മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ വേട്ടയാടുന്നത്;വീണ മോളെ രക്ഷിക്കാനിറങ്ങി ബാലന്‍ മാമന്‍,സിപിഎം തലൈവി ആണോ വീണ വിജയന്‍,ഇങ്ങനെ കിടന്ന് മെഴുകാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ലജ്ജയില്ലെ,പിണറായി തറവാട്ടില്‍ നിന്ന് മാസപ്പടി കിട്ടുന്നുണ്ടോ നേതാക്കളെ

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കാനുള്ളത് നിങ്ങള്‍ക്കും പിണറായി തറവാട്ടില്‍ നിന്ന് കൈമടക്ക് കിട്ടുന്നുണ്ടോ. ലജ്ജ തോന്നുന്നില്ലെ ഇങ്ങനെ വന്നിരുന്ന് വീണ വിജയനെ ന്യായീകരിക്കാന്‍. ഗോവിന്ദന്‍ മുതല്‍ നിരനിരയായ് വന്നിരുന്ന് വീണ വിജയനെ വെള്ളപൂശുകയാണ്. പിണറായി വിജയനെ തന്നെ താങ്ങാന്‍ ഇവിടെ മലയാളികള്‍ക്ക് വയ്യ പിന്നെയാണ് വീണ വിജയനേക്കൂടി. രാവിലെ മുതല്‍ ഇരുട്ടുന്നത് വരെ വീണ വിജയനെ പെയ്ന്റടിച്ച് വെളുപ്പിക്കാനിറങ്ങും നേതാക്കള്‍. ഇപ്പോള്‍ എകെ ബാലനും വന്നിട്ടുണ്ട് ക്യാപ്‌സൂളുമായ്. പുതിയ ്‌ന്യായീകരണം ബഹുകേമമാണ്.
മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ വേട്ടയാടുന്നതെന്ന് സി.പി.എം. നേതാവ് എ.കെ. ബാലന്‍. 'വീണാ വിജയന്‍ ഐ.ജി.എസ്.ടി. കൊടുത്തില്ല എന്നായിരുന്നു മാത്യു കുഴല്‍ നാടന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഐ.ജി.എസ്.ടി. ഓരോ മാസവും കൊടുത്തതിന്റെ രേഖ പൊതുസമൂഹത്തിന്റെ മുമ്പില്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടന്‍ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണോ?' എകെ ബാലന്‍ ചോദിച്ചു. മതിയായ നികുതി നല്‍കിയിട്ടില്ലെന്നുപറഞ്ഞ് ഇന്‍കം ടാക്‌സ് നോട്ടീസ് നല്‍കിയട്ടുണ്ടോ? ജി.എസ്.ടി. നോട്ടീസ് നല്‍കിയിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ വായില്‍ തോന്നിയത് വിളിച്ചുപറയുകയാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.
എം.എല്‍.എ. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ 42.48 ലക്ഷം രൂപ വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞത്. '2017, 18, 19 കാലഘട്ടത്തില്‍ 42.48 ലക്ഷം രൂപ സി.എം.ആര്‍.എല്ലില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഇതിന് നികുതി ഇനത്തില്‍ എക്‌സാലോജിക് 6.48 ലക്ഷം രൂപ അടച്ചിട്ടുണ്ട്. സി.എം.ആര്‍.എല്‍. ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍നിന്ന് 39 ലക്ഷം രൂപ കടമായി വാങ്ങിയിട്ടുണ്ടെന്നുള്ളതിനും രേഖകളുണ്ട്.1.72 കോടി രൂപ കൈപ്പറ്റിയതിന്റെ ജി.എസ്.ടി. തുകയായ 31 ലക്ഷത്തോളം രൂപ അടച്ചിട്ടില്ല. പണം വാങ്ങിയത് സേവനത്തിനാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാദം. സേവനത്തിനാണെങ്കില്‍ അതിന്റെ ജി.എസ്.ടി. അടച്ച രേഖ പുറത്തുവിടണം. അല്ലെങ്കില്‍ കൈപ്പറ്റിയത് അധികാര സ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള പൊളിറ്റിക്കല്‍ ഫണ്ടാണെന്ന് തുറന്നു പറയണം' എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞത്.
മാത്യു കുഴല്‍നാടന്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നതും സംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നതും വീണ വിജയനേയും അച്ഛന്‍ പിണറായി വിജയനേയും ആണ്. അറ്റ്‌ലിസ്റ്റ് റിയാസെങ്കിലും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകണം. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത ദണ്ഡമാണ് പാര്‍ട്ടിക്കാര്‍ക്ക്. വീണയ്ക്ക് നേരെ ആരോപണം വന്നാല്‍ ഉടനെ മുതിര്‍ന്ന നേതാക്കള്‍ ന്യായീകരിക്കാനെത്തും. എക്‌സാലോജികിന്റെ വിവരങ്ങള്‍ കമ്പനി ഉടമ വീണയല്ലെ പുറത്ത് വിടേണ്ടത്. അതിന് അവര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. എക്‌സാലോജികുമായ് ബന്ധപ്പെട്ട് എത്രയോ വിവാദങ്ങള്‍ വന്നു ഒന്നിനും അവര്‍ മറുപടി പറഞ്ഞിട്ടില്ല. തെറ്റുപറ്റിയിട്ടില്ലെങ്കില്‍ അവര്‍ എന്തിനാണ് ഭയക്കുന്നത്. എകെ ബാലന്‍ പറഞ്ഞത് ഞങ്ങള്‍ തിരിച്ച് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ മകളായാല്‍ എന്തും ചെയ്യാമെന്നാണോ. ആ പ്രിവിലേജ് ഉപയോഗിച്ച് സ്വന്തം സാമ്രാജ്യം വളര്‍ത്താമെന്നാണോ. എല്ലാത്തിനും പാര്‍ട്ടി മറുപടി പറയും പോലും. എന്തിന് വീണ വിജയന്‍ സിപിഎമ്മിന്റെ തലൈവി വല്ലതും ആണോ. തമിഴ്‌നാട്ടില്‍ അമ്മ പാസം പോലെ കേരളത്തില്‍ സിപിഎമ്മിന് വീണ പാസം.
https://www.facebook.com/Malayalivartha





















