മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബ വീടിനോട് ചേർന്ന ഭൂമിയിൽ റവന്യൂ വകുപ്പ് സർവേ; പൈങ്ങോട്ടൂർ കടവൂർ വില്ലേജിലെ ആയങ്കരയിലാണ് സർവ്വേ നടന്നത്; തിങ്കളാഴ്ച റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ

മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബ വീടിനോട് ചേർന്ന ഭൂമിയിൽ റവന്യൂ വകുപ്പ് സർവേ . പൈങ്ങോട്ടൂർ കടവൂർ വില്ലേജിലെ ആയങ്കരയിലാണ് സർവ്വേ നടന്നിരിക്കുന്നത്. 4.5 ഏക്കർ ഭൂമി അളന്നത്. ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ളോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ വിജിലൻസിന് നൽകിയ പരാതിയെത്തുടർന്നായിരുന്നു. അനധികൃതമായി നിലം മണ്ണിട്ട് നികത്തിയെന്ന് ആരോപിച്ചായിരുന്നു ആരോപണം ഉന്നയിച്ചത്. വ്യാഴാഴ്ച ഇതിനുള്ള നോട്ടീസ് മാത്യു കുഴൽനാടന് നൽകി.
സ്കെച്ച് തയ്യാറാക്കി തിങ്കളാഴ്ച റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. . താലൂക്ക് സർവേയർ എം.വി. സജീഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരുന്നു കഴിഞ്ഞ ദിവസം രാവിലെ 11ന് സർവേയ്ക്കായി എത്തിയത്. 2.30ന് സർവ്വേ പൂർത്തിയാക്കി മടങ്ങി. പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു.
ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴയിലെ എം.എൽ.എ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു
അതേസമയം ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടന്റെ വിശദീകരണം നൽകിയിരുന്നു. എന്നാൽ ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടുള്ള വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിൽ സിപിഎം. മാത്യു കുഴൽനാടൻ ആദ്യം വ്യക്തമായ വിശദീകരണം നൽകണം. അതിനു ശേഷമേ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ തീരുമാനമുണ്ടാവൂ എന്നാണ് സിപിഎം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. ചിന്നക്കനാലിൽ വസ്തു വാങ്ങിയതിലെ വിശദീകരണം തൃപ്തികരമല്ലെന്നും പാർട്ടി വ്യക്തമാക്കിയിരിക്കുന്നത് .
https://www.facebook.com/Malayalivartha





















