പുതുപ്പള്ളിയിലെ പ്രചാരണ പ്രഹസനം പരിഹാസ്യമാകുന്നു;ജെയ്ക്കും ചാണ്ടി ഉമ്മനും എന്താണീ കാണിച്ച് കൂട്ടുന്നത്,ഇടതും-വലതും ഇറങ്ങിക്കളിക്കുന്നു,വിട്ടുതരില്ലെന്ന് വലത് പിടിച്ചെടുക്കുമെന്ന് ഇടത്,ഇതിനിടയില്‍ വന്‍ കോമഡികളും

പുതുപ്പള്ളിയില്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇടത് വലത് ഷോ. കുട്ടികളെക്കൊണ്ട് ജെയ്ക്കിന്റെ കേമത്തം പറയിക്കുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ ഓടി നടന്ന് മാനറിസം പിടിച്ച് ചാണ്ടി ഉമ്മന്‍. യുവത്വത്തിന്റെ നായകനാണ് ജെയ്‌ക്കെന്ന തള്ള്. അതങ്ങനെയാണെന്ന് നമുക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. വയസ്സ് വെച്ചാണ് യുവത്വം എന്ന് പറഞ്ഞതെങ്കില്‍ ഓക്കെ സമ്മതിക്കുന്നു. നിലപാട് കൊണ്ടാണ് ഈ പരാമര്‍ശമെങ്കില്‍ വട്ടപ്പൂജ്യം. അരമനയിലും എന്‍എസ്എസ് ആസ്ഥാനത്തും പോയി നട്ടെല്ല് വളഞ്ഞ് നില്‍ക്കുന്നതാണോ യുവത്വത്തിന്റെ നായകന്റെ ലക്ഷണം.
പുതുപ്പള്ളിയ്ക്ക് ഒരു യുവനേതാവ് ഉണ്ടാകുന്നത് അഭിമാനം തന്നെയാണ് പക്ഷെ അത് നട്ടെല്ലുള്ള ഒരാളാകണം. പത്ത് വോട്ടിന് നിലപാട് പണയംവെക്കുന്നവരാകരുത്. പ്രചാരണം തുടങ്ങിയത് മുതല്‍ വാ തുറന്നാല്‍ ബ്ലണ്ടര്‍ മാത്രമാണ് ജെയ്ക് അടിക്കുന്നത്. ഇതുവരെ ഒരാള്‍ക്ക് പോലും കിറ്റ് കൊടുക്കാത്ത കോണ്‍ഗ്രസ് വേണോ. അതോ കിറ്റ് കൊടുക്കുന്ന ഇടതുപക്ഷം വേണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന്. ഇങ്ങനെ പറയാന്‍ ലേശം ഉളുപ്പുണ്ടോ ജെയ്‌ക്കെ. നിങ്ങളുടെ ഏഴര വര്‍ഷത്തെ ഭരണം കൊണ്ടും പട്ടിണി ഇല്ലാതാക്കാന്‍ കവിഞ്ഞിട്ടില്ല എന്ന് പറയുന്നത് നിങ്ങളുടെ തോല്‍വി തന്നെയാണ്. പട്ടിണി മാറ്റും എല്ലാവരും തുല്യരാകും എന്നതായിരുന്നല്ലോ എല്‍ഡിഎഫ് പറഞ്ഞ കിനാശ്ശേരി. എന്നാല്‍ ഇപ്പോഴും കിറ്റ് കൊണ്ട് ജീവിക്കേണ്ടി വരുന്ന സമൂഹം ഉണ്ടെന്ന് പറയുന്നത് ഭരണ നേട്ടമല്ല പരാജയമാണ്. ഞങ്ങളെ ജയിപ്പിച്ചാല്‍ കിറ്റ് കൊണ്ടെങ്കിലും ജീവിക്കാമെന്ന് പറയാതെ പറയുന്നു. പാവപ്പെട്ടവന്റെ ആത്മാഭിമാനത്തിന് വിലയിടുന്നു. പിന്നെ കിറ്റ് അത് എകെജി തറവാട് വകയല്ല ജനങ്ങളുടെ കാശാണ്. കടമെടുത്ത് കിറ്റ് കൊടുക്കുന്നു ഈ കടം വീട്ടേണ്ടതും മലയാളികളാണ്. ഇവിടെ നിങ്ങള്‍ക്ക് എന്താണ് റോള്‍. എത്രകാലം നിങ്ങളിനെ കിറ്റ് കൊടുക്കും മലയാളികള്‍ക്ക്. കിറ്റല്ല ജെയ്‌ക്കെ ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് ജോലിയാണ് ആവശ്യം.
പിന്നെ പുതുപ്പള്ളിയുടേയും കണ്ണൂരിന്റെയും വികസനത്തിന്റെ പേരില്‍ അടികൂടുന്ന ജെയ്ക്. പുതുപ്പള്ളി ആയാലും ധര്‍മ്മടം ആയാലും രണ്ടും കേരളത്തിലുള്ളതാണ്. കേരളത്തിന്റെ മൊത്തം വികസനമാണ് ആവശ്യം. അല്ലാതെ മുഖ്യമന്ത്രിമാരുടെ മണ്ഡലത്തിന്റെ വികസനത്തിന്റെ കണക്കല്ല എടുക്കേണ്ടത്. സ്വന്തം ആസ്തിയുടെ കാര്യത്തില്‍ പോലും ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായ ഉത്തരം കൊടുക്കാന്‍ ജെയ്ക്കിന് കഴിഞ്ഞിട്ടില്ല. അതും പോട്ടെ സത്യം അത് ജെയ്ക്കിന്റെ നാവിന്‍ തുമ്പത്ത് നിന്ന് തന്നെ പുറത്ത് വന്നിരുന്നു. കടമെടുത്ത് മുടിഞ്ഞ് വീഴാറായ കേരളത്തില്‍ ആറര ലക്ഷത്തോളം വരുന്ന അതിദരിദ്രരും സാധാരണക്കാരും പാവങ്ങളുമായവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ക്ഷേമപെന്‍ഷനെ തള്ളിക്കോണ്ട് വന്നതാ പറഞ്ഞു വന്നപ്പോള്‍ സ്വന്തം പാര്‍ട്ടിക്കിട്ടുള്ള കുത്തായിപ്പോയി. അതെ കടമെടുത്ത് മുടിഞ്ഞ് വീഴാറായി മലയാളിയുടെ നട്ടെല്ല് ഒടിഞ്ഞു. ഈ വിവരം ജെയ്ക് തന്നെ മുഖ്യമന്ത്രിയെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
ഇനി ചാണ്ടി ഉമ്മനിലേക്ക് വന്നാല്‍ അവിടെയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രഹസനം പൊടി പൊടിക്കുകയാണ്. ഇതുവരെ പുതുപ്പള്ളി മുവുവനായ് ഒന്ന് കമ്ടിട്ടില്ലാത്ത ചാണ്ടി ഉമ്മന്‍ ഇപ്പോള്‍ കാണാന്‍ ഇറങ്ങിയിട്ടുണ്ട്. ഒരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടിരുന്നു ഒരമ്മയോട് ചാണ്ടി ഉമ്മന്‍ ചെന്ന് ചോദിക്കുകയാണ് അമ്മച്ചി ഉമ്മന്‍ ചാണ്ടിയുടെ മകനെ അറിയാമോ എന്ന് മറുപടി ഇല്ലായെന്ന്. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ നന്നായ് അറിയാം പക്ഷെ ചാണ്ടി ഉമ്മനെ അറിയില്ല. പുതുപ്പള്ളിയുടെ വികസനത്തെപ്പറ്റി ചോദിച്ചപ്പോള്‍ ചാണ്ടി ബബ്ബബ്ബ അടിച്ചു പിന്നെ ഇവിടെ കൃഷി ഭവനുണ്ട്,കെഎസ്എഫ്ഇ ഉണ്ട്...ഇതുകേട്ട് മലയാളി കണ്ണുതള്ളി. മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ നിങ്ങള്‍ ജയിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്‌നേഹം കൊണ്ട് മാത്രമാണ്. അല്ലാതെ ചാണ്ടി ഉമ്മന്റെ കഴിവല്ല. ജെയ്ക് ആയാലും ചാണ്ടി ഉമ്മനായാലും യുവത്വത്തിന്റെ നായകന്മാരല്ല, നിലപാടിന്റെ കാര്യത്തില്‍ ഇരുവരും വട്ടപ്പൂജ്യം തന്നെയാണ്. അല്ലായെന്ന് ഇനി അവര്‍ തെളിയിക്കട്ടെ, പുതുപ്പള്ളിക്കാരേക്കൊണ്ട് മാറ്റിപ്പറയിക്കട്ടെ.
https://www.facebook.com/Malayalivartha





















