തരൂർ അടുത്ത മുഖ്യമന്ത്രി! ചെന്നിത്തലയെ ചവിട്ടി താഴ്ത്തിയത് കെസിയോ? പുതുപ്പള്ളി കൈവിട്ടു... നാണംകെട്ട് പാതളത്തിലേക്ക്...

കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാ വേദിയായ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവര്‍ത്തക സമിതിയിലുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാന്‍ ശശി തരൂരിന് സാധിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തക സമിതിയില്‍ അംഗത്വം നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അതിപ്പോൾ മാറിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തി. സ്ഥിരം ക്ഷണിതാവ് മാത്രമായതിനാൽ രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു. പത്തൊൻപത് വർഷം ഇതേ പദവിയിലാണെന്നും ചർച്ചകളൊന്നും നടത്താതെയാണ് പ്രഖ്യാപനമെന്നും അദ്ദേഹം പ്രതികരിച്ചു.
2004-ൽ ചെന്നിത്തല പ്രവര്‍ത്തക സമിതിയിലുണ്ടായിരുന്നു ചെന്നിത്തല. പുതുപ്പള്ളിയില്‍ പ്രചാരണത്തിലായിരുന്ന ചെന്നിത്തല അവിടെനിന്ന് ഉടന്‍ മടങ്ങുമെന്നാണ് വിവരം. ഇത്തവണ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുമെന്ന് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നു. കേരളത്തില്‍ നിന്ന് മുന്‍പത്തെ പ്രവർത്തകസമിതിയില്‍ ഉണ്ടായിരുന്നത് ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, എ.കെ. ആന്റണി എന്നിവരായിരുന്നു.
ഇതില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം ശശി തരൂരാണ് സമിതിയിലെത്തിയത്. പ്രായാധിക്യംമൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന എ.കെ.ആന്റണിയെ നിലനിര്‍ത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാലും പ്രവര്‍ത്തക സമിതിയില്‍ തുടരുന്നുണ്ട്. ഇതൊക്കെയാണ് ചെന്നിത്തലയെ ചൊടിപ്പിച്ചത്.
ആകെ 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്. 2022 ഒക്ടോബറില്‍ അധ്യക്ഷനായി ചുമതലയേറ്റ് മാസങ്ങള്‍ക്ക് ശേഷമാണ് ഖാര്‍ഗെ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിക്കുന്നത്.
രാജസ്ഥാനില്‍ ഇടഞ്ഞു നിന്ന സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. രാജസ്ഥാനിൽ നിന്ന് യുവനേതാവ് സച്ചിൻ പൈലറ്റ് സമിതി അംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്ഥാൻ രാഷ്ടയത്തിൽ നിൽക്കാനാണു സച്ചിനു താൽപര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്.
ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാൻഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉള്‍പ്പെടുത്തി. സംഘടനാ തെരഞ്ഞെടുപ്പിൽ പരസ്യമായി നേതൃമാറ്റം ആവശ്യപ്പെട്ട തിരുത്തല്‍ വാദികളായ ജി 23യിലെ നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉള്‍പ്പെടുത്തി. ജി23 അംഗങ്ങളായ മുകുൾ വാസ്‍നിക്, ആനന്ദ് ശർമ എന്നിവരും പ്രവർത്തക സമിതിയിലുണ്ട്.
പ്രവര്‍ത്തക സമിതിയിലെ 39 അംഗങ്ങള്‍ക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവര്‍ത്തക സമിതിയിലുണ്ട്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഏറെ നിർണായകമായ നാളുകളിലേക്കാണു പാർട്ടി കടക്കുന്നത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയമായി പാർട്ടിക്കു കരുത്തേകാൻ കെൽപുള്ള നേതാക്കളാണ് 39 അംഗ സമിതിയിൽ ഇടംപിടിച്ചത്.
പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സമിതിയംഗങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായിരുന്നു. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട ജി23 നേതാക്കൾക്ക് പ്രവർത്തക സമിതിയിലും മറ്റു സമിതികളിലും ഇടം ലഭിച്ചു എന്നതാണ് ശ്രദ്ധേയം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്ന വേളയിൽ കൂടിയാണ് കോൺഗ്രസ് തീരുമാനം.
അതേസമയം, എ.ഐ.സി.സി പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് ശശി തരൂർ എം.പി. ഈ അംഗീകാരത്തിൽ അഭിമാനിക്കുകയും വിനയാന്വിതനാകുകയും ചെയ്യുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് എന്നെ നാമനിർദേശം ചെയ്യാൻ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പാർട്ടി കേന്ദ്ര നേതൃത്വവും തീരുമാനിച്ചതിലൂടെ ഞാൻ ആദരിക്കപ്പെട്ടിരിക്കുകയാണ്.
138 വർഷത്തിലധികമായി പാർട്ടിക്ക് മാർഗനിർദേശം നൽകുന്ന വർക്കിങ് കമ്മിറ്റിയുടെ ചരിത്രപരമായ പങ്കിനെക്കുറച്ച് ധാരണയുള്ള ഒരാളെന്ന നിലയ്ക്ക്, അതിൽ പങ്കാളിയാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു, വിനയാന്വിതനാകുന്നു-തരൂർ ട്വീറ്റ് ചെയ്തു. സമർപ്പിതമനസ്‌ക്കരായ സഹപ്രവർത്തകർക്കൊപ്പം പാർട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
പാർട്ടിയുടെ ജീവദായകരായ ലക്ഷക്കണക്കിനു പ്രവർത്തകരില്ലാതെ ഞങ്ങളിൽ ആർക്കും ഒന്നും നേടാനാകില്ല. ഇന്നിപ്പോൾ എല്ലാത്തിലുപരി ആ പ്രവർത്തകരെ നമിക്കുകയാണു ഞാൻ. എല്ലാത്തിനെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യയെ ആഗ്രഹിക്കുന്ന എണ്ണമറ്റ ഇന്ത്യക്കാർ നമ്മളിൽനിന്ന് ഏറ്റവും മികച്ച കാര്യങ്ങളാണ് അർഹിക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍
മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, ഡോ.മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി!, എ.കെ.ആന്റണി, അംബിക സോണി, മീരാ കുമാര്‍, ദിഗ്‌വിജയ് സിങ്, പി.ചിദംബരം, താരിഖ് അന്‍വര്‍, ലാല്‍ തനവാല, മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ, അശോക് റാവു ചവാന്‍, അജയ് മാക്കന്‍, ചരണ്‍ജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെല്‍ജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂര്‍, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രണ്‍ദീപ് സിങ് സുര്‍ജേവാല, സച്ചിന്‍ പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോര്‍, ജി.എ.മിര്‍, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുന്‍ഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീര്‍ ഹുസൈന്‍, കമലേശ്വര്‍ പട്ടേല്‍, കെ.സി.വേണുഗോപാല്‍
https://www.facebook.com/Malayalivartha





















