Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിദ്യാർത്ഥികളുടെ അഭിരുചി പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പ്രവർത്തനം: മന്ത്രി ആർ. ബിന്ദു

20 AUGUST 2023 09:30 PM IST
മലയാളി വാര്‍ത്ത

എല്ലാ വിദ്യാർത്ഥികളുടെയും അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കാഴ്ചവയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ പുതിയ സിവിൽ സർവീസ് അക്കാദമി സെന്റർ ആലുവ മെട്രോ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി സിവിൽ സർവീസ് മേഖലയിൽ കേരളത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അക്കാദമിക്ക് തുടക്കമിട്ടത്. സ്വകാര്യ മേഖലയിലെ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ചെലവിൽ വിദഗ്ധ പരിശീലനമാണ് അക്കാദമിയിൽ നൽകുന്നത്.

സമൂഹത്തിൽ അരികവത്ക്കരിക്കപ്പെടുന്നവർക്കും പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിനും അക്കാദമിയിൽ പരിശീലനത്തിന് ഫീസ് അനുകൂല്യങ്ങൾ നൽകി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് 37 ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് വിജയം കൈവരിക്കാൻ കഴിഞ്ഞു. മികവാർന്ന പരിശീലകരുടെ നേതൃത്വത്തിൽ വിദഗ്ധമായ പരിശീലനമാണ് സർക്കാർ സിവിൽ സർവീസ് അക്കാദമിയിലൂടെ നൽകുന്നത്.

വിദ്യാർത്ഥികൾക്ക് എല്ലാവിധ സഹായ സൗകര്യങ്ങളും ഒരുക്കി വരുന്നു. പരീക്ഷയിൽ വിജയം നേടിയവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് ഡൽഹിയിലേക്കുള്ള യാത്ര ചെലവും താമസസൗകര്യവും പരിശീലന കേന്ദ്രം വഹിക്കുന്നുണ്ട്. കുട്ടികളിൽ അക്കാദമിക്ക് തലത്തിൽ മികവ് ഉയർത്തുന്നതിനൊപ്പം തന്നെ വ്യക്തിത്വ രൂപീകരണത്തിലും പരിശീലന കേന്ദ്രം ഇടപെടൽ നടത്തുന്നു.

കാലാനുസൃതമായ പരിഷ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ സിവിൽ സർവീസ് അക്കാദമിയിലും കൊണ്ടുവരും. സ്കൂൾ കാലഘട്ടം മുതൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനുള്ള പ്രവർത്തനം അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

എട്ടു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ബിരുദ വിദ്യാർത്ഥികൾക്കായി അവരുടെ പഠനത്തിനോടൊപ്പം തുടരാവുന്ന ആഴ്ചകളിൽ മാത്രമുള്ള ക്ലാസ്, ബിരുദം പൂർത്തിയായവർക്കായി സിവിൽ സർവീസ് പ്രിലിമിനറി മെയിൻ പരീക്ഷകൾക്കായുള്ള പരിശീലന ക്ലാസ്സുകളും അക്കാദമിയിൽ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അക്കാദമിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു, ആലുവ നഗരസഭാ ചെയർമാൻ എം. ഒ ജോൺ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ ഡയറക്ടർ രാജീവ് കുമാർ ചൗധരി, കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ സി. നിരീഷ്, ആലുവ സിവിൽ സർവീസ് അക്കാദമി സബ് സെന്റർ കോ ഓഡിനേറ്റർ കെ. ആർ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends