കാര്യങ്ങൾ ചൂണ്ടി കാട്ടുമ്പോൾ അവർക്ക് നേരെ പിന്നെ അക്രമം...ഇതാണ് സി പി എം നയം...മാധ്യമങ്ങൾക്ക് മുൻപിൽ വീണ്ടും ഉത്തരം മുട്ടി മുഹമ്മദ് റിയാസ്...മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്... വീണ്ടും ഉത്തരമില്ലാതെ റിയാസ്...

കാര്യങ്ങൾ ചൂണ്ടി കാട്ടുമ്പോൾ അവർക്ക് നേരെ പിന്നെ അക്രമം അഴിച്ചു വിടാനുള്ള തന്ത്രങ്ങൾ ആണ് സി പി എം പയറ്റി കൊണ്ട് ഇരിക്കുന്നത് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണല്ലോ മാത്യു കുഴൽ നടൻ. പണ്ടും സഭയിൽ മിണ്ടാതെ വാ മൂടി കെട്ടിയിരിക്കുന്ന മുക്യമന്ത്രിയെ വരെ ചൊടിപ്പിക്കാൻ കുഴൽ നാടനെ കൊണ്ട് സാധിച്ചിട്ടുണ്ട്. സതീശൻ ആടാനാകുന്ന പ്രതിപക്ഷം സഭയിൽ ഇത് ഉന്നയിക്കുന്നതിന് പരിമിതിയുണ്ടെന്ന് പറഞ്ഞ് കൈയൊഴിഞ്ഞപ്പോൾ . അന്ന് കുഴൽ നടൻ മാത്രമാണ് വീണക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വരുന്നത്. അതോണ്ട് തന്നെ ഇപ്പോൾ എന്തായി മാത്യു കുഴല്നാടന് അവരുടെ നോട്ടപ്പുള്ളിയായി . അവസാന തുണ്ടു ഭൂമി വരെ തോണ്ടാൻ വേണ്ടി കൊതിയോടെ നടക്കുകയാണ് പാര്ട്ടി. അങ്ങനെയാണ് വകുപ്പുകൾക്ക് മുകളിൽ നിന്നുള്ള ഓർഡർ. പക്ഷെ യുദ്ധമെങ്കിൽ യുദ്ധം രണ്ടും കല്പിച്ചു തന്നെയാണ് മാത്യു . ഇനി മുൻപോട്ട് വച്ച കാൽ പിന്നോട്ടില്ലെന്ന് പറഞ്ഞു കൊണ്ട് കുഴൽ നാടൻ .
ഇവിടെ ഭാര്യയുടെ കമ്പനിയുമായി ബന്ധപ്പെട്ട ഉയർന്ന ചോദ്യത്തിന് എല്ലാം പാര്ട്ടി പറയും പാര്ട്ടി സെക്രട്ടറി പറയും എന്നും പറഞ്ഞു കൊണ്ട് മാധ്യമങ്ങളോട് കൊഞ്ഞനം കുത്തുന്ന റിയാസിന്റെ നിലപാടുകളേക്കാൾ അന്തസ്സുണ്ട് മാത്യു കുഴൽനാടന്റെ വാക്കുകൾക്ക്. ഇന്നും മാധ്യമങ്ങളുടെ മുൻപിൽ പെട്ടപ്പോൾ മാത്യു കുഴൽ നാടനെ വിറപ്പിക്കാനേ റിയാസിന് നേരമുള്ളൂ . അല്ലാതെ ഉത്തരമില്ല.സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട മാത്യു കുഴല്‍നാടന്‍റെ പുതിയ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നു. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളും. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം.
പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. സുതാര്യമാണ് ഇവയെല്ലാം. തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിൽ. ഇവർ മരുന്ന് കഴിക്കുന്നതാണ് നല്ലത്. ആരോപങ്ങളിൽ മിണ്ടിയാലും മിണ്ടിയില്ലേലും വാർത്തയാക്കുകയാണെന്നും മന്ത്രി അറിയിച്ചിരിക്കുകയാണ് .പണി പാലുംവെള്ളത്തില്‍ കൊടുക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ വഴിയേ പോയ വയ്യാവേലി വലിച്ച് തലേവെച്ചാലെന്തായിരിക്കും അവസ്ഥ? അതാണിപ്പോ വീണവിജയന്റെയും അച്ഛന്‍ പിണറായി വിജയന്റെയും അവസ്ഥ.
എന്തൊക്കെ ന്യായീകരണം നടത്തിയാലും മാസപ്പടി വിവാദത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യമായ സ്ഥിതിക്ക് മിണ്ടാതിരുന്നു കൂടേ. കുറേ കഴിയുമ്പോ എല്ലാം ആറിത്തണുത്തേനേ. ഏതോ അവതാരം പറഞ്ഞുകൊടുത്ത ഉപദേശം കേട്ട് മാത്യുകുഴല്‍നാടന്റെ അവസ്ഥിവാരം തോണ്ടാനിറങ്ങിയിട്ടിപ്പോ കുഴൽ നാടനാണെങ്കിൽ ഇപ്പോൾ തകർക്കുകയാണ്. സ്‌കൂളില്‍ പിള്ളേര് തമ്മില്‍ കളിക്കുമ്പോള്‍ ഒരാള് പരാജയപ്പെടും. നാണക്കേട് മറയ്ക്കാനായി അവന്‍ ജയിച്ചവനെ കൊഞ്ഞനം കുത്തും അല്ലെങ്കില്‍ കല്ലോ, മണ്ണോ, ചെളിയോ വാരി എറിയും. ഇതേ പരിപാടിയാണ് സി.പി.എമ്മും പിണറായി വിജയനും കുഴല്‍നാടനോട് കാണിക്കുന്നത്. വീണാ വിജയനെതിരെ ആദായനികുതി വകുപ്പ് കണ്ടെത്തിയ അതീവ ഗുരുതരമായ കാര്യം കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ചതാണ് സി.പി.എമ്മിനെയും സി.എമ്മിനെയും ചൊടിപ്പിച്ചത്. അതുകൊണ്ട് തങ്ങള്‍ക്കെതിരെ ഒരു ശബ്ദവും പ്രത്യേകിച്ച് കോണ്‍ഗ്രസുകാരുടെ ശബ്ദം ഉയരരുത് എന്ന താക്കീത് കൂടി നല്‍കാനാണ് കുഴല്‍നാടനെതിരായ ആരോപണം ഇപ്പോള്‍ പുറത്തുവിട്ടത്. കുഴല്‍നാടന് പങ്കാളിത്തമുള്ള കമ്പനി വാങ്ങിയ ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും കാര്യങ്ങള്‍ സര്‍ക്കാരിന് നേരത്തെ അറിയാവുന്നതാണെന്ന് വ്യക്തമാണ്. അതിപ്പോള്‍ പുറത്തുവിട്ടത് ഇനി വീണയ്‌ക്കെതിരെ ശബ്ദിക്കരുത് എന്ന ഭീഷണി കൂടിയാണ്.
എന്നാല്‍ പിണറായി വിജയന്റെ മയക്കുവെടികൊണ്ടൊന്നും താന്‍ പേടിക്കില്ലെന്ന് കുഴല്‍നാടന്‍ നയം വ്യക്തമാക്കി.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണഗോപാലും കെ.മുരളീധരനും അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തി. കോണ്‍ഗ്രസിലെ മറ്റ് പല നേതാക്കള്‍ക്കും കുഴല്‍നാടന്‍ ഷൈന്‍ ചെയ്യുന്നത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല, പ്രത്യേകിച്ച് പരസ്പരസഹായസഹകരണസംഘം പോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്.തനിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ രേഖകള്‍ ആർക്കു മുൻപിലും കാണിക്കാൻ എവിടെ വേണമെങ്കിലും കാണിക്കാമെന്ന് കുഴൽ നടൻ വെല്ലുവിളിച്ചു കൊണ്ട് ഇവിടെ തന്നെയുണ്ട്. എവിടെയും ഓഡിയോളിക്കാതെ . പൂർവാധികം ശക്തിയോടെ പുറത്തുണ്ട് . പലതും കുഴല്‍നാടന്‍ അടിച്ചുവിട്ടതോടെ സി.പി.എം കൂടുതല്‍ പ്രതിസന്ധിയിലായി. കാരണം ആരോപണം വന്നപ്പോഴേ മറുപടി പറയാനും രേഖകള്‍ പരിശോധിക്കാന്‍ തരാമെന്നും സി.പി.എമ്മിനോട് പറഞ്ഞതോടെ, തന്റെ കൈകള്‍ ശുദ്ധമാണെന്ന് ജനങ്ങളെ ഒരുവിധം ബോധ്യപ്പെടുത്താനായി. എന്നാല്‍ മകള്‍ക്കെതിരായ ആരോപണം ഉയര്‍ന്നിട്ട് പത്ത് ദിവസത്തോളം ആകുമ്പോഴും മുഖ്യമന്ത്രിയുടെ വായില്‍ നാക്കുണ്ടോ എന്ന് അറിയാത്ത അവസ്ഥയിലാണ്. വീണയുടെ ഭര്‍ത്താവായ മന്ത്രി മുഹമ്മദ് റിയാസാകട്ടെ എല്ലാം സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് കൈകഴുകി.
സ്വന്തം ഭാര്യയ്‌ക്കെതിരായ കാര്യത്തിന് പോലും വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്ത മന്ത്രി പൊതുപ്രവര്‍ത്തകനെന്ന നിലയിലുള്ള മിനിമം ഉത്തരവാദിത്തമെങ്കിലും കാണിക്കണ്ടേ?മന്ത്രി പോലും ഭാര്യയുടെ കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ തുടക്കംമുതലേ ശ്രമിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നത് എന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കുഴല്‍നാടനെ പോലുള്ളവരുടെ വായ മൂടിക്കെട്ടാനാണ് സി.പി.എമ്മും സി.എമ്മും ശ്രമിക്കുന്നത്. വീണ സി.പി.എം പ്രവര്‍ത്തകയല്ല, പാര്‍ട്ടി അംഗമല്ല, നേതാവല്ല എന്നിട്ടും വീണയെ പിന്തുണച്ച് ഇ.പി ജയരാജന്‍ മുതല്‍ എം.എ ബേബി വരെയുള്ള പിണറായി ക്യാമ്പിലില്ലാത്ത നേതാക്കള്‍ എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















