വകുപ്പു സാങ്കേതിക സഹായം നല്‍കുമെന്നു പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഡോ.ഷൈന്‍കുമാര്‍ പറഞ്ഞു. പരിശീലനപരിപാടി നാളെ സമാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha