അടിമുടി മാറ്റവുമായി പ്രവർത്തക സമിതി.... ഞെട്ടലിൽ ചില പ്രമുഖർ... രാജ്യത്തെ യുവാക്കൾ നയിക്കും

കേരളത്തില്‍ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവര്‍ത്തക സമിതിയിലുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാന്‍ ശശി തരൂരിന് സാധിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തക സമിതിയില്‍ അംഗത്വം നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അതിപ്പോൾ മാറിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തി. സ്ഥിരം ക്ഷണിതാവ് മാത്രമായതിനാൽ രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു. പത്തൊൻപത് വർഷം ഇതേ പദവിയിലാണെന്നും ചർച്ചകളൊന്നും നടത്താതെയാണ് പ്രഖ്യാപനമെന്നും അദ്ദേഹം പ്രതികരിച്ചു.
ആകെ 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്. 2022 ഒക്ടോബറില്‍ അധ്യക്ഷനായി ചുമതലയേറ്റ് മാസങ്ങള്‍ക്ക് ശേഷമാണ് ഖാര്‍ഗെ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിക്കുന്നത്.
രാജസ്ഥാനില്‍ ഇടഞ്ഞു നിന്ന സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. രാജസ്ഥാനിൽ നിന്ന് യുവനേതാവ് സച്ചിൻ പൈലറ്റ് സമിതി അംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്ഥാൻ രാഷ്ടയത്തിൽ നിൽക്കാനാണു സച്ചിനു താൽപര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്.
ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാൻഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉള്‍പ്പെടുത്തി. സംഘടനാ തെരഞ്ഞെടുപ്പിൽ പരസ്യമായി നേതൃമാറ്റം ആവശ്യപ്പെട്ട തിരുത്തല്‍ വാദികളായ ജി 23യിലെ നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉള്‍പ്പെടുത്തി. ജി23 അംഗങ്ങളായ മുകുൾ വാസ്‍നിക്, ആനന്ദ് ശർമ എന്നിവരും പ്രവർത്തക സമിതിയിലുണ്ട്.
പ്രവര്‍ത്തക സമിതിയിലെ 39 അംഗങ്ങള്‍ക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവര്‍ത്തക സമിതിയിലുണ്ട്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഏറെ നിർണായകമായ നാളുകളിലേക്കാണു പാർട്ടി കടക്കുന്നത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയമായി പാർട്ടിക്കു കരുത്തേകാൻ കെൽപുള്ള നേതാക്കളാണ് 39 അംഗ സമിതിയിൽ ഇടംപിടിച്ചത്.
https://www.facebook.com/Malayalivartha





















