കള്ളത്തരം ഇല്ലാത്ത മാവേലിക്കാലം അതാണ് ലക്ഷ്യം;മുഖ്യമന്ത്രിയുടെ പുളുവടി കേട്ട് ചിരിച്ച് മലയാളി,മാവേലിയുടെ മക്കള്‍ മാസപ്പടി വാങ്ങാറില്ല,ഉദ്ഘാടനത്തിന് പോയാല്‍ അത് ചെയ്തിട്ട് തിരികെ പോന്നൂടേ പിണറായി,മുഖ്യനെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യാന്‍ ചെന്ന് കേറിക്കൊടുത്ത് വലിയ ബ്ലണ്ടറടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞ് തീര്‍ന്നില്ല സോഷ്യല്‍മീഡിയയില്‍ ട്രോളോട് ട്രോള്‍. മുഖ്യന്‍ പറഞ്ഞ പ്രസ്താവന കേട്ടാല്‍ ആരായാലും ചിരിച്ച് പോകും. കള്ളപ്പറയും എള്ളോളം കള്ളത്തരങ്ങളുമില്ലാത്ത കാലം മഹാബലിയുടെ ആ കാലമാണ് നമ്മുടെ ലക്ഷ്യമെന്ന്. ആരാ ഈ പറയുന്നെ.....ഈ പറഞ്ഞതില്‍ തന്നെ കള്ളം. മുഖ്യന്‍ നന്നാവുമെന്ന ഒരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ലെന്ന് ട്രോള്‍. ഏതായാലും കള്ളന് കഞ്ഞിവെച്ച ടീംസാണ് വന്നിരുന്ന് തള്ളുന്നത്. അങ്ങനെ അത്തച്ചമയ ഘോഷയാത്രയില്‍ തന്നെ മുഖ്യനെ എയറിലാക്കി ഓണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികള്‍.
മുഖ്യന്റെ തള്ളിങ്ങനെ....
വര്‍ത്തമാനകാല സാഹചര്യത്തില്‍ അത്തച്ചമയത്തിന്റെ മതനിരപേക്ഷതയും മാതൃകയും പ്രസക്തമാണ്. തൃപ്പൂണിത്തുറ നല്‍കുന്ന മതസൗഹാര്‍ദത്തിന്റെ തെളിവെളിച്ചം വര്‍ഗീയതയുടെ അന്ധകാരം പടരുന്ന എല്ലാ ദിക്കിലേക്കും പടരേണ്ടതുണ്ട്. വംശവിദ്വേഷത്തിന്റെയും വര്‍ഗീയ കലാപത്തിന്റെയും കലൂഷിത അന്തരീക്ഷത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള സ്‌നേഹ സന്ദേശം പ്രസക്തിയേറിയതാണ്.'' മുഖ്യമന്ത്രി പറഞ്ഞു. എള്ളോളം കള്ളത്തരമില്ലാത്ത കാലം മഹാബലിയുടെ ആ കാലമാണ് ലക്ഷ്യമെന്ന്. ഇതായിരുന്നി ഗീര്‍വാണം.....ഇത് പറയാന്‍ എങ്ങനെ സാധിച്ചോ.
കുടുംബമടക്കം അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ തന്നെ വേണം ഒരു വഴിക്കൂടെ ഈ തള്ള്. മകളുടെ മാസപ്പടി അച്ഛന്റെ കൈതോലപ്പായ മകന്റെ അമ്മായിയച്ഛന്റെ കറക്ക് കമ്പനി തട്ടിപ്പ് മരുമോന്റെ റോഡ് ഫണ്ട് വിഴുങ്ങല്‍ തുടങ്ങി നീളും ലിസ്റ്റ്. എന്നിട്ടും കള്ളത്തരമില്ലാത്ത കാലമാണ് ലക്ഷ്യമെന്ന് പറയണേല്‍ അപാരതൊലിക്കട്ടി വേണം. മാവേലിക്കാലമാണ് ലക്ഷ്യമെന്ന് മുഖ്യന്‍ ധൈര്യമായ് പറയും കാരണം മാവേലി മിത്താണ്. അപ്പോള്‍ പിണറായിക്കാലത്ത് കള്ളത്തരമില്ലാത്ത കാലവും ഒരു മിത്താണ്. അങ്ങനെ നിങ്ങള്‍ സമാധാനിച്ചോളു മലയാളികളെ. മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അണികള്‍ പോലും ചിരിയ്ക്കും പിന്നെ കരയും. ചിരി വരുന്നത് എന്ത് കോമഡിയെന്ന് ഓര്‍ത്തിട്ട് കരച്ചില്‍ ദൈവമേ ഇനി ഇതിനും ക്യാപ്‌സൂള്‍ ഇറക്കണമല്ലോ എന്ന് ഓര്‍ത്തിട്ട്.
അല്ല മുഖ്യാ മാവേലിക്കാലം വരണം എന്ന് പറയുമ്പോള്‍ മാവേലിയുടെ മക്കള്‍ മാസപ്പടി വാങ്ങുന്നവരായിരുന്നോ എന്നാണ് സോഷ്യല്‍മീഡിയയില്‍ ട്രോള്‍. ഇപ്പോഴും നല്ല കാലം ആണ് പക്ഷെ ഭരിക്കുന്നവര്‍ക്ക് മാത്രം. അല്ല മുഖ്യ ഈ നമ്മളില്‍ തൈക്കണ്ടിയില്‍ വീണയും അച്ഛനും വരുമോ. നന്നാകണമെന്ന വലിയ ആഗ്രഹങ്ങളുണ്ട് പക്ഷെ മോനും മോളും മരുമോനും പിന്നെ എന്റെ മനസ്സും അതിന് അനുവദിക്കുന്നില്ല. നമുക്ക് അണികലുടെ കാര്യത്തിലാണ് വിഷമം. അവരിന് ഇതിന് ന്യായീകരണം ഇറക്കി മരിക്കും. ചെല്ലുക ഉദ്ഘാടിക്കുക തിരിച്ച് പോരുക അത് പോരായിരുന്നോ. ചുമ്മാ മുഴുനീള ഡയലോഗ് അടിക്കാന്‍ പോയിരിക്കുന്നു. അണികളെ ക്യാപ്‌സൂള്‍ നിര്‍മ്മാണം തുടങ്ങിക്കോ സമയം അധികമില്ല. കാരണം ന്യായീകരിക്കാന്‍ വിഷയം ഒരുപാട് ഉണ്ടല്ലോ. സത്യം പറഞ്ഞാല്‍ മൂലക്കുരു പോലെയാണ് സഖാക്കള്‍ക്ക് പിണറായിയുടെ ഭരണം. വേദനയുണ്ട് പക്ഷെ നാണക്കേട് കാരണം പുറത്ത് പറയാനും പറ്റാത്ത അവസ്ഥ. തുടങ്ങി സോഷ്യല്‍മീഡിയയില്‍ മുഖ്യന് പൊന്നോണം.
https://www.facebook.com/Malayalivartha





















