പിണറായി വേട്ടയാടി തുടങ്ങി ശക്തിധരന്‍ ഒറ്റപ്പെടുന്നു;ജനശക്തിയെ ഇല്ലാതാക്കാന്‍ നീക്കം,പിണറായി ഒരുക്കുന്ന പദ്മവ്യൂഹത്തില്‍ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമം,മുഖ്യമന്ത്രിയ്ക്കതിരെ പൊട്ടിത്തെറിച്ച് പഴയ വിശ്വസ്തന്‍,വൈറലായ് ശക്തിധരന്റെ കുറിപ്പ്

മാധ്യമങ്ങള്‍ക്ക് ചെസ്റ്റ് നമ്പരിട്ട് ഭരണകൂടം ഏകാധിപത്യത്തിന്റെ കൊടുവാളെടുക്കുന്നു. പിണറായി വിജയനെ അതിശക്തമായ് എതിര്‍ക്കുന്ന ശക്തിധരന്റെ ജനശക്തിക്കും ചെസ്റ്റ് നമ്പര്‍ ഇട്ട് കഴിഞ്ഞു. ഇപ്പോള്‍ വേട്ടയാടല്‍ അതിന്റെ പാരമ്യത്തിലെത്തി. തനിക്ക് നേരെ നടക്കുന്ന വേട്ടയാടലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ശക്തിധരന്‍. ജനശക്തിയെ തകര്‍ക്കാന്‍ സിപിഎം അധികാരത്തിന്റെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചു കൊണ്ട് ഒരു പദ്മവ്യൂഹം തന്നെ ചമച്ചിരിക്കുകയാണ്. അതിനുള്ളില്‍ ഞങ്ങളെ ഞെരുക്കി ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് ശക്തിധകരന്‍ തുറന്നടിക്കുന്നു. ഭരണകൂട വേട്ടയാടലുകള്‍ക്കിടയിലും ജനശക്തി പിടിച്ച് നില്‍്ക്കു്‌നനതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് ശക്തിധരന്‍. അദ്ദേഹത്തിന്റെ പോസ്റ്റ് നോക്കാം...
പ്രിയപ്പെട്ടവരേ,
ജനശക്തി അതിന്റെ പതിനെട്ടാമത് വാര്‍ഷികവേളയില്‍ അനന്യസാധാരണമായ ഒരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഞങ്ങളുടെ എതിരാളികള്‍ ഈ പത്രത്തെ തകര്‍ക്കാനായി അധികാരത്തിന്റെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചു കൊണ്ട് ഒരു പദ്മവ്യൂഹം തന്നെ ചമച്ചിരിക്കുകയാണ്. അതിനുള്ളില്‍ ഞങ്ങളെ ഞെരുക്കി ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
മറ്റു മാധ്യമങ്ങള്‍ക്കെന്ന പോലെ ജനശക്തിയ്ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ കിട്ടിയ ഒരു കാലമുണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഞങ്ങള്‍ക്ക് അത് ലഭിക്കുകയുണ്ടായി. എന്നാല്‍ 2021നു ശേഷം ഞങ്ങള്‍ക്കെതിരെ ഒരു അപ്രഖ്യാപിത നിരോധനം ഏര്‍പ്പെടുത്തി. ഒരു പരസ്യവും ഞങ്ങള്‍ക്ക് നല്‍കേണ്ടതില്ല എന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്‍കപ്പെട്ടത്.
എന്നാല്‍ ഞങ്ങള്‍ പിടിച്ചു നിന്നു. സ്വകാര്യ മേഖലയിലെ ഉദാരമതികളായ പരസ്യദാതാക്കളില്‍ പലരും ഞങ്ങളെ സഹായിച്ചു. അവര്‍ നല്‍കിയ പരസ്യങ്ങളാണ് ഈ വര്‍ഷങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ജനശക്തിയെ സഹായിച്ചത്. ഇത്തവണ ഓണത്തിനും ഞങ്ങള്‍ക്ക് ചില സ്ഥാപനങ്ങള്‍ പരസ്യം നല്‍കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ അവസാന നിമിഷം, ഏതോ നിഗൂഢ ശക്തികളുടെ പ്രേരണയില്‍, അവര്‍ പിന്‍വാങ്ങി. ഞങ്ങള്‍ എല്ലാ വാതിലുകളിലും മുട്ടി. ഒന്നും തുറന്നില്ല.
ഇതൊരു അസാധാരണ സാഹചര്യമാണ്. മുഖവിലയുടെ ഇരട്ടിയിലേറെ തുക വേണം ഓരോ കോപ്പിയും പുറത്തിറക്കാനായി. അതിനാല്‍ പരസ്യങ്ങള്‍ നിലനില്‍പിന് പ്രധാനമാണ്. നേരത്തെ തപാലില്‍ അയച്ച കോപ്പികള്‍ തട്ടിയെടുത്തു നശിപ്പിച്ചും ജനശക്തി വാങ്ങരുത്, വായിക്കരുത് എന്നൊക്കെ പ്രചാരണം നടത്തിയും ഞങ്ങളെ വീഴ്ത്താന്‍ ശ്രമിച്ചവര്‍ ഇത്തവണ അവസാനത്തെ അടവും പുറത്തെടുത്തിരിക്കുകയാണ്. അവര്‍ പരസ്യദാതാക്കളെ പോലും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ഇത് ഫാസിസത്തിന്റെ മറയില്ലാത്ത വിളയാട്ടമാണ്. ഒരു മാധ്യമ സ്ഥാപനത്തെ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ന് അധികാര ശക്തികളുടെ വളര്‍ത്തുപട്ടികളായി മാറിയിരിക്കുന്നു. ചെറുകിട പ്രസിദ്ധീകരണങ്ങളും സാമൂഹിക മാധ്യമങ്ങളും മാത്രമാണ് ഇന്ന് പ്രതിഷേധത്തിന്റെ ദുര്‍ബല ശബ്ദമെങ്കിലും ഉയര്‍ത്തുന്നത്. അവയ്‌ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ജനശക്തിക്കെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ ഭാഗമാണ്.
എന്നാല്‍ ഞങ്ങള്‍ പിന്‍വാങ്ങാന്‍ തയ്യാറല്ല എന്ന് ദുഷ്ടശക്തികളെ അറിയിക്കട്ടെ. എന്തുവന്നാലും ജനശക്തി പുറത്തിറക്കും എന്ന ദൃഢനിശ്ചയമാണ് ഞങ്ങളെ നയിക്കുന്നത്. അതിനാല്‍ പ്രിയ വായനക്കാരോട് ഒരു അഭ്യര്‍ത്ഥന നടത്തുകയാണ്. ഇത്തവണ ഓണപ്പതിപ്പിന്റെ മുഖവില 100 രൂപയാണ്. അത് അഡ്വാന്‍സായി ഞങ്ങള്‍ക്ക് എത്തിക്കുക. കഴിയുമെങ്കില്‍ അല്പം കൂടുതല്‍ തുക അയക്കുക. ഞങ്ങള്‍ക്ക് അച്ചടിച്ചെലവിനു അടിയന്തിരമായി വേണ്ടത് ഒന്നര ലക്ഷം രൂപയാണ്. അത് കണ്ടെത്താന്‍ ഉദാരമായി സഹായിക്കുക.
ഞങ്ങളെ തകര്‍ക്കാന്‍ രാപകലില്ലാതെ ഗൂഢതന്ത്രങ്ങള്‍ മെനയുന്ന കീചക സംഘത്തോട് ഇത്രമാത്രം:
നിങ്ങള്‍ മാവോവിനെ വായിക്കുക. ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ എന്തെന്ന് മനസ്സിലാക്കുക. ജനങ്ങള്‍ക്കിടയില്‍ വെള്ളത്തിലെ മീനെന്ന വണ്ണം പ്രവര്‍ത്തിക്കുന്ന വിപ്ലവശക്തികളെ തകര്‍ക്കാന്‍ ഒരു സാമ്രാജ്യത്വ സൈന്യത്തിനും ശേഷിയില്ല. ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരുകള്‍ പടര്‍ത്തിയ ജനശക്തിയെ തകര്‍ക്കാന്‍ ഒരു അധികാരശക്തിക്കും സാധ്യമല്ല.
അതിനാല്‍ സുഹൃത്തുക്കളേ,
ഞങ്ങളെ ഈ പ്രതിസന്ധിയില്‍ സഹായിക്കുക.
പ്രതിരോധ മാധ്യമപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക.
ജനവിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തുക. ഇതായിരുന്നു ശക്തിധരന്റെ പോസ്റ്റ്. ജനങ്ങളോട് സഹായം ചോദിച്ച് കൊണ്ടാണ് ശക്തിധരന്‍ കുറിപ്പിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha





















