സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു....ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗാള്‍വടക്കന്‍ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അടുത്ത 23 ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ വടക്കന്‍ ഒഡീഷവടക്കന്‍ ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .അതേസമയം തിരുവനന്തപുരത്ത് ഇന്ന് വെളുപ്പിന് നേരിയ തോതില്‍ മഴ പെയ്തു.
https://www.facebook.com/Malayalivartha


























