Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കോള്‍ കര്‍ഷകരുടെ പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി - മന്ത്രി കെ രാജന്‍... പമ്പിംഗ് സബ്‌സിഡി ഉടന്‍ വിതരണം ചെയ്യാന്‍ നടപടി

20 AUGUST 2023 09:11 PM IST
മലയാളി വാര്‍ത്ത

ജില്ലാ കോള്‍ കര്‍ഷക പ്രതിനിധി വാര്‍ഷിക പൊതുയോഗത്തില്‍ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനായതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ - പൊന്നാനി കോള്‍ നിലങ്ങളിലെ പാടശേഖര സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ ഇത്തവണ ഇളവ് നല്‍കിയതായും മന്ത്രി പറഞ്ഞു.

ഇതുപ്രകാരം നിലവിലെ പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ തന്നെ ഇത്തവണ കൃഷി ഇറക്കാന്‍ സാധിക്കും. റവന്യൂ, കാര്‍ഷിക വികസനം, ഇറിഗേഷന്‍ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെന്നും കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

കോള്‍ പാടങ്ങളില്‍ കൃഷി വളരെ വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. നിലവിലെ രീതിയില്‍ ആക്ടിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ച് പാടശേഖര സമിതി തെരഞ്ഞെടുപ്പ് നടത്തുന്ന പക്ഷം ഇത്തവണ കൃഷി ഇറക്കുക അസാധ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തദ്സ്ഥിതി തുടരാനുള്ള തീരുമാനം.

വ്യവസ്ഥകള്‍ പാലിച്ച് പാടശേഖര സമിതികള്‍ തെരഞ്ഞെടുക്കാന്‍ ചുരുങ്ങിയത് 60 ദിവസം വേണ്ടിവരും. കര്‍ഷകരെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കോള്‍ കര്‍ഷകര്‍ക്ക് അനുഗുണമാവുന്ന രീതിയില്‍ ഇറിഗേഷന്‍ ആക്ടിന്റെ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ യോഗം ഇറിഗേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. സമിതിയിലെ അംഗങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളിലാണ് പ്രധാനമായും ഭേദഗതികള്‍ വരുത്തുക.

ഏറെ കാലമായി മുടങ്ങിക്കിടക്കുന്ന പമ്പിംഗ് സബ്സിഡി നിലവില്‍ എ ഫോമും ബി ഫോമും സമര്‍പ്പിച്ച എല്ലാ പാടശേഖര സമിതികള്‍ക്കും എത്രയും വേഗം അനുവദിക്കാനും ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം കണിമംഗലത്തെയും അന്തിക്കാട്ടെയും പാടശേഖരങ്ങള്‍ക്ക് ലഭിക്കാനുള്ള പമ്പിംഗ് സബ്സിഡി ഉടന്‍ ലഭ്യമാക്കും.

ഇക്കാര്യത്തില്‍ അന്തിക്കാട്ടെ പാടശേഖര സമിതികള്‍ക്കിടയിലുണ്ടായ തര്‍ക്കം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പരിഹരിക്കാനായതായും മന്ത്രി പറഞ്ഞു. സബ്‌സിഡി വിതരണത്തിന്റെ മേല്‍നോട്ട ചുമതല സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്കിനായിരിക്കും.

ജില്ലകളിലെ വിവിധ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അടിയന്തര പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28 ന് തൃശൂരില്‍ ചേരുന്ന മേഖലാതല യോഗത്തില്‍ ഇടിയഞ്ചിറ, ഏനാമാക്കല്‍ റഗുലേറ്ററുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസലിന് ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ വേഗത്തിലാക്കാനാവുമെന്നും മന്ത്രി അറിയിച്ചു.

നെല്ല് കര്‍ഷകര്‍ക്ക് സംഭരണ വില ലഭ്യമാക്കുന്ന കാര്യത്തില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ മുരളി പെരുനെല്ലി എം എല്‍ എ, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ , സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്, കോള്‍ കര്‍ഷക ഉപദേശക സമിതി പ്രതിനിധികളായ കെ കെ കൊച്ചു മുഹമ്മദ്, എന്‍ കെ സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends