Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പൊതുഇടങ്ങളും പൊതുഓഫീസുകളും ഭിന്നശേഷി സൗഹാര്‍ദമാക്കുക ലക്ഷ്യം : മന്ത്രി ഡോ. ആര്‍ ബിന്ദു.

20 AUGUST 2023 09:07 PM IST
മലയാളി വാര്‍ത്ത

പൊതുഇടങ്ങള്‍, പൊതുഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹാര്‍ദമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ബാരിയര്‍ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കോംപ്ലക്‌സില്‍ 26 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി സ്ഥാപിച്ച ലിഫ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാര്‍ദമായ സംസ്ഥാനമാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ അഭിമാന പദ്ധതിയാണ് ബാരിയര്‍ ഫ്രീ കേരള. റാമ്പുകള്‍, ലിഫ്റ്റുകള്‍, ഭിന്നശേഷി സൗഹൃദ വീല്‍ചെയര്‍ പാതകള്‍, ടാക്ടൈലിക്ക് ടൈല്‍സ്, ഭിന്നശേഷി സൗഹാര്‍ദമായ ടോയ്ലറ്റുകള്‍ തുടങ്ങിയവ നിര്‍മിച്ച് പൊതു ഇടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ മാറ്റിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശാരീരിക മാനസിക പരിമിതികളെ അതിജീവിക്കുന്നതിനുള്ള ഒരുപാട് പദ്ധതികള്‍ വകുപ്പ് നടപ്പാക്കി വരുന്നു. ചലനപരിമതിയുള്ളവര്‍ക്ക് സുഖമമായി സഞ്ചരിക്കുന്നതിനുള്ള ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്ന ശുഭയാത്ര പദ്ധതി, കാഴ്ച പരിമിതിയുള്ളവര്‍ക്ക് വോയിസ് എന്‍ഹാന്‍സിഡ് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുന്ന കാഴ്ച പദ്ധതി, തുടങ്ങിയവ നടപ്പാക്കി വരുന്നു. കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്ക് നേരത്തെതന്നെ കോക്ലിയര്‍ ഇമ്പ്‌ളാന്റേഷനും ഏറ്റവും മികച്ച ഹിയറിംഗ് എയ്ഡും നല്‍കുന്ന ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പിന് കൈമാറി നല്‍കിയിട്ടുണ്ട്.

ഭിന്നശേഷികാര്‍ക്കുള്ള കൃത്യമ അവയവ നിര്‍മാണ യൂണിറ്റും ഷോറൂമും പ്രവര്‍ത്തിച്ചു വരുന്നു. ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിഷും നിപ്മറും ദേശിയ നിലവാരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഭിന്നശേഷി സമൂഹത്തിന് ഏറ്റവും സുരക്ഷിതവും ആനന്ദകരവുമായ ഇടമാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ബാരിയര്‍ ഫ്രീ പത്തനംതിട്ടയുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹാര്‍ദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ പുതിയ സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. പുതിയ സിവില്‍ സ്റ്റേഷന്റെയും കോടതി സമുച്ചയത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംലാബീഗം, കോഴഞ്ചേരി തഹസില്‍ദാര്‍ കെ ജയ്ദീപ്, ജില്ലാ ട്രഷറി ഓഫീസര്‍ കെ.ജി. രമാദേവി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ജാസ്മിന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ്. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends