Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളത്തിന് വളരെ ആശ്വാസകരമായ ഒരു വാർത്ത..ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കൊല്ലം തുറമുഖത്ത് ഇന്ധന സംഭരണ-വിതരണ കേന്ദ്രത്തിന് ആലോചന..ഓയിൽ ഇന്ത്യയുടെ ഇന്ധന പര്യവേക്ഷണം ആറുമാസത്തിനകം കൊല്ലം തീരത്ത്.. കേരളം മറ്റൊരു ഗൾഫ് ആകും ?

20 AUGUST 2023 04:52 PM IST
മലയാളി വാര്‍ത്ത

ഇന്ധന വില നാൾക്കു നാൾ വർധിച്ചു കൊണ്ടേ ഇരിക്കുകയാണ് . ഇതിനിടയിൽ കേരളത്തിന് വളരെ ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിന് എന്ന് പറഞ്ഞാൽ അധികം വൈകാതെ കൊല്ലത്ത് മാത്രം പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരും..ഇത് തീർച്ചയായും സമീപ ജില്ലക്കാർക്കും ആശ്വാസമാണ്

 
ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കൊല്ലം തുറമുഖത്ത് ഇന്ധന സംഭരണ-വിതരണ കേന്ദ്രത്തിന് ആലോചനയിടുന്നുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ലോറിവാടക ഒഴിവാകുമെന്നതിനാലാണ് താരതമ്യേന കുറഞ്ഞ വിലയ്ക്ക് കൊല്ലത്ത് ഇന്ധനം ലഭ്യമാകുക.

ഇതോടൊപ്പം മറ്റൊരു പദ്ധതികൂടി നിലവിലുണ്ട് .ഓയിൽ ഇന്ത്യയുടെ ഇന്ധന പര്യവേക്ഷണം ആറുമാസത്തിനകം കൊല്ലം തീരത്ത് ആരംഭിക്കും. എണ്ണ പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമിക്കുന്നതിനുള്ള ടെണ്ടർ സ്വീകരിക്കുന്ന കാലാവധി അവസാനിച്ചു. ഇതിനൊപ്പം കിണർ നിർമിക്കുന്നതിനും അതിനുശേഷമുള്ള ഇന്ധനപര്യവേക്ഷണത്തിനുമായി കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ സേവനങ്ങളുടെ ടെണ്ടർ നടപടികളും അവസാനഘട്ടത്തിലാണ്.

നിലവിൽ കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിലാണ് ജില്ലയിലെ പമ്പുകളിൽ ഇന്ധനമെത്തിക്കുന്നത്. പകരം കൊച്ചിയിൽ നിന്നു കപ്പലിൽ കൊല്ലം തുറമുഖത്ത് ഇന്ധനം എത്തിച്ച ശേഷം പമ്പുകൾക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതോടെ കൊല്ലം- കൊച്ചി പാതയിൽ ടാങ്കർ ലോറികളുടെ എണ്ണം കുറയും. അപകടങ്ങളിലും അന്തരീക്ഷ മലിനീകരണത്തിലും കുറവുണ്ടാകും. നിരന്തരം കപ്പലുകൾ എത്തുമ്പോൾ കൊല്ലം പോർട്ടും സജീവമാകും.പദ്ധതിയുടെ രൂപരേഖ മാരിടൈം ബോർഡ് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇന്ധന സംഭരണ ടാങ്ക് സ്ഥാപിക്കാൻ തുറമുഖത്തോടു ചേ‌ർന്നുള്ള നിശ്ചിത സ്ഥലം വിട്ടുനൽകാനാണ് ആലോചന.

പരിസര മലിനീകരണവും അപകടങ്ങളും ഇല്ലാത്ത വിധത്തിലായിരിക്കും ഇന്ധന സംഭരണ- വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനം.കപ്പലുകൾക്കും ഇന്ധനമാകുംസംഭരണ കേന്ദ്രം വരുന്നതോടെ കൊല്ലം തുറമുഖം കപ്പലുകളിൽ ഇന്ധനം നിറയ്ക്കുന്ന സ്ഥിരം ബങ്കറിംഗ് കേന്ദ്രമാകാനും സാദ്ധ്യതയുണ്ട്. നിലവിൽ കൊല്ലത്ത് ഇന്ധനം നിറയ്ക്കാൻ എത്തുന്ന ടഗുകൾക്ക് കൊച്ചിയിൽ നിന്ന് ട്രക്കിലാണ് ഇന്ധനം എത്തിക്കുന്നത്.

ഓരോ തവണ ചെറുകപ്പലുകൾ എത്തുമ്പോഴും ഇന്ധനത്തിനായി കൊച്ചിയിലേക്ക് പോകേണ്ടി വരും. സ്ഥിരം ബങ്കറിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ ഇത് ഒഴിവാക്കാനാകും. വിദേശയാനങ്ങൾ ബങ്കറിംഗിനെത്തുമ്പോൾ വിവിധയിനങ്ങളിലായി കുറഞ്ഞത് ഒന്നരല ലക്ഷം രൂപയെങ്കിലും തുറമുഖത്തിനു ലഭിക്കും. വിദേശ യാനങ്ങളെത്തിയാൽ വരുമാനം മൂന്ന് ലക്ഷം കടക്കും.

അതേസമയം പര്യവേക്ഷണ കിണർ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം ഓയിൽ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്. 80 മീറ്റര്‍ ആഴത്തില്‍ കടലിന്റെ അടിത്തട്ടുള്ള ഭാഗത്ത് നിന്ന് ഏകദേശം 6000 മീറ്റര്‍ വരെ ആഴത്തിലാണ് പര്യവേക്ഷണ കിണര്‍ നിര്‍മ്മിക്കുന്നത്. കിണര്‍ നിർമിക്കുന്ന ചുമതല കരാർ കമ്പനിക്കായിരിക്കും. എന്നാൽ എല്ലാ നടപടികളും ഓയില്‍ ഇന്ത്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും നടക്കുക.

ആറു മാസത്തിനുള്ളിൽ എണ്ണ പര്യവേക്ഷണം ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. അതിനുള്ളിൽ പര്യവേക്ഷണ കിണർ നിർമാണം പൂർത്തിയാക്കി. പര്യവേക്ഷണം ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിച്ച് എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സമയപരിധിക്കുള്ളിൽ തീർന്നില്ലെങ്കിൽ നാലു മാസം കൂടി പര്യവേക്ഷണം നീണ്ടുപോയേക്കാം.

 

ഇന്ധന പര്യവേക്ഷണത്തിനുള്ള സാമഗ്രികള്‍ കൊല്ലം പോര്‍ട്ടില്‍ സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡ്രില്ലിംഗ് പൈപ്പുകള്‍ സംഭരിക്കാന്‍ കൂറ്റന്‍ യാര്‍ഡ് സ്ഥാപിക്കുന്ന നടപടി ഉടൻ ആരംഭിക്കും. ആയിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പ്ലാന്‍റായിരിക്കും സ്ഥാപിക്കുക. പര്യവേക്ഷണ കപ്പലിനും അതിന് ചുറ്റും സുരക്ഷ തീര്‍ക്കുന്ന ചെറുകപ്പലുകള്‍ക്കോ ടഗുകള്‍ക്കോ ഇന്ധനം നിറയ്ക്കാന്‍ കൂറ്റന്‍ ടാങ്കും പോർട്ടിൽ സ്ഥാപിക്കും.

കൂടാതെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമുള്ള താൽക്കാലിക ഓഫീസും കൊല്ലം പോർട്ടിൽ സജ്ജീകരിക്കും. ഇവിടെ ഉദ്യോഗസ്ഥർക്കും യോഗം ചേരാനുള്ള സൌകര്യവും കംപ്യൂട്ടർ, ഇന്‍റർനെറ്റ് സേവനങ്ങളും ലഭ്യമാക്കും. പര്യവേക്ഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സംവിധാനം നിലവിൽ വരും.

പര്യവേക്ഷണത്തിൽ ഇന്ധനസാന്നിദ്ധ്യം കണ്ടെത്താനായാൽ, അത് ഖനനം ചെയ്യുന്നതിനുള്ള നടപടികൾ വളരെ വേഗത്തിൽ ആരംഭിക്കും. കൊല്ലം തീരത്ത് ഇന്ധനസാനിദ്ധ്യം കണ്ടെത്തിയാൽ, സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതിയിൽ ഗണ്യമായ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends